രണ്ട് ഭാര്യമാര്‍ ഉണ്ടായിരുന്നെങ്കിലും അവരെ നിയമപരമായി വിവാഹം കഴിച്ചിട്ടില്ല; തിലകന് വിലക്ക് നേരിടാൻ കാരണം

രണ്ട് ഭാര്യമാര്‍ ഉണ്ടായിരുന്നെങ്കിലും അവരെ നിയമപരമായി വിവാഹം കഴിച്ചിട്ടില്ല; തിലകന് വിലക്ക് നേരിടാൻ കാരണം
Jan 22, 2025 12:01 PM | By Jain Rosviya

(moviemax.in) നാടകത്തില്‍ അഭിനയിച്ച് പിന്നീട് സിനിമയിലേക്ക് എത്തിയ നടന്‍ തിലകന്‍ തന്റെ നിലപാടുകളില്‍ ഉറച്ച് നിന്ന നടനായിരുന്നു. അതുകൊണ്ട് തന്നെ സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്ന് പോലും അദ്ദേഹത്തിന് വിലക്കുകള്‍ നേരിടേണ്ടി വന്നു.

താരസംഘടനകളെ കുറിച്ച് അദ്ദേഹം നടത്തിയ പരാമര്‍ശങ്ങളായിരുന്നു ഇതിന് കാരണമായത്. ഇപ്പോഴിതാ തിലകനെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്.

യൂട്യൂബ് ചാനലിലൂടെ താരങ്ങളെ കുറിച്ചും സിനിമയുടെ പിന്നാമ്പുറത്ത് നടക്കുന്ന കഥകളും പറയാറുള്ള അഷ്‌റഫ് തിലകന് വിലക്ക് നേരിടേണ്ടി വന്ന കാരണത്തെ കുറിച്ചാണ് പുതിയ വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്.

'ഒരേസമയം താരസംഘടനയായ അമ്മയും ടെക്‌നീഷ്യന്മാരുടെ സംഘടനയായ ഫെഫ്കയുമായിട്ടും തിലകന്‍ പിണങ്ങി. അമ്മ സംഘടനയിലേക്ക് തന്റെ സംരക്ഷണത്തിനുവേണ്ടി രണ്ട് പോലീസുകാരുമായി ചെന്നത് സംഘടനയെ ചൊടിപ്പിച്ചു.

അതുപോലെ എല്ലാ സംവിധായകന്മാരെ പറ്റി പറഞ്ഞ മോശം കാര്യങ്ങള്‍ ഫെഫ്കയെയും ചൊടിപ്പിച്ചു. ഈ വിഷയം തണുപ്പിക്കാന്‍ ആരുമില്ലായിരുന്നെങ്കിലും ചൂടുപിടിപ്പിക്കാന്‍ ചിലര്‍ ഉണ്ടായിരുന്നു. അങ്ങനെ തിലകനെ പരിപൂര്‍ണ്ണമായി സിനിമയില്‍നിന്ന് തിരസ്‌കരിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തി. അങ്ങനെ തിലകന് സിനിമയില്‍ വിലക്ക് വന്നു.

ആ സമയത്ത് സോഹന്‍ റോയി സംവിധാനം ചെയ്യുന്ന ഇംഗ്ലീഷ് ചിത്രത്തിലേക്ക് തിലകനെ നേരത്തെ കാസ്റ്റ് ചെയ്തിരുന്നു. ആ സിനിമയില്‍ അഭിനയിക്കാനുള്ള തിലകന്റെ മോഹവും ചിലര്‍ തല്ലിക്കെടുത്തി. എന്നാല്‍ സിനിമയുടെ മുന്‍ എഗ്രിമെന്റ് പ്രകാരം അഭിനയിക്കാതെ പ്രതിഫലം മുഴുവന്‍ നടന് നല്‍കി.

നിലനില്‍പ്പിനു വേണ്ടി സീരിയലില്‍ അഭിനയിക്കാമെന്ന് കരുതി ഒരു സീരിയല്‍ നിര്‍മ്മാതാവുമായി കരാര്‍ ഒപ്പിട്ടെങ്കിലും അവിടെയും വിലക്കുണ്ടായി. ഇതുകൂടി അറിഞ്ഞതോടെ തിലകന്‍ ചേട്ടന്റെ കണ്ണ് ആദ്യമായി നിറഞ്ഞുവെന്ന് പറയപ്പെടുന്നു.

പിന്നീട് അദ്ദേഹം ആദ്യകാലത്ത് അഭിനയിച്ചിരുന്നത് പോലെ നാടകത്തില്‍ അഭിനയിച്ച് തന്റെ കലാപ്രതിഭ തെളിയിച്ചു കൊണ്ടേയിരുന്നു. ഇതിനിടയില്‍ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായ തിലകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പിന്നീട് സംവിധായകന്‍ ഷാജി കൈലാസ് ഇടപെട്ടിട്ടാണ് അദ്ദേഹത്തിന് എതിരായിട്ടുള്ള സംഘടന വിലക്കുകള്‍ മാറുന്നത്. ശേഷം സംവിധായകന്‍ രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പി എന്ന സിനിമയിലൂടെ തിരിച്ചുവരവ് നടത്തി. ഇന്ന് ന്യൂജനറേഷന്‍ ഏറ്റവും അധികം തിരഞ്ഞെടുക്കുന്ന ലിവിങ് ടുഗതര്‍ ജീവിതം സിനിമയില്‍ ആദ്യം തുടങ്ങിയവച്ചത് നടന്‍ തിലകന്‍ ആണ്.

എനിക്ക് രണ്ട് ഭാര്യമാര്‍ ഉണ്ടായിരുന്നെങ്കിലും അവരെ ഞാന്‍ നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെന്ന് തിലകന്‍ പറഞ്ഞിട്ടുണ്ടെന്നും', ആലപ്പി അഷ്‌റഫ് പറയുന്നു.

നടി ശാന്തയായിരുന്നു തിലകന്റെ ആദ്യ പങ്കാളി. ഈ ബന്ധത്തില്‍ ജനിച്ച മക്കളാണ് ഷമ്മി തിലകനും ഷോബി തിലകനുമടക്കമുള്ള താരങ്ങള്‍.

ഇതിന് പിന്നാലെ സഹതാരമായി അഭിനയിച്ച സരോജവും തിലകന്റെ പങ്കാളിയായി.ഈ ബന്ധത്തിലും നടന് മൂന്ന് മക്കളുണ്ട്. നാടകത്തിലും സിനിമയിലും സീരിയലിലുമൊക്കെ അഭിനയിച്ചിട്ടുള്ള നടന്‍ തിലകന്‍ 2012 ലാണ് മരണപ്പെടുന്നത്.



#two #wifes #not #legally #married #Reason #Thilakan #face #ban

Next TV

Related Stories
 അതിവിദഗ്ധമായി പറ്റിക്കപ്പെട്ടു; തട്ടിപ്പിനിരയായി അനാർക്കലിയും അമ്മ ലാലിയും

Jul 18, 2025 04:35 PM

അതിവിദഗ്ധമായി പറ്റിക്കപ്പെട്ടു; തട്ടിപ്പിനിരയായി അനാർക്കലിയും അമ്മ ലാലിയും

മുംബൈ ദാദർ റെയിൽവേ സ്റ്റേഷന് സമീപത്തുവെച്ച് തട്ടിപ്പിനിരയായെന്ന് നടിയു ലാലി...

Read More >>
സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ‘മാസ്സ് അപ്പീൽ’ ; 'ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള'യ്ക്ക് മികച്ച പ്രതികരണം

Jul 18, 2025 04:20 PM

സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ‘മാസ്സ് അപ്പീൽ’ ; 'ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള'യ്ക്ക് മികച്ച പ്രതികരണം

സുരേഷ് ഗോപി നായകനായ "ജെ എസ് കെ - ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള"ക്ക് മികച്ച...

Read More >>
മമ്മൂക്കയും ദിലീപേട്ടനും അങ്ങനൊക്കെ ചെയ്യുമെന്ന് കരുതിയില്ല; മനസ്സ് തുറന്ന് ഹരികൃഷ്ണൻ ലോഹിതദാസ്

Jul 18, 2025 10:57 AM

മമ്മൂക്കയും ദിലീപേട്ടനും അങ്ങനൊക്കെ ചെയ്യുമെന്ന് കരുതിയില്ല; മനസ്സ് തുറന്ന് ഹരികൃഷ്ണൻ ലോഹിതദാസ്

സിനിമയിൽ നിന്നും തനിക്ക് ലഭിച്ച സഹായങ്ങളെ കുറിച്ച് പറയുകയാണ് ഹരികൃഷ്ണന്‍...

Read More >>
'പാപ്പരാസികൾക്ക് തരില്ല....എനിക്കറിയാം നിങ്ങളെ,  കണ്ടന്റുകൾ വളച്ചൊടിക്കുന്ന ടീമാണ്'; ഗോകുൽ സുരേഷ്

Jul 17, 2025 11:07 PM

'പാപ്പരാസികൾക്ക് തരില്ല....എനിക്കറിയാം നിങ്ങളെ, കണ്ടന്റുകൾ വളച്ചൊടിക്കുന്ന ടീമാണ്'; ഗോകുൽ സുരേഷ്

'പാപ്പരാസികൾക്ക് തരില്ല....എനിക്കറിയാം നിങ്ങളെ, കണ്ടന്റുകൾ വളച്ചൊടിക്കുന്ന ടീമാണ്'; ഗോകുൽ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall