Jan 24, 2025 06:51 AM

കേരളവര്‍മ്മ കോളജിലെ വിദ്യാർ‌ഥികളെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ യുട്യൂബർ മണവാളന്റെ മുടി മുറിച്ചു. പിന്നാലെ അസ്വസ്ഥത കാണിച്ച മണവാളനെ തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

വധശ്രമ കേസിൽ റിമാൻഡിലായി തൃശൂർ ജില്ലാ ജയിലിൽ എത്തിയ യുട്യൂബർ മണവാളൻ എന്ന മുഹമ്മദ് ഷഹിൻ ഷായുടെ മുടിയാണ് ജയിൽ ചട്ടപ്രകാരം മുറിച്ചത്. 10 മാസം ഒളിവിലായിരുന്ന മണവാളനെ ഇന്നലെയാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് കുടകില്‍നിന്ന് പിടികൂടിയത്.

മണവാളന്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയായ മുഹമ്മദ് ഷഹീന്‍ ഷായ്ക്കെതിരെ ലുക്കൗട്ട് നോട്ടിസ് പൊലീസ് പുറത്തിറക്കിയിരുന്നു. ഏപ്രില്‍ 19നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

തൃശൂര്‍ പൂരദിവസം കേരളവര്‍മ്മ കോളജ് റോഡില്‍ വച്ച് മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്നു രണ്ട് കോളജ് വിദ്യാർഥികളെ കാറിടിച്ചു കൊലപ്പെടുത്താന്‍ മുഹമ്മദ് ഷഹീന്‍ ഷാ ശ്രമിക്കുകയായിരുന്നു.

#YouTuber #cuts #groom #hair #admitted #mentalhealthfacility

Next TV

Top Stories