---
title: "ബി. ഉണ്ണികൃഷ്ണനെതിരേ ഡബ്ല്യു.സി.സി.യുടെ നേതൃത്വത്തിൽ സംഘടിതമായ ആക്രമണം -സിബി മലയിൽ"
english_title: "#BUnnikrishnan #WCC #led #attack #sibymalayil"
publisher: "moviemax.in"
canonical_url: "https://moviemax.in/news/267016/bunnikrishnan-wcc-led-attack-sibymalayil"
published_at: "2025-01-31T09:14:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679c476cb50e0_b_unnikrishnan.jpg"
keywords: []
---

# ബി. ഉണ്ണികൃഷ്ണനെതിരേ ഡബ്ല്യു.സി.സി.യുടെ നേതൃത്വത്തിൽ സംഘടിതമായ ആക്രമണം -സിബി മലയിൽ

> **Lead Summary:** **കൊച്ചി: **ഫെഫ്ക ജനറൽ സെക്രട്ടറി നടത്തുകയാണെന്നും ഫെഫ്കയെ തകർക്കാനാണിതെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.

## Article Content

**കൊച്ചി: **ഫെഫ്ക ജനറൽ സെക്രട്ടറി നടത്തുകയാണെന്നും ഫെഫ്കയെ തകർക്കാനാണിതെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.

8000 അംഗങ്ങളുള്ള സംഘടനയെ മുന്നോട്ടുനയിക്കുന്ന ജനറൽ സെക്രട്ടറിയെ രണ്ടോ മൂന്നോ പേരുടെ ആരോപണം മുൻനിർത്തി തള്ളിപ്പറയില്ല. ബി. ഉണ്ണികൃഷ്ണന്റെ പേരിൽ വന്നിട്ടുള്ള കേസുകൾ അദ്ദേഹം നേരിടും.

ആരോപണങ്ങൾ സംബന്ധിച്ച് ബി. ഉണ്ണികൃഷ്ണൻ നൽകിയ വിശദീകരണം തൃപ്തികരമാണെന്നും അദ്ദേഹത്തിന്റെ പേരിൽ നടപടിയെടുക്കേണ്ടതില്ലെന്നും ഭാരവാഹികൾ പറഞ്ഞു.

നിർമാതാക്കളുടെ സംഘടനയിൽ അംഗമായ സാന്ദ്ര തോമസ് അവിടെ ആരോപണം ഉന്നയിച്ചിട്ടില്ല. ഫെഫ്ക സംഘടനയിൽ സാന്ദ്ര തോമസ് ഉന്നയിച്ച പ്രശ്‌നങ്ങൾക്ക് ബി. ഉണ്ണികൃഷ്‌ണന്റെ സാന്നിധ്യത്തിൽ പരിഹാരമുണ്ടാക്കിയിട്ടുണ്ട്.

നിലവിൽ ആരോപണം ഉന്നയിച്ചിരുന്ന മേക്കപ്പ് ആൻഡ് ഹെയർ ആർട്ടിസ്റ്റുകളുമായി റീജണൽ ലേബർ ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ തർക്കം പരിഹരിച്ചെന്നും ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.

സാമൂഹിക മാധ്യമങ്ങളിൽ മേക്കപ്പ് ആർട്ടിസ്റ്റുകൾക്ക് പിന്തുണയുമായി പോസ്റ്റുകൾ ഇട്ടത് ഡബ്ല്യു.സി.സി. അംഗങ്ങളാണ്. ശാലു പേയാട് സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തുന്ന ആരോപണങ്ങൾ ബി. ഉണ്ണികൃഷ്ണനെതിരേ നടത്തുന്ന സംഘടിത ആക്രമണത്തിന്റെ ഭാഗമാണ്.

ഫെഫ്ക പ്രസിഡന്റ് സിബി മലയിൽ, വർക്കിങ് സെക്രട്ടറി സോഹൻ സിനുലാൽ, ട്രഷറർ സതീഷ് ആർ.എച്ച്. തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/267016/bunnikrishnan-wcc-led-attack-sibymalayil)