ജോലിയില്ലാത്ത ഭാര്യയെ വേണമെന്ന് മഹേഷ് ബാബു പറഞ്ഞു! ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം അതായിരുന്നു - നടി നമ്രത

ജോലിയില്ലാത്ത ഭാര്യയെ വേണമെന്ന് മഹേഷ് ബാബു പറഞ്ഞു! ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം അതായിരുന്നു - നടി നമ്രത
Jan 24, 2025 10:03 PM | By Jain Rosviya

1993ല്‍ മിസ്സ് ഇന്ത്യയും പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയുമായിരുന്നു നമ്രത ഷിരോദ്കര്‍. രണ്ടായിരത്തില്‍ തെലുങ്ക് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചതോടുകൂടിയാണ് നടിയുടെ ജീവിതം മാറിമറിയുന്നത്. ഇപ്പോള്‍ നടന്‍ മഹേഷ് ബാബുവിന്റെ ഭാര്യയും രണ്ട് മക്കളുടെ അമ്മയുമായി ജീവിക്കുകയാണ് നടി.

കഴിഞ്ഞ ദിവസം ജന്മദിനം ആഘോഷിച്ചതിനോട് അനുബന്ധിച്ച് നമ്രതയെ കുറിച്ചുള്ള ചില കഥകളും പുറത്തുവന്നു. വംശി എന്ന സിനിമയില്‍ മഹേഷ് ബാബുവിന്റെ നായികയായിട്ടാണ് നമ്രത തെലുങ്കില്‍ അഭിനയിച്ചത്.

തെലുങ്ക് സിനിമയിലെ സൂപ്പര്‍താരവും നിര്‍മ്മാതാവും സംവിധായകനുമായ കൃഷ്ണയുടെ മകന്‍ എന്ന ലേബലില്‍ സിനിമയിലേക്ക് എത്തിയ മഹേഷ് ബാബു അന്ന് നായകനായി തിളങ്ങി നില്‍ക്കുകയാണ്.

ന്യൂസിലാന്‍ഡില്‍ വച്ച് 52 ദിവസത്തോളം നീണ്ട ഷൂട്ടിങ്ങിനിടയിലാണ് ഇരുവരും അടുപ്പത്തിലാവുന്നത്. മഹേഷിനെക്കാളും നാല് വയസ്സ് കൂടുതല്‍ ഉണ്ടെന്ന കാരണത്താല്‍ നടന്റെ പിതാവ് ഈ ബന്ധം എതിര്‍ത്തിരുന്നു. എന്നാല്‍ സകല പ്രതിസന്ധികളും മറികടന്ന് ഇരുവരും വിവാഹിതരായി.

വിവാഹശേഷം സിനിമ ഉപേക്ഷിക്കുന്നത് ഭര്‍ത്താവായ മഹേഷിന്റെ നിബന്ധന മൂലം ആണെന്നാണ് നടി മുന്‍പൊരിക്കല്‍ പറഞ്ഞത്. പ്രണയിക്കുന്ന കാലത്ത് തന്നെ അദ്ദേഹം ഈ നിബന്ധന മുന്നോട്ടു വെച്ചിരുന്നതായിട്ടും നമ്രത കൂട്ടിച്ചേര്‍ത്തു.

'ജോലി ഇല്ലാത്ത ഒരു ഭാര്യയാണ് മഹേഷിന് വേണ്ടിയിരുന്നത്. ഞങ്ങള്‍ പ്രണയത്തിലായിരുന്ന കാലത്ത് തന്നെ അദ്ദേഹം ആ നിലപാട് വ്യക്തമാക്കിയിരുന്നു. സിനിമയില്‍ അഭിനയിക്കാതെ മറ്റെന്തെങ്കിലും ജോലിയാണ് ചെയ്തിരുന്നതെങ്കില്‍ പോലും എന്നോട് ജോലി നിര്‍ത്താന്‍ അദ്ദേഹം പറയുമായിരുന്നു.

വലിയ നായികയാവണമെന്ന് ആഗ്രഹം എനിക്ക് ഇല്ലാത്തതുകൊണ്ടാവാം സിനിമ നിര്‍ത്തിയപ്പോള്‍ വിഷമം ഒന്നും തോന്നാത്തത്. മഹേഷിന് വേണ്ടി താന്‍ വിട്ടുവീഴ്ച ചെയ്തപ്പോള്‍ തനിക്ക് വേണ്ടി മഹേഷും ചില വിട്ടുവീഴ്ചകള്‍ നടത്തിയിരുന്നു. അതുകൊണ്ടാണ് കുടുംബജീവിതം മുന്നോട്ടു പോകുന്നത്.

മുംബൈയില്‍ ജനിച്ചു വളര്‍ന്ന എനിക്ക് ഫ്‌ലാറ്റുകളില്‍ ജീവിതമാണ് ഏറ്റവും സന്തുഷ്ടം. എന്നാല്‍ ഹൈദരാബാദില്‍ വലിയ ബംഗ്ലാവിലാണ് മഹേഷ് ജീവിച്ചിരുന്നത്. ഫ്‌ലാറ്റില്‍ നിന്ന് ബംഗ്ലാവിലേക്ക് മാറുന്നതായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം.

അത് മനസ്സിലാക്കിയ മഹേഷ് വിവാഹത്തിന് ശേഷം കുറെനാള്‍ എന്റെ കൂടെ മുംബൈയില്‍ താമസിച്ചു. അതിനുശേഷം ആണ് ഒരു ഫ്‌ലാറ്റ് എടുത്ത് ഹൈദരാബാദിലേക്ക് മാറുന്നത്. അതും കഴിഞ്ഞിട്ടാണ് ഞങ്ങള്‍ ബംഗ്ലാവിലേക്ക് താമസം മാറുന്നത്.'

മകന്‍ ജനിച്ചതിനുശേഷം താനും മഹേഷും വേര്‍പിരിഞ്ഞെന്ന ഒരു വാര്‍ത്ത വന്നിരുന്നു. അത് സത്യമായിരുന്നുവെന്നും കുഞ്ഞിനെയും കൂട്ടി താന്‍ മുംബൈയിലേക്ക് കുറെ നാള്‍ മാറി നില്‍ക്കേണ്ടി വന്ന സമയം ഉണ്ടെന്നും നമ്രത പറഞ്ഞു. '

മഹേഷിന്റെ കരിയറിലെ ഏറ്റവും മോശം സമയമായിരുന്നു അത്. ഇനി എന്ത് ചെയ്യും എന്ന് അറിയാത്ത കണ്‍ഫ്യൂഷന്‍. ആ സമയത്ത് എനിക്ക് മാതാപിതാക്കളെ നഷ്ടപ്പെട്ടു. ഇതോടെ രണ്ടാള്‍ക്കുമിടയില്‍ ചില അഭിപ്രായ വ്യത്യാസങ്ങളും വന്നു.

അങ്ങനെയാണ് കുറച്ചുകാലം ഞങ്ങള്‍ അകന്നു നിന്നത്. പങ്കാളികള്‍ എന്ന നിലയിലും വ്യക്തികള്‍ എന്ന നിലയിലും ഞങ്ങളെ ഏറ്റവും കൂടുതല്‍ കരുത്തരാക്കിയത് ആ സമയമാണ്. പരീക്ഷണ കാലം കഴിഞ്ഞ് ഞങ്ങള്‍ വീണ്ടും ഒരുമിച്ചു.



#MaheshBabu #Jobless #Wife #most #difficult #thing #actress #Namrata

Next TV

Related Stories
പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ -ഖുശ്ബു

Sep 14, 2025 03:05 PM

പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ -ഖുശ്ബു

പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ...

Read More >>
'നായികമാരെ ചുംബിക്കുന്ന രംഗങ്ങൾ, അതുകൊണ്ട് കമൽ ഹാസൻ സിനിമകൾ ഇഷ്ടമല്ല'; തുറന്നു പറഞ്ഞ് മോഹിനി

Sep 11, 2025 02:52 PM

'നായികമാരെ ചുംബിക്കുന്ന രംഗങ്ങൾ, അതുകൊണ്ട് കമൽ ഹാസൻ സിനിമകൾ ഇഷ്ടമല്ല'; തുറന്നു പറഞ്ഞ് മോഹിനി

കമൽ ഹാസൻ സിനിമകൾ കാണാൻ തനിക്ക് ഇഷ്ടമല്ലെന്ന് നടി മോഹിനി...

Read More >>
സംവിധായകൻ എസ്. നാരായണിനെതിരെ സ്ത്രീധന പീഡനത്തിന് കേസ്; എഫ്ഐആർ മരുമകളുടെ പരാതിയിൽ

Sep 11, 2025 11:03 AM

സംവിധായകൻ എസ്. നാരായണിനെതിരെ സ്ത്രീധന പീഡനത്തിന് കേസ്; എഫ്ഐആർ മരുമകളുടെ പരാതിയിൽ

പ്രശസ്ത കന്നട സംവിധായകനെതിരെ സ്ത്രീധന പീഡനത്തിന് കേസ്....

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall