---
title: "ആപ്പിലെ 'വലിയ സുരക്ഷാപിഴവ്​' കണ്ടെത്തിയതിന് 21 കാരന്​ ഇൻസ്റ്റാഗ്രാം നൽകിയത്​  22 ലക്ഷം"
english_title: "The 21-year-old paid Rs 22 lakh on Instagram for discovering a 'major security flaw' in the app"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2650/the-21-year-old-paid-rs-22-lakh-on-instagram-for-discovering-a-major-security-flaw-in-the-app"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60cb014ea7c43_insta.jpg"
keywords: []
---

# ആപ്പിലെ 'വലിയ സുരക്ഷാപിഴവ്​' കണ്ടെത്തിയതിന് 21 കാരന്​ ഇൻസ്റ്റാഗ്രാം നൽകിയത്​  22 ലക്ഷം

> **Lead Summary:** സോഷ്യൽ മീഡിയ ഭീമൻ ഫേസ്​ബുക്കി​ന്റെ ഉടമസ്ഥതയിലുള്ള ഇമേജ്​ ഷെയറിങ്​ ആപ്പായ ഇൻസ്റ്റാഗ്രാമിലെ ഒരു പ്രധാന സുരക്ഷാപിഴവ്​ ചൂണ്ടിക്കാട്ടിയ ഇന്ത്യക്കാരനായ യുവ ഡെവലപ്പർക്ക്​ സമ്മാനമായി ലഭിച്ചത്​ 30,000 അമേരിക്കൻ ഡോളർ (₹22 ലക്ഷം).

## Article Content

സോഷ്യൽ മീഡിയ ഭീമൻ ഫേസ്​ബുക്കി​ന്റെ ഉടമസ്ഥതയിലുള്ള ഇമേജ്​ ഷെയറിങ്​ ആപ്പായ ഇൻസ്റ്റാഗ്രാമിലെ ഒരു പ്രധാന സുരക്ഷാപിഴവ്​ ചൂണ്ടിക്കാട്ടിയ ഇന്ത്യക്കാരനായ യുവ ഡെവലപ്പർക്ക്​ സമ്മാനമായി ലഭിച്ചത്​ 30,000 അമേരിക്കൻ ഡോളർ (₹22 ലക്ഷം).

ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട്​ പ്രൈവറ്റാക്കി ഉപയോഗിക്കുന്നവരെ ബാധിക്കുന്ന പ്രധാനപ്പെട്ട ബഗ്ഗാണ്​ മയൂർ ഫർത്താദെ എന്ന 21 കാരൻ​ കണ്ടെത്തി റിപ്പോർട്ട്​ ചെയ്​തത്​.

ഇൻസ്റ്റയിലെ ഒരു അക്കൗണ്ടിനെ ഫോളോ ​ചെയ്യാതെ തന്നെ അതിലുള്ള പ്രൈവറ്റ്​/ആർക്കൈവ്​ഡ്​ പോസ്റ്റുകളും സ്​റ്റോറികളും റീലുകളും ​െഎ.ജി.ടി.വി വിഡിയോകളും മീഡിയ ​െഎഡി ഉപയോഗിച്ച്​ കാണാൻ അനുവദിക്കുന്ന പ്രധാനപ്പെട്ട ഒരു പിഴവാണ്​​ കഴിഞ്ഞ ഏപ്രിൽ 16ന്​ മയൂർ അധികൃതരെ അറിയിച്ചത്​​. എന്നാൽ, ബഗ്ഗിനെ കുറിച്ചുള്ള വിവരം ലഭിച്ചതോടെ ജൂൺ 15ന്​ ഫേസ്​ബുക്ക്​ അത്​ പരിഹരിക്കുകയും ചെയ്​തു​.

ഏതൊരു യൂസറും ​പോസ്റ്റ്​​ ചെയ്യുന്ന ഫോ​േട്ടാകളും വീഡിയോകളും സ്​റ്റോറികളും അപരിചിതർ കാണാതിരിക്കാനായി ഇൻസ്റ്റയിൽ അക്കൗണ്ട്​ പ്രൈവറ്റാക്കാനുള്ള ഒരു സംവിധാനമുണ്ട്​​. പലരും അത്​ സ്വകാര്യതയുടെ ഭാഗമായി ഉപയോഗിക്കുന്നുമുണ്ട്​. ഈ ഫീച്ചർ എനബ്ൾ ചെയ്​താൽ യൂസറെ ഫോളോ ചെയ്യാതെ അയാളുടെ പോസ്റ്റുകൾ മറ്റൊരാൾക്ക്​ കാണാൻ സാധിക്കില്ല. ഫോളോ റിക്വസ്റ്റ്​ സ്വീകരിക്കാനും നിരസിക്കാനും വേണ്ടിയുള്ള ഒരു ​മെസ്സേജ്​ യൂസർമാർക്ക്​​ ലഭിക്കുകയും ചെയ്യും.

### Related Links & Sources
- [Original Story Source](https://moviemax.in/news/2650/the-21-year-old-paid-rs-22-lakh-on-instagram-for-discovering-a-major-security-flaw-in-the-app)