സിനിമാ രംഗം വിട്ട് സജീവ രാഷ്ട്രീയത്തിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ് വിജയ്. ജന നായകൻ എന്ന അവസാന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നു.
തമിഴ് രാഷ്ട്രീയത്തിൽ ശക്തമായ സാന്നിധ്യമായി വിജയ് മാറുമെന്ന് ഉറപ്പാണ്. അതേസമയം താരത്തെക്കുറിച്ചുള്ള ചില ഗോസിപ്പുകൾ ദിനംപ്രതി കനക്കുകയാണ്.
വിജയും നടി തൃഷയും തമ്മിൽ അടുപ്പമാണെന്ന് ഏറെ നാളായി സംസാരമുണ്ട്. താരങ്ങൾ രണ്ട് പേരും ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതാണ് ഗോസിപ്പുകൾക്ക് ആക്കം കൂട്ടുന്നത്.
അടുത്തിടെ കീർത്തി സുരേഷിന്റെ വിവാഹത്തിന് ഇരുവരും ഒരുമിച്ച് പോയതും ചർച്ചയായി. നല്ല സുഹൃത്താണ് വിജയ് എന്നാണ് തൃഷ മുമ്പ് പറഞ്ഞിട്ടുള്ളത്. ഗോസിപ്പുകളെക്കുറിച്ച് നടി പ്രതികരിച്ചിട്ടേയില്ല.
കരിയറിൽ തിരക്കേറിയ ഘട്ടത്തിലാണ് തൃഷയിന്നുള്ളത്. വിജയ് ജീവിതത്തിലെ മറ്റൊരു നിർണായക ഘട്ടത്തിലും. ഈ സമയത്ത് ഗോസിപ്പ് വരുന്നത് ഇരുവരെയും ബാധിച്ചേക്കും. എന്നിട്ടും എന്തുകൊണ്ട് മൗനം എന്നാണ് ആരാധകരുടെ ചോദ്യം.
തൃഷ-വിജയ് ഗോസിപ്പുകൾക്ക് ശക്തി പകരുന്ന മറ്റൊരു കാര്യം വിജയുടെ ഭാര്യ സംഗീതയുടെ അഭാവമാണ്. ഏറെക്കാലമായി വിജയ്ക്കൊപ്പം സംഗീതയെ കാണാറില്ല. ഇവർ അകൽച്ചയിലാണോ എന്ന ചോദ്യമുയരുന്നു.
വിജയ്ക്കൊപ്പം സംഗീതയെ കാണാതായത് മുതലാണ് തൃഷയെ വിജയ്ക്കൊപ്പം കാണാൻ തുടങ്ങിയത്. വാരിസ് എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിന് സംഗീത എത്താതായതോടെയാണ് അഭ്യൂഹങ്ങൾ വരാൻ തുടങ്ങിയത്.
ഇതിന് ശേഷം വിജയുടെ അടുത്ത ചിത്രം ലിയോ എന്ന സിനിമ വന്നു. തൃഷയാണ് നായികയായെത്തിയത്. പതിനഞ്ച് വർഷങ്ങൾക്ക് ശേഷം ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമയാണ് ലിയോ. പിന്നീടിങ്ങോട്ട് വിജയും തൃഷയും മാത്രമായി വാർത്തകളിൽ.
സംഗീതയെ അപ്പോഴൊന്നും താരത്തിനൊപ്പം കണ്ടില്ല. ഇതിനിടെ തൃഷ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഫോട്ടോകളിൽ വിജയുടെ സാന്നിധ്യവുമുണ്ടെന്ന് വാദം വന്നു. ഒരു ഫോട്ടോയിൽ വിജയുടെ ഷൂ കാണാമായിരുന്നു. കുറച്ച് വർഷങ്ങളായി ഇരുവരും തമ്മിൽ അടുപ്പമുണ്ടെന്നാണ് സോഷ്യൽ മീഡിയയുടെ വാദം.
ലിയോക്ക് മുമ്പ് 2008 ൽ പുറത്തിറങ്ങിയ ഗില്ലി എന്ന സിനിമയിലാണ് തൃഷയും വിജയും ഒരുമിച്ച് അഭിനയിച്ചത്. നീണ്ട പതിനഞ്ച് വർഷങ്ങൾ പിന്നീടിവർ ഒരുമിച്ച് സിനിമ ചെയ്തില്ലെന്നതും കൗതുകരമാണ്. അതും വിജയുടെ ഏറ്റവും മികച്ച നായികയായി തൃഷ അറിയപ്പെടുന്ന കാലത്ത്.
റിപ്പോർട്ടുകൾ പ്രകാരം വിജയുടെ കുടുംബത്തിന്റെ നിർദ്ദേശ പ്രകാരമാണ് വിജയ് തൃഷയ്ക്കൊപ്പം അഭിനയിക്കുന്നത് നിർത്തിയത്. കുടുംബ ജീവിതത്തെ ഗോസിപ്പുകൾ ബാധിച്ചേക്കാമെന്ന് കരുതിയായിരിക്കും ഇതെന്ന് ആരാധകരും അഭിപ്രായപ്പെട്ടു.
അന്ന് വിജയുടെ കരിയറിലും ജീവിതത്തിലുമെല്ലാം പിതാവ് എസ്എ ചന്ദ്രശേഖറിന് വലിയ സ്വാധീനമുണ്ടായിരുന്നു. എന്നാൽ ഒരു ഘട്ടത്തിൽ അച്ഛന്റെ നിയന്ത്രണത്തിൽ നിന്നും വിജയ് അകന്നു. ഇന്ന് വിജയുടെ രാഷ്ട്രീയത്തിലോ കരിയറിലോ എസ് എ ചന്ദ്രശേഖറിന്റെ സാന്നിധ്യമില്ല.
ഇവർ അകൽച്ചയിലാണെന്നും സംസാരമുണ്ട്. ഇതിനിടെയാണ് വിജയ് വീണ്ടും തൃഷയ്ക്കൊപ്പം അഭിനയിക്കുന്നതും ഇവരുടെ സൗഹൃദം ചർച്ചയാകുന്നതും.
#vijay #family #stop #acting #today #father #no #control #over #him #wife #moved #away #Trisha