മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ബോഡി ഷെയിമിങ് നേരിടേണ്ടി വന്ന നടിയാണ് ഹണി റോസ്. ഹണിയുടെ ശരീരത്തിന്റെ ആകൃതി അടക്കം പരിഹാസങ്ങള്‍ക്ക് കാരണമായി മാറിയിരുന്നു.
നിരന്തരം ആക്ഷേപങ്ങള്‍ നേരിടേണ്ടി വന്നതിനെ തുടര്‍ന്ന് പരാതിയുമായി നടി രംഗത്ത് വന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെയുള്ള പരിഹാസങ്ങളെ കുറിച്ചും തനിക്ക് നേരിടേണ്ടി വരുന്ന മോശം പ്രതികരണങ്ങളെ കുറിച്ചും ഹണി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്.
'ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കാന്‍ പേടിയാണെന്ന് പല താരങ്ങളും പറയാറുണ്ട്. എന്നാല്‍ എനിക്ക് ആ പേടി ഇതുവരെ തോന്നിയിട്ടില്ല. എത്ര വലിയ തിരക്കുകളിയും എനിക്ക് ഈസിയായി നേരിടാന്‍ സാധിക്കും.
മോശം അനുഭവങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ല. കോവിഡിന് ശേഷമുള്ള സമൂഹം എപ്പോഴും വളരെ നിരാശയുള്ളതും ഫ്രസ്‌ട്രേറ്റഡ് ആണെന്നും എനിക്ക് തോന്നിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ കാണുന്നതില്‍ നല്ലത് മോശം എന്നൊന്നില്ല.
ഏതൊരു പോസ്റ്റിനു താഴെയും ഒരു നെഗറ്റീവ് കമന്റ് എങ്കിലും കാണാനാവും. ഇതിന് അത്ര ഗൗരവത്തോടെ ഞാന്‍ കാണാറില്ല. കാരണം അതില്‍ ഒരുപാട് നല്ല കമന്റുകളും ഉണ്ടാവാറുണ്ട്.
നെഗറ്റീവുകളിലേക്ക് മാത്രം ശ്രദ്ധിക്കുമ്പോഴാണ് അത് നമ്മളെ ബാധിക്കുക. നെഗറ്റീവ് കമന്റുകളും ഹേറ്റ് സ്പീച്ചുകളും സമൂഹമാധ്യമങ്ങളില്‍ മാത്രം ഒതുങ്ങിയിട്ടുള്ളതാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
ഒരാളുടെ രൂപത്തിന്റെ പേരില്‍ അവരെ വിലയിരുത്തുക, ബോഡി ഷെയിമിങ് ചെയ്യുക എന്നത് ഏറെ വിഷമകരമായ അവസ്ഥയാണ്. ആ ചിന്താഗതി മാറ്റേണ്ടതാണ്. മാറുമെന്ന വിശ്വാസത്തിലാണ് ഞാനും.
തികച്ചും നാച്ചുറലായ സംഗതിയായാണ് ബോഡി ഷെയിമിങ് സമൂഹത്തില്‍ നിലനില്‍ക്കുന്നത്. നിറം, ശരീരാവയവങ്ങള്‍, ശരീരാകൃതി, എന്നിവയൊക്കെ മുന്‍നിര്‍ത്തി ആളുകളെ കളിയാക്കുന്നത് വളരെ സാധാരണമായ കാര്യമാണെന്ന് ചിന്ത നമ്മുടെ തലയില്‍ എവിടെയോ ഉണ്ട്.
അതിന് ഏറ്റവും കൂടുതല്‍ ഇരയാക്കപ്പെട്ട വ്യക്തിയാണ് ഞാന്‍. തുടക്കകാലത്ത് അതൊക്കെ എന്നെ വല്ലാതെ ബാധിച്ചിരുന്നു. പിന്നീട് കണ്ടില്ല, കേട്ടില്ല, ഒന്നും എനിക്ക് അറിയേണ്ട കാര്യമില്ലെന്ന് പറഞ്ഞ് മാറി നില്‍ക്കുകയായിരുന്നു.
നമ്മളെ സ്‌നേഹിക്കുന്നതും സ്വീകരിക്കുന്നതുമായ ഒരു സമൂഹം പുറത്തുണ്ട്. അവരുമായി ഇടപഴകുകയും മോശം കാര്യങ്ങള്‍ അവഗണിക്കുകയുമാണ് ഞാന്‍ ചെയ്യുന്നത്. സൂപ്പർതാര സിനിമകളിലൊക്കെ സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുകയാണ് നടി ഹണി റോസ്.
ഇതിനിടയിൽ ഉദ്ഘാടനം സ്റ്റാർ എന്ന പേരിലാണ് നടി അറിയപ്പെടുന്നത്. കേരളത്തിൽ അങ്ങോളം ഇങ്ങോളം പലയിടത്തും ഉദ്ഘാടനങ്ങൾക്കായി ഹണി റോസ് എത്താറുണ്ട്.
എന്നാൽ അടുത്തിടെ ബോബി ചെമ്മണ്ണൂരിനെതിരെ നടി കൊടുത്ത പരാതി വലിയ വിവാദങ്ങൾക്ക് കാരണമായി. നിരന്തരം തനിക്കെതിരെ അധിക്ഷേപങ്ങൾ നടത്തിയതിനെ തുടർന്നായിരുന്നു നടി പരാതിയുമായി എത്തിയത്.
#common #them #make #shame #body #parts #victim #HoneyRose