---
title: "എന്നെ അങ്ങനെ സ്ത്രീകൾ കാണുന്നു, സന്തോഷം; അതെനിക്ക് നല്ല രസമായി തന്നെ തോന്നി -പൃഥ്വിരാജ്"
english_title: "#Women #see #like #happy #found #very #interesting #Prithviraj"
publisher: "moviemax.in"
canonical_url: "https://moviemax.in/news/266954/women-see-like-happy-found-very-interesting-prithviraj"
published_at: "2025-01-30T20:07:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679b8ff047ecf_prithiviraj.jpg"
keywords: []
---

# എന്നെ അങ്ങനെ സ്ത്രീകൾ കാണുന്നു, സന്തോഷം; അതെനിക്ക് നല്ല രസമായി തന്നെ തോന്നി -പൃഥ്വിരാജ്

> **Lead Summary:** ** **താൻ കാണാൻ വളരെ സുന്ദരനായൊരു വ്യക്തിയാണെന്ന് തോന്നിയിട്ടില്ല എന്ന് പൃഥ്വിരാജ് സുകുമാരൻ.

## Article Content

** **താൻ കാണാൻ വളരെ സുന്ദരനായൊരു വ്യക്തിയാണെന്ന് തോന്നിയിട്ടില്ല എന്ന് പൃഥ്വിരാജ് സുകുമാരൻ.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

> “എന്റെ ഭംഗി വർണ്ണിക്കുന്ന തരത്തിലുള്ള ചിത്രങ്ങളൊന്നും പൊതുവെ ചെയ്യാറില്ല, എങ്കിലും ഞാൻ ചെയ്ത, ആദ്യ ഹിന്ദി ചിത്രം ‘അയ്യ’യിൽ എന്നെ അടിമുടി വർണ്ണിക്കുന്നുണ്ടായിരുന്നു. അതെനിക്ക് നല്ല രസമായി തന്നെ തോന്നി, കാരണം ഒരിക്കലും വശ്യവും, ആകർഷകമായൊരു രീതിയിൽ എന്നെ ചിത്രീകരിക്കാനാവും എന്ന് ഞാൻ കരുതിയിട്ടേയില്ല.

ആ ഒരു സ്വഭാവം എന്റെ മറ്റൊരു ചിത്രത്തിനുമില്ല. എന്നെ സുമുഖനായൊരാളായി സ്ത്രീകൾ കാണുന്നുവെന്നതിൽ സന്തോഷം, പക്ഷെ ഞാൻ ചെയ്യുന്ന ജോലി ആകർഷകമാണെന്ന് പറയുന്നതിലാണ് കൂടുതൽ സന്തോഷിക്കുന്നത്” പൃഥ്വിരാജ് പറയുന്നു.

നിലവിൽ പ്രധാനമായും നോർത്ത് ഇന്ത്യൻ മാധ്യമങ്ങളുമായി ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് തുടങ്ങിയിരിക്കുന്ന താരം, ചിത്രത്തിന്റെ 30 ശതമാനത്തിലധികം ഹിന്ദിയിലായിരിക്കുമെന്ന് അറിയിക്കുന്നു.

മാർച്ച് 27 നാല് ഭാഷകളിലായി വേൾഡ് വൈഡ് റിലീസിനൊരുങ്ങുന്ന എമ്പുരാൻ മലയാളത്തിലെ ഏറ്റവും ചെലവ് കൂടിയ ചിത്രമാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/266954/women-see-like-happy-found-very-interesting-prithviraj)