‘മാർക്കോ’ ഒടിടി റിലീസ് ഫെബ്രുവരി 14-ന് സോണി ലിവിൽ

‘മാർക്കോ’ ഒടിടി റിലീസ് ഫെബ്രുവരി 14-ന് സോണി ലിവിൽ
Feb 1, 2025 04:22 PM | By Athira V

മലയാളത്തിലെ മോസ്റ്റ് വയലന്റ് ചിത്രമെന്ന ലേബലോടെ തിയേറ്ററുകളിൽ എത്തിയ ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ ഒടിടിയിലേക്ക് എത്തുന്നു. ഫെബ്രുവരി 14 ന് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷാ പതിപ്പുളിലും മാർക്കോ സോണി ലിവില്‍ കാണാനാവും.

വയലൻസ് രംഗങ്ങളും ആക്ഷൻ സീക്വൻസുകളുമായി എത്തിയ ചിത്രം പ്രേക്ഷകരെ ഏറെ ആകർഷിച്ചു. കേരളത്തിനു പുറത്തും മാർക്കോയ്ക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ഹനീഫ് അദേനിയാണ് ചിത്രത്തിന്റെ സംവിധാനം. ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദാണ് മാർക്കോയുടെ നിർമ്മാണം. ക്രിസ്മസ് റിലീസായി ഡിസംബര്‍ 20നാണ് മാര്‍ക്കോ തിയേറ്ററിലെത്തിയത്.

തെലുങ്കിലും ഹിന്ദിയിലും തമിഴിലും ചിത്രത്തിന് മികച്ച കളക്ഷന്‍ ലഭിച്ചു. ഇതിന് മുൻപ് പല മലയാള സിനിമകളും ഉത്തരേന്ത്യയില്‍ റിലീസ് ചെയ്തിട്ടുണ്ടെങ്കിലും മാർക്കോയ്ക്ക് വമ്പൻ ഹൈപ്പാണ് നേടാൻ ആയത്.

89 സ്ക്രീനുകളിൽ തുടങ്ങിയ ചിത്രത്തിന്റെ റിലീസ് 1360 സ്‌ക്രീനുകളിലേക്കാണ് എത്തിനിൽക്കുന്നത്. സൗത്ത് കൊറിയയിലും ചിത്രം ഉടൻ റിലീസ് ചെയ്യും. ഒരു മലയാള ചിത്രം ആദ്യമായാണ് കൊറിയയിൽ റിലീസിന് ഒരുങ്ങുന്നത്.

#marco #ott #release #date

Next TV

Related Stories
ഓർമകൾക്ക് ആദരം; കലാഭവൻ നവാസും ഭാര്യയും പ്രധാനവേഷങ്ങളിലെത്തിയ 'ഇഴ' യൂട്യൂബിൽ റിലീസ് ചെയ്തു

Aug 9, 2025 11:23 AM

ഓർമകൾക്ക് ആദരം; കലാഭവൻ നവാസും ഭാര്യയും പ്രധാനവേഷങ്ങളിലെത്തിയ 'ഇഴ' യൂട്യൂബിൽ റിലീസ് ചെയ്തു

ഓർമകൾക്ക് ആദരം; കലാഭവൻ നവാസും ഭാര്യയും പ്രധാനവേഷങ്ങളിലെത്തിയ 'ഇഴ' യൂട്യൂബിൽ റിലീസ്...

Read More >>
'ആഭ്യന്തര വിഷയങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കരുത്'; തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം, പരസ്യ പ്രതികരണം വിലക്കി താരസംഘടന

Aug 9, 2025 11:20 AM

'ആഭ്യന്തര വിഷയങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കരുത്'; തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം, പരസ്യ പ്രതികരണം വിലക്കി താരസംഘടന

പരസ്യ പ്രതികരണം വിലക്കി അമ്മ താരസംഘടന മാധ്യമങ്ങൾക്ക് മുന്നിലും അമ്മയിലെ ആഭ്യന്തര വിഷയങ്ങൾ സംസാരിക്കരുതെന്നും...

Read More >>
'കൂലി'ക്ക് ക്ലാഷ് വയ്ക്കാനൊരുങ്ങി അർജുൻ അശോകന്റെ 'തലവര'; ആഗസ്റ്റ് 15 ന് തിയേറ്ററുകളിൽ

Aug 9, 2025 11:18 AM

'കൂലി'ക്ക് ക്ലാഷ് വയ്ക്കാനൊരുങ്ങി അർജുൻ അശോകന്റെ 'തലവര'; ആഗസ്റ്റ് 15 ന് തിയേറ്ററുകളിൽ

അർജുൻ അശോകൻ ചിത്രം 'തലവര' 2025 ഓഗസ്റ്റ് 15-ന് തിയേറ്ററുകളിൽ റിലീസാവും...

Read More >>
ആക്ഷനും റൊമാൻസും ത്രില്ലറും ഒരുപോലെ; ബിബിൻ കൃഷ്ണയുടെ 'സാഹസം' ഒരു പൊളി വൈബ്

Aug 8, 2025 04:36 PM

ആക്ഷനും റൊമാൻസും ത്രില്ലറും ഒരുപോലെ; ബിബിൻ കൃഷ്ണയുടെ 'സാഹസം' ഒരു പൊളി വൈബ്

ബിബിൻ കൃഷ്ണ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ്...

Read More >>
'പാടത്ത് പണി വരമ്പത്ത് കൂലി'; ബി ബി -7 ൽ പ്രേക്ഷകർക്ക് താക്കീതുമായി മോഹൻലാലിൻറെ മാസ്സ് ഡയലോഗ്

Aug 8, 2025 01:35 PM

'പാടത്ത് പണി വരമ്പത്ത് കൂലി'; ബി ബി -7 ൽ പ്രേക്ഷകർക്ക് താക്കീതുമായി മോഹൻലാലിൻറെ മാസ്സ് ഡയലോഗ്

'പാടത്ത് പണി വരമ്പത്ത് കൂലി'; ബി ബി -7 ൽ പ്രേക്ഷകർക്ക് താക്കീതുമായി മോഹൻലാലിൻറെ മാസ്സ്...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall