(moviemax.in) ഒടുവില്‍ അജിത്തിന്റെ വിടാമുയര്‍ച്ചി സിനിമ റിലീസിന് തയ്യാറായതിന്റെ ആവേശത്തിലാണ് ആരാധകര്‍.അതിന്റെ അപ്ഡേഷൻ ആണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ്.
ഫെബ്രുവരി ആറിനാണ് ചിത്രത്തിന്റെ റിലീസ്. ശ്രീ ഗോകുലം മൂവീസാണ് അജിത്ത് ചിത്രത്തിന്റെ കേരള വിതരണമെന്നതാണ് പുതിയ അപ്‍ഡേറ്റ്.
തിയറ്റര്‍ റിലീസിന് ശേഷം നെറ്റ്ഫ്ളകിസിലൂടെയാകും ഒടിടിയില്‍ എത്തുക എന്നത് വിടാമുയര്‍ച്ചിയില്‍ പ്രതീക്ഷയുണ്ടാക്കുന്നതാണ്.
അജിത്തിന്റെ വിടാമുയര്‍ച്ചി പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷത്തിലധികം ആയി.
അസെര്‍ബെയ്‍ജാനില്‍ വിടാമുയര്‍ച്ചി സിനിമയുടെ ചിത്രീകരണ വാര്‍ത്തകള്‍ നിരന്തരം ചര്‍ച്ചയായി. എന്നാല്‍ പലപ്പോഴും ചിത്രീകരണം തടസ്സപ്പെട്ടു. ചിത്രീകരണത്തിനിടെ വിഡാ മുയര്‍ച്ചിയുടെ ഒരാള്‍ മരിക്കുകയും ചെയ്‍തു.
കലാസംവിധായകൻ മിലനാണ് ഹൃദയാഘാതത്താല്‍ മരിച്ചത്. പരുക്കേറ്റ അജിത്ത് ഇന്ത്യയിലേക്ക് തിരിച്ചു വരികയും ചെയ്‍തു. ഒടുവില്‍ ആരോഗ്യം ഭേദമായി വീണ്ടും സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുക്കുകയായിരുന്നു.
#Hope #Kerala #Update #Vitamuirchi #out