പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം; വിജയ്‌യുടെ അവസാന സിനിമ ദളപതി 69ന്റെ വമ്പൻ അപ്ഡേറ്റ് പുറത്ത്

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം; വിജയ്‌യുടെ അവസാന സിനിമ ദളപതി 69ന്റെ വമ്പൻ അപ്ഡേറ്റ് പുറത്ത്
Jan 25, 2025 11:03 PM | By Jain Rosviya

(moviemax.in) തെന്നിന്ത്യൻ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഒരു സിനിമയാണ് ദളപതി 69. ദളപതി 69 ആയിരിക്കും അവസാന സിനിമ എന്നും പ്രഖ്യാപിച്ചിരുന്നു. ദളപതി 69ല്‍ വിജയ്‍യുടെ ലുക്ക് എന്തായിരിക്കും എന്നത് ആകാംക്ഷ നിറയ്‍ക്കുന്ന കാര്യമാണ്.

വിജയ്‍യുടെ ദളപതി 69 സിനിമയുടെ ഫസ്റ്റ് ലുക്ക് നാളെ പുറത്തുവിടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. മലയാളത്തിന്റെ യുവ താരം മമിതയും വിജയ് ചിത്രത്തില്‍ വേഷമിടുന്നു.

മമിതയുടെ ജോഡിയായിട്ടാണ് തേജ വിജയ്‍യുടെ ചിത്രത്തില്‍ ഉണ്ടാകുകയെന്നും റിപ്പോര്‍ട്ടുണ്ട്. എച്ച് വിനോദാണ് വിജയ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ്‍യുടെ ദളപതി 69ന്റെ പേര് എന്തായിരിക്കും എന്നതും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്.

വിജയ്‍ക്ക് 1000 കോടി തികച്ച് സിനിമയില്‍ നിന്ന് മാറാൻ ദളപതി 69ലൂടെയാകുമോയെന്ന ചോദ്യത്തിന്റെ ഉത്തരത്തിനായും കാത്തിരിപ്പാണ് താരത്തിന്റെ ആരാധകര്‍.

എല്ലാത്തരം ഇമോഷണലുകള്‍ക്കും സംവിധായകൻ എച്ച് വിനോദ് ചിത്രത്തില്‍ പ്രധാന്യം നല്‍കും എന്നാണ് കരുതുന്നതും. കാസ്റ്റിംഗും അത്തരത്തിലുള്ളതാണെന്നാണ് താരങ്ങളെ പ്രഖ്യാപിച്ചപ്പോള്‍ സിനിമാ ആസ്വാദകര്‍ക്ക് മനസ്സിലായത്. എന്നാല്‍ വിജയ് രാഷ്‍ട്രീയം പറയുന്ന ചിത്രമായിരിക്കുമോ ദളപതി 69 എന്ന ഒരു ചോദ്യവും ഉണ്ട്.

ദളപതി 69 സിനിമയുടെ ചിത്രീകരണം തുടങ്ങി എന്ന് മാത്രമല്ല ദ്രുതഗതിയില്‍ പുരോഗമിക്കുകയുമാണ്. വലിയ ക്യാൻവാസിലുള്ള ഒരു ഗാന രംഗം ചിത്രീകരിച്ചാണ് വിജയ്‍യുടെ ദളപതി 69ന് തുടക്കം കുറിച്ചത്.

കൊറിയോഗ്രാഫി നിര്‍വഹിക്കുന്നത് ശേഖര്‍ മാസ്റ്ററാണ് ദളപതി 69 സിനിമയുടെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദര്‍ നിര്‍വഹിക്കുമ്പോള്‍ മലയാളി താരം മമിതയും നരേനും പൂജ ഹെഗ്‍ഡെയും പ്രകാശ് രാജും ഗൗതം വാസുദേവ് മേനോനും പ്രിയാമണിയും മോനിഷ ബ്ലസ്സിയും പ്രകാശ് രാജുമൊക്കെ നായകൻ വിജയ്‍ക്കൊപ്പം വിവിധ കഥാപാത്രങ്ങള്‍ ആകുമ്പോള്‍ സത്യൻ സൂര്യൻ ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുക.

#audience #Big #update #Vijay #last #movie #thalapathy69 #out

Next TV

Related Stories
മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് മുപ്പതുപേര്‍ മരിച്ചത് ചെയ്തത് അത്ര വലിയ സംഭവമായിരുന്നില്ല -ഹേമമാലിനി

Feb 4, 2025 07:20 PM

മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് മുപ്പതുപേര്‍ മരിച്ചത് ചെയ്തത് അത്ര വലിയ സംഭവമായിരുന്നില്ല -ഹേമമാലിനി

തെറ്റായി സംസാരിക്കുക എന്നതു മാത്രമാണ് അഖിലേഷിന്റെ ജോലിയെന്ന് ഹേമമാലിനി പരിഹസിച്ചു....

Read More >>
നടി പാര്‍വതി നായരുടെ പ്രണയം വിവാഹത്തിലേക്ക്

Feb 4, 2025 12:43 PM

നടി പാര്‍വതി നായരുടെ പ്രണയം വിവാഹത്തിലേക്ക്

തെന്നിന്ത്യൻ നടി പാര്‍വതി നായരുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ആഷ്രിത് അശോകാണ് നടിയുടെ...

Read More >>
സില്‍ക്ക് സ്മിതയെ ഒരു ദിവസം കിട്ടാന്‍ എന്ത് വില കൊടുക്കണം? കര്‍ഷകന്റെ ചോദ്യത്തെ കുറിച്ച് സംവിധായകന്‍

Feb 3, 2025 11:40 AM

സില്‍ക്ക് സ്മിതയെ ഒരു ദിവസം കിട്ടാന്‍ എന്ത് വില കൊടുക്കണം? കര്‍ഷകന്റെ ചോദ്യത്തെ കുറിച്ച് സംവിധായകന്‍

സില്‍ക്ക് സ്മിത വന്നിട്ടുണ്ടെന്ന് അറിഞ്ഞ ആളുകളൊക്കെ ലൊക്കേഷനിലേക്ക് വന്നു തുടങ്ങി. കൂട്ടത്തില്‍ കുറച്ചു കര്‍ഷകന്‍ സംവിധായകനെ കാണാനായി വന്നു....

Read More >>
സാമന്ത വീണ്ടും പ്രണയത്തില്‍? രാജ് നിദിമൊരുവിന്‍റെ കൈ പിടിച്ച് താരം; ചിത്രങ്ങള്‍ പുറത്ത്

Feb 2, 2025 05:16 PM

സാമന്ത വീണ്ടും പ്രണയത്തില്‍? രാജ് നിദിമൊരുവിന്‍റെ കൈ പിടിച്ച് താരം; ചിത്രങ്ങള്‍ പുറത്ത്

കൂടുതല്‍ കൂടുതല്‍ വെല്ലുവിളികളുള്ള കഥാപാത്രങ്ങളെ ഏറ്റെടുക്കാനും അത് ചെയ്യാനും തന്നെ പ്രേരിപ്പിച്ചതും പ്രചോദനമായതും രാജും ഡികെയുമാണെന്നും...

Read More >>
മഹാ കുംഭമേളയിൽ പുണ്യസ്നാനം ചെയ്യുന്ന പ്രകാശ് രാജിന്റെ എ ഐ ഫോട്ടോ,  കേസെടുത്ത് പൊലീസ്

Feb 1, 2025 08:43 PM

മഹാ കുംഭമേളയിൽ പുണ്യസ്നാനം ചെയ്യുന്ന പ്രകാശ് രാജിന്റെ എ ഐ ഫോട്ടോ, കേസെടുത്ത് പൊലീസ്

പ്രകാശ് രാജ് കുംഭ മേള സംഗമത്തിൽ മുങ്ങി കുളിക്കുന്ന വ്യാജ ചിത്രം എക്സ് ഹാൻഡിൽ വഴി ആയിരുന്നു ഇയാൾ പ്രചരിപ്പിച്ചത്...

Read More >>
Top Stories