Feb 2, 2025 07:05 AM

തന്റേതായ നിലപാടുകളുമായി കരിയറിൽ മുന്നേറുന്ന നടി പാർവതി തിരുവോത്തിന് വെല്ലുവിളികളേറെയുണ്ട്. വലിയ അവസരങ്ങൾ പലതും നഷ്ടമായെങ്കിലും സിനിമാ രം​ഗത്ത് നിന്ന് പാർവതിയുടെ സാന്നിധ്യത്തെ തുടച്ച് നീക്കാൻ ആർക്കും സാധിച്ചില്ല.

ഴിഞ്ഞ വർഷം തുടരെ റിലീസുകളുമായി എതിരാളികൾക്ക് മറുപടി നൽകാനും പാർവതിക്ക് സാധിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വരാൻ വേണ്ടി വലിയ പ്രയത്നങ്ങൾ പാർവതിയും ഡബ്ല്യുസിസി അം​ഗങ്ങളും നടത്തിയിട്ടുണ്ട്.

റിപ്പോർട്ട് ഭാ​ഗികമായി പുറത്ത് വന്നപ്പോൾ സിനിമാ രം​ഗത്തുണ്ടായ പൊട്ടിത്തെറികൾ ചെറുതല്ല. ആദ്യഘട്ടത്തിൽ റിപ്പോർട്ട് പുറത്ത് വിടാൻ ഹേമ കമ്മിറ്റിയോ സർക്കാരോ തയ്യാറായിരുന്നില്ല. ഇതേക്കുറിച്ച് സംസാരിക്കുകയാണ് പാർവതിയിപ്പോൾ.

ഹേമ കമ്മിറ്റി അം​ഗമായിരുന്ന നടി ശാരദയ്ക്കെതിരെ പാർവതി പരസ്യ വിമർശനം ഉന്നയിച്ചു. വേദനിപ്പിച്ച പരാമർശം ശാരദയുടെ ഭാ​ഗത്ത് നിന്നുണ്ടായിട്ടുണ്ടെന്ന് പാർവതി തുറന്ന് പറഞ്ഞു. ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

ഹേമ കമ്മിറ്റിയിൽ ജസ്റ്റിസ് ഹേമയുൾപ്പെടെ മൂന്ന് സ്ത്രീകളാണുള്ളത്. പ്ര​​ഗൽഭ നടി ശാരദയുമുണ്ട്. ഹേമ കമ്മിറ്റിക്ക് മുന്നിൽ എട്ട് മണിക്കൂറാണ് സംസാരിച്ചത്. ഒരു പതിറ്റാണ്ട് ഞാൻ കടന്ന് പോയ കാര്യങ്ങൾ അവരുടെ മുന്നിൽ തുറന്ന് പറഞ്ഞു. ലൈം​ഗികാതിക്രമം മാത്രമല്ല പ്രശ്നങ്ങൾ. അവർ ഞാൻ പറയുന്നതെല്ലാം എഴുതുകയാണ്. ഓരോ പേജും എഴുതിക്കഴിഞ്ഞ് നമ്മൾക്ക് വായിച്ച് കേൾപ്പിക്കും. ട്രോമയിൽ റീ ലിവ് ചെയ്യേണ്ടി വരുന്നത് ഭ്രാന്ത് പിടിപ്പിക്കും.

എല്ലാം പറഞ്ഞിട്ടും കമ്മിറ്റി റിപ്പോർട്ട് പുറത്ത് വരുന്നുണ്ടായിരുന്നില്ല. ഞങ്ങളുടെ ചോ​രയും നീരും നൽകിയാണ്, നിങ്ങളും കഠിനാധ്വാനം ചെയ്തു കമ്മിറ്റി റിപ്പോർട്ട് എവിടെയെന്ന് ഞങ്ങൾ ചോദിച്ചു.

ഇത്രയും പ്രശ്നമാണ് ഇൻഡസ്ട്രിയിൽ നിൽക്കാനെങ്കിൽ എന്തുകാെണ്ട് നിങ്ങൾക്ക് ഈ രം​ഗം വിട്ടുകൂടാ, നിങ്ങൾ പ്ലോബ്ലമാറ്റിക്കാണ് എന്നാണ് ശാരദ മാം പറഞ്ഞത്. ഈ സ്ത്രീക്ക് മുന്നിലാണ് ഞാനെന്റെ ആത്മാവ് തുറന്ന് കാണിച്ചത്. ഞാനും ഒ‌രുപാട് സ്ത്രീകളും.

വർക്ക് ചെയ്യാനുള്ള അർഹതപ്പെട്ട ഇടം ചോദിച്ചതിന് ഞങ്ങളോട് ഇവിടം വിടാനാണ് പറയുന്നത്. ഒരു പുരുഷൻ ​ഗ്യാസ് ലെെറ്റ് ചെയ്താൽ എനിക്കത് കൈകാര്യം ചെയ്യാം.

പക്ഷെ ഒരു സ്ത്രീ അങ്ങനെ ചെയ്യുമ്പോൾ വേദന തോന്നും. എവിടെയാണ് അനുകമ്പ. സർക്കാർ നിയോ​ഗിച്ച കമ്മിറ്റിക്ക് മുന്നിൽ പോയിട്ട് അവർ പറയുന്നത് നിങ്ങൾ വെറുതെ പരാതിപ്പെടുകയാണ് എന്നാണ്. സംഭവിച്ചത് കൊണ്ടല്ലേ പരാതിപ്പെടുന്നതെന്നും പാർവതി ചോദിക്കുന്നു.

മലയാള സിനിമയിൽ പതിനഞ്ചം​ഗ പവർ​ഗ്രൂപ്പുണ്ടെന്നും കാസ്റ്റിം​ഗ് കൗച്ച്, താെഴിൽ നിഷേധം, തൊഴിൽ ചൂഷണം, ലെെം​ഗികാതിക്രമം തുടങ്ങിയവ നിലനിൽക്കുന്നുണ്ടെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. എഎംഎംഎ സംഘടനയാണ് റിപ്പോർട്ടിന് പിന്നാലെ ഏറ്റവും കൂടുതൽ വിമർശനം കേട്ടത്.

സംഘടനയുടെ നേതൃത്വത്തിലുള്ളവർക്ക് നേരെ പിന്നാലെ ചില സ്ത്രീകൾ പരാതിയും നൽകി. ബലാത്സം​ഗ പരാതിക്ക് പിന്നാലെ നടൻ സിദ്ദിഖിനെ അറസ്റ്റ് ചെയ്തിരുന്നു. എഎംഎംഎയുടെ ജനറൽ സെക്രട്ടറിയായിരുന്നു സിദ്ദിഖ്. പരാതിക്ക് പിന്നാലെ സ്ഥാനം രാജി വെച്ചു.

#parvathythiruvothu #against #sarada #her #comment #hema #committee #report #issue

Next TV

Top Stories










News Roundup