ഒരു ദിവസം 40 മുതൽ 60 സി​ഗരറ്റ് വരെ വലിച്ചു, ചെയിൻ സ്മോക്കറായിരുന്നു; പിന്നീട് സംഭവിച്ചത് -വിനയ്

 ഒരു ദിവസം 40 മുതൽ 60 സി​ഗരറ്റ് വരെ വലിച്ചു, ചെയിൻ സ്മോക്കറായിരുന്നു; പിന്നീട് സംഭവിച്ചത് -വിനയ്
2025-01-28T21:21:00 | By Jain Rosviya

ഐഡന്റിറ്റി എന്ന ടൊവിനോ തോമസ് ചിത്രത്തിൽ ഏവരും ശ്രദ്ധിച്ച മുഖങ്ങളിലൊന്ന് നടൻ വിനയ് റായുടേതാണ്. ഒരു കാലത്ത് റൊമാന്റിക് ഹീറോയായി ആരാധക വൃന്ദമുണ്ടാക്കിയ നടനാണ് വിനയ് റായ്.

ഉന്നാലെ ഉന്നാലെ, എൻട്രെ‍ൻ‍ഡ്രും പുന്നഗൈ, അരൺമനൈ, ജയംകൊണ്ടാൻ തുടങ്ങിയ ശ്രദ്ധേയ സിനിമകളിൽ വിനയ് റായ് അഭിനയിച്ചിട്ടുണ്ട്. ഐഡന്റിറ്റിയിലെത്തുമ്പോൾ വിനയ് റായ്ക്ക് മാറ്റങ്ങൾ ഏറെയാണ്.

സ്ക്രീൻ പ്രസൻസുണ്ടെങ്കിലും വിനയ് റായ് വല്ലാതെ ക്ഷീണിച്ച് പോയെന്ന് ആരാധകർ അഭിപ്രായപ്പെട്ടു.

45 കാരനാണ് വിനയ് റായ്. എന്നാൽ ഇതിനേക്കാൾ പ്രായം നടനിന്ന് തോന്നുന്നെന്നും എന്ത് പറ്റിയതാണെന്നും ചോദ്യങ്ങൾ വന്നു. പുതിയ അഭിമുഖത്തിൽ പുകവലിക്ക് അടിമപ്പെട്ട കാലത്തെക്കുറിച്ച് വിനയ് റായ് തുറന്ന് സംസാരിക്കുന്നുണ്ട്.

ടന്റെ വാക്കുകൾ ശ്രദ്ധ നേടുകയാണ്. താൻ ഒരു ചെയിൻ സ്മോക്കറായിരുന്നെന്ന് വിനയ് റായ് പറയുന്നു.

ഉന്നാലെ ഉന്നാലെ ചെയ്യുമ്പോൾ ഞാൻ ഒരുപാട് സ്മോക്ക് ചെയ്യുമായിരുന്നു. 20 വർഷത്തോളം സ്മോക്ക് ചെയ്തു. പിന്നീട് ഞാൻ ഉപേക്ഷിച്ചു. ആ സമയത്ത് തുപ്പരിവാലൻ എന്ന സിനിമ ചെയ്തു. പരിക്ക് പറ്റി. വല്ലാതെ വണ്ണം വെക്കാൻ തുടങ്ങി.

സി​ഗരറ്റ് ഉപേക്ഷിച്ച ശേഷം ടേസ്റ്റ് സെൻസുകളും സ്മെൽ സെൻസുകളും മെച്ചപ്പെട്ടു. മുമ്പ് എപ്പോഴും പുകവലിക്കുന്നതിനാൽ സി​ഗരറ്റിന്റെ മണം മാത്രമേയുണ്ടായിരുന്നുള്ളൂ.

ഡോക്ടർ എന്ന സിനിമ ചെയ്തതോടെ പുകവലി വീണ്ടും ആരംഭിച്ചു. ഒടുവിൽ പൂർണമായും പുകവലി നിർത്താൻ തീരുമാനിച്ചു. ഇന്ന് നാൽപതിന് മുകളിലാണ് എന്റെ പ്രായം. എനിക്കിത് നിർത്തേണ്ടതുണ്ടെന്ന് മനസിലാക്കി.

പണ്ട് ഒരു ദിവസം 20 ലേറെ സി​ഗരറ്റ് വലിക്കുമായിരുന്നു. വീക്കെന്റിൽ പുറത്ത് പോകുമ്പോൾ ഒരു ദിവസം 40 മുതൽ 60 സി​ഗരറ്റ് വരെ വലിച്ചു. പാർട്ടികളിൽ ആഘോഷിച്ച് വളരെ ജോളിയായിരുന്നു അക്കാലത്ത്. പിന്നീട് തിരിച്ചറിവ് വന്നെന്നും നടൻ പറയുന്നു.

നമുക്ക് ഭാ​ഗ്യമുണ്ടെങ്കിൽ ജീവിതം തന്നെ തിരിച്ചറിവ് തരും. പ്രായമാകുന്തോറും ഹെൽത്ത് കോൺഷ്യസാകുമെന്നും വിനയ് റായ് വ്യക്തമാക്കി. ആത്മീയതയിലും വിനയ് റായ് ഇന്ന് ഒരുപാട് വിശ്വസിക്കുന്നുണ്ട്.

കരിയറിൽ വീണ്ടും സജീവമാകുകയാണ് വിനയ് റായ്. ഐഡന്റിറ്റിക്ക് ശേഷം തമിഴിൽ കാതലിക്ക് നേരമില്ലെയ് എന്ന സിനിമയിലും നടൻ ശ്രദ്ധേയ വേഷം ചെയ്തു. ​ഗേ കഥാപാത്രത്തെയാണ് ചിത്രത്തിൽ വിനയ് റായ് അവതരിപ്പിച്ചത്. രവി മോഹൻ, നിത്യ മേനോൻ എന്നിവരാണ് കാതലിക്ക നേരമില്ലെയിൽ പ്രധാന വേഷം ചെയ്തത്.

നടി വിമല രാമനാണ് വിനയ് റായുടെ പങ്കാളി. ഇരുവരും ഏറെക്കാലമായി ലിവിം​ഗ് ടു​ഗെദറിലാണ്. സോഷ്യൽ മീഡിയയിൽ ഒരുമിച്ചുള്ള ചിത്രങ്ങൾ ഇവർ പങ്കുവെക്കാറുണ്ട്. മലയാളത്തിൽ സജീവമായിരുന്നു ഒരു കാലത്ത് വിമല രാമൻ.

സൂപ്പർതാര ചിത്രങ്ങളിൽ നായികയായെത്തിയ വിമല പിന്നീട് സിനിമകൾ കുറച്ചു. ഇന്ന് പഴയത് പോലെ സജീവമല്ലെങ്കിലും ഇടയ്ക്ക് നടി സാന്നിധ്യം അറിയിക്കാറുണ്ട്. തമിഴ്, തെലുങ്ക് സിനിമകളാണ് വിമല രാമൻ ഇന്ന് കൂടുതലും ചെയ്യുന്നത്.



Content Highlight: #Smoked #cigarettes #day #chain #smoker#Vinay

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories










News Roundup