---
title: "ആർക്കാണ് നമ്മുടെ വിഷമം കാണാൻ ആ​ഗ്രഹം; അദ്ദേഹത്തിന് പുള്ളിക്കാരി ഓക്കെ എങ്കില്‍ ഞാനെന്നാ പറയാനാ? -വീണ നായർ"
english_title: "#Who #wants #see #our #trouble #freckles #okay #him #VeenaNair"
publisher: "moviemax.in"
canonical_url: "https://moviemax.in/news/267549/who-wants-see-our-trouble-freckles-okay-him-veenanair"
published_at: "2025-02-02T20:30:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679f899e6a75f_veena_.jpg"
keywords: []
---

# ആർക്കാണ് നമ്മുടെ വിഷമം കാണാൻ ആ​ഗ്രഹം; അദ്ദേഹത്തിന് പുള്ളിക്കാരി ഓക്കെ എങ്കില്‍ ഞാനെന്നാ പറയാനാ? -വീണ നായർ

> **Lead Summary:** ** **കഴിഞ്ഞ കുറേ വർഷങ്ങളായി അഭിനയ രം​ഗത്ത് സജീവമാണ് മലയാളികൾക്ക് ഏറെ സുപരിചിതയായ വീണ നായർ. ബി​ഗ് സ്ക്രീനിലും നിരവധി കഥാപാത്രങ്ങൾ വീണ ചെയ്തു കഴിഞ്ഞു.

## Article Content

** **കഴിഞ്ഞ കുറേ വർഷങ്ങളായി അഭിനയ രം​ഗത്ത് സജീവമാണ് മലയാളികൾക്ക് ഏറെ സുപരിചിതയായ വീണ നായർ. ബി​ഗ് സ്ക്രീനിലും നിരവധി കഥാപാത്രങ്ങൾ വീണ ചെയ്തു കഴിഞ്ഞു.

വീണയുടെ വിവാഹമോചന വാർത്ത കഴിഞ്ഞ ദിവസം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇതോട് അനുബന്ധിച്ച് വീണ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

'കയ്യിൽ കുറേ കാശുണ്ടെങ്കിൽ എല്ലാം ആയെന്നാണ്. പക്ഷേ ഒരിക്കലും അല്ല. സമാധാനമാണ് ജീവിതത്തിൽ വേണ്ടത്. സമാധാനമായി ഉറങ്ങണം. എന്റെ സന്തോഷം എന്നത് സമാധാനമാണ്. എല്ലാത്തിനും ഒരു ഫുൾ സ്റ്റോപ്പ് ഉണ്ടാവുമല്ലോ. എന്നാണ് വിവാഹമോചനത്തെ കുറിച്ച് വീണ പറഞ്ഞത്.

അതുപോലൊരു ഫുൾ സ്റ്റോപ് വിവാഹ ജീവിതത്തിനും ഉണ്ടാവും. മുന്നോട്ടുള്ള അദ്ദേഹത്തിന്റെ ജീവിതത്തിൽ പുള്ളിക്കാരിയാണ് കൺഫർട്ട് എങ്കിൽ ഞാൻ എന്നാ പറയാനാ.

എനിക്ക് മകനുണ്ട്. ഒത്തിരി ദൂരം മുന്നോട്ട് പോകാനുണ്ട്. എന്റെ ഉള്ളിൽ എന്റെ കുറച്ച് കാര്യങ്ങളുണ്ടാവും. അത് ലോകത്തുള്ള ഒരാൾക്കും അറിയില്ല. എനിക്ക് മാത്രമെ അറിയൂ.

അതിൽ സുഖമാണെങ്കിലും ദുഖം ആണെങ്കിലും ഞാൻ ഹാപ്പിയാണ്. അല്ലെങ്കിലും ആർക്കാണ് നമ്മുടെ വിഷമം കാണാൻ ആ​ഗ്രഹം', എന്നായിരുന്നു വീണ നൽകിയ മറുപടി.

കഴിഞ്ഞ ദിവസം ആയിരുന്നു വീണയും ആർജെ അമനും തമ്മിൽ വിവാഹ മോചിതരായത്. കഴിഞ്ഞ ഏറെ നാളായി ഇരുവരും അകന്ന് താമസിക്കുകയായിരുന്നു. എന്നാൽ മകന്റെ കാര്യങ്ങളെല്ലാം ഇരുവരും ഒരുമിച്ചാണ് ചെയ്യുന്നത്. ഇനിയും അ​ങ്ങനെ തന്നെ മുന്നോട്ട് പോകുമെന്നും വീണ പറഞ്ഞിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/267549/who-wants-see-our-trouble-freckles-okay-him-veenanair)