അവാര്‍ഡില്‍ താല്‍പ്പര്യമില്ല; മികച്ച നടനുള്ള അവാർഡ് നിരസിച്ച് കന്നഡ നടൻ കിച്ച സുദീപ്

അവാര്‍ഡില്‍ താല്‍പ്പര്യമില്ല; മികച്ച നടനുള്ള അവാർഡ് നിരസിച്ച്  കന്നഡ നടൻ കിച്ച സുദീപ്
Jan 26, 2025 02:44 PM | By akhilap

ബെംഗളൂരു: (moviemax.in) കർണാടക സംസ്ഥാന അവാർഡ് നിരസിച്ച് കന്നഡ നടൻ കിച്ച സുദീപ്.

2019 ല്‍ അഭിനയിച്ച ഫയല്‍വാന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അവാർഡ് ആണ് താരം നിരസിച്ചത്.

വർഷങ്ങൾക്ക് മുമ്പ് അവാർഡുകൾ സ്വീകരിക്കുന്നത് നിർത്തിയതായി നടന്‍ പ്രസ്താവിച്ചു.

നിരാശപ്പെടുത്തിയതിന് ജൂറിയോട് ക്ഷമ ചോദിക്കുകയും കഴിവുള്ള മറ്റ് നിരവധി അഭിനേതാക്കൾക്ക് അവരുടെ കഴിവിന് അവാർഡിന് അര്‍ഹരായിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞു.

സുദീപ് തൻ്റെ എക്‌സ് ഹാൻഡിലാണ് തന്‍റെ അവാര്‍ഡ് നിരാസത്തെക്കുറിച്ച് എഴുതിയത് "ബഹുമാനപ്പെട്ട കർണാടക സർക്കാരും ജൂറി അംഗങ്ങളും അറിയാന്‍, മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചത് യഥാർത്ഥത്തിൽ ഒരു ഭാഗ്യമാണ്, ഈ ബഹുമതിക്ക് ബഹുമാനപ്പെട്ട ജൂറിക്ക് ഞാൻ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. എന്നാല്‍ വ്യക്തിപരമായ തീരുമാനത്തിന്‍റെ ഭാഗമായി അവാര്‍ഡ് സ്വീകരിക്കില്ലെന്നത് കുറച്ചുവര്‍ഷമായി ഞാന്‍ എടുത്ത തീരുമാനമാണ്" സുദീപ് പറയുന്നു.

തന്നെപ്പോലെ അവാര്‍ഡില്‍ താല്‍പ്പര്യമില്ലാത്ത ഒരു വ്യക്തിക്ക് നല്‍കുന്നതിന് പകരമായി അഭിനന്ദനം അര്‍ഹിക്കുന്ന വ്യക്തിക്ക് അവാര്‍ഡ് നല്‍കുന്നതായിരിക്കും ഉചിതം എന്നാണ് കിച്ച സുദീപ് വ്യക്തമാക്കുന്നത്.

"ആളുകളെ രസിപ്പിക്കാനുള്ള എൻ്റെ ഉദ്യമങ്ങള്‍ എല്ലായ്‌പ്പോഴും അവാർഡുകൾ പ്രതീക്ഷിക്കാതെയാണ്, ജൂറിയിൽ നിന്നുള്ള ഈ അംഗീകാരം തന്നെ ഇത്തരം ഒരു പരിശ്രമം തുടരാനുള്ള പ്രധാന ഉത്തേജനം നൽകുന്നു," സുദീപ് കൂട്ടിച്ചേർത്തു.

2019ലെ സംസ്ഥാന വാർഷിക ചലച്ചിത്ര അവാർഡുകൾ കർണാടക സർക്കാർ ബുധനാഴ്ച പ്രഖ്യാപിച്ചു.

' ഫയല്‍വാന്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് കിച്ച സുദീപ് മികച്ച നടനുള്ള പുരസ്‌കാരം നേടിയപ്പോൾ 'ത്രയംബക'ത്തിലെ അഭിനയത്തിന് അനുപമ ഗൗഡയെ മികച്ച നടിയായി പ്രഖ്യാപിച്ചു.

സുദീപിൻ്റെ വിസമ്മതത്തെക്കുറിച്ച് സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി ഇതുവരെ പ്രതികരിച്ചിട്ടില്ല.അഞ്ച് കൊല്ലത്തിന് ശേഷമാണ് കര്‍ണടകയില്‍ സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിക്കുന്നത്.










#Kannada #actor #KichaSudeep #refused #best #actor #award

Next TV

Related Stories
പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ -ഖുശ്ബു

Sep 14, 2025 03:05 PM

പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ -ഖുശ്ബു

പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ...

Read More >>
'നായികമാരെ ചുംബിക്കുന്ന രംഗങ്ങൾ, അതുകൊണ്ട് കമൽ ഹാസൻ സിനിമകൾ ഇഷ്ടമല്ല'; തുറന്നു പറഞ്ഞ് മോഹിനി

Sep 11, 2025 02:52 PM

'നായികമാരെ ചുംബിക്കുന്ന രംഗങ്ങൾ, അതുകൊണ്ട് കമൽ ഹാസൻ സിനിമകൾ ഇഷ്ടമല്ല'; തുറന്നു പറഞ്ഞ് മോഹിനി

കമൽ ഹാസൻ സിനിമകൾ കാണാൻ തനിക്ക് ഇഷ്ടമല്ലെന്ന് നടി മോഹിനി...

Read More >>
സംവിധായകൻ എസ്. നാരായണിനെതിരെ സ്ത്രീധന പീഡനത്തിന് കേസ്; എഫ്ഐആർ മരുമകളുടെ പരാതിയിൽ

Sep 11, 2025 11:03 AM

സംവിധായകൻ എസ്. നാരായണിനെതിരെ സ്ത്രീധന പീഡനത്തിന് കേസ്; എഫ്ഐആർ മരുമകളുടെ പരാതിയിൽ

പ്രശസ്ത കന്നട സംവിധായകനെതിരെ സ്ത്രീധന പീഡനത്തിന് കേസ്....

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall