#unnimukundan | മാർക്കോ 115 കോടിയിലേക്ക്: സന്തോഷം പങ്കുവച്ച് ഉണ്ണി മുകുന്ദന്‍

#unnimukundan | മാർക്കോ 115 കോടിയിലേക്ക്: സന്തോഷം പങ്കുവച്ച് ഉണ്ണി മുകുന്ദന്‍
Jan 21, 2025 12:55 PM | By Athira V

( moviemax.in ) ക്രിസ്മസ് റിലീസായി തിയറ്ററുകളിൽ എത്തി വൻ വിജയം സ്വന്തമാക്കിയ ചിത്രമാണ് മാർക്കോ. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ഹനീഷ് അദേനിയാണ്.

മലയാളത്തിലെ മോസ്റ്റ് വയലന്റ് ചിത്രമെന്ന ലേബലോടെ എത്തിയ മാർക്കോ ബോക്സ് ഓഫീസിലും മിന്നും പ്രകടനം കാഴ്ചവച്ചിരുന്നു. നിലവിൽ തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രം വീണ്ടും ഒരു നാഴികകല്ല് പിന്നിട്ടിരിക്കുകയാണ്.

ഇപ്പോഴും 450 ലേറെ സ്ക്രീനില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം ഇപ്പോള്‍ ആഗോളതലത്തില്‍ 115 കോടി ബിസിനസ് നേടിയെന്നാണ് നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍ തന്നെ പുതിയ അപ്ഡേറ്റിന്‍റെ ചിത്രം പങ്കുവച്ചിട്ടുണ്ട്.

മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഒരു എ സർട്ടിഫിക്കറ്റ് നേടിയ ചിത്രം 100 കോടിയിലധികം കളക്ഷൻ നേടി എന്ന ഖ്യാതിയും മാർക്കോയ്ക്ക് സ്വന്തമായിട്ടുണ്ട്.

ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച മാർക്കോയുടെ തിരക്കഥ ഒരുക്കിയതും ഹനീഫ് അദേനിയാണ്. ഡിസംബര്‍ 20നാണ് മാര്‍ക്കോ റിലീസ് ചെയ്തത്. ആദ്യ ഷോ മുതല്‍ മികച്ച പ്രകടനം നേടിയ ചിത്രം ബോളിവുഡില്‍ അടക്കം ഗംഭീര പ്രകടനം കാഴ്ചവച്ചിരുന്നു.

'ബാഹുബലി'ക്ക് ശേഷം കൊറിയയിൽ റിലീസ് ചെയ്യുന്ന ആദ്യ ദക്ഷിണേന്ത്യൻ ചിത്രമെന്ന നേട്ടവും മാർക്കോ നേടിയിട്ടുണ്ട്. ഏപ്രിലിലാണ് സിനിമയുടെ കൊറിയൻ റിലീസ്. നൂറോളം തിയേറ്ററുകളിലാണ് ചിത്രം കൊറിയയിൽ പ്രദര്‍ശനത്തിനെത്തുക.

ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, സിദ്ദീഖ്, അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീർ, ജിയാ ഇറാനി, സനീഷ് നമ്പ്യാർ, ഷാജി ഷാഹിദ്, ഇഷാൻ ഷൗക്കത്, അജിത് കോശി, വിപിൻ കുമാർ.വി, യുക്തി തരേജ, ദുർവാ താക്കർ, സജിത ശ്രീജിത്ത്, പ്രവദ മേനോൻ, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായർ, ബിന്ദു സജീവ്, ചിത്ര പ്രസാദ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അഭിനയിച്ചിരുന്നു.

#Marco #to #115 #crores #UnniMukundan #shares #his #happiness

Next TV

Related Stories
'ഹരീഷിന് പിന്നിൽ ആരോ ഉണ്ട്'; പണം നൽകാനുണ്ട്, പക്ഷേ 20 ലക്ഷമല്ല; ഹരീഷ് കണാരനെതിരെ ബാദുഷ രംഗത്ത്

Jan 28, 2026 04:24 PM

'ഹരീഷിന് പിന്നിൽ ആരോ ഉണ്ട്'; പണം നൽകാനുണ്ട്, പക്ഷേ 20 ലക്ഷമല്ല; ഹരീഷ് കണാരനെതിരെ ബാദുഷ രംഗത്ത്

'ഹരീഷിന് പിന്നിൽ ആരോ ഉണ്ട്'; പണം നൽകാനുണ്ട്, പക്ഷേ 20 ലക്ഷമല്ല; ഹരീഷ് കണാരനെതിരെ ബാദുഷ...

Read More >>
സന്നിധാനത്തെ ഷൂട്ടിംഗ് വിവാദം; സംവിധായകൻ അനുരാജ് മനോഹറിന്റെ മൊഴിയെടുത്തു

Jan 28, 2026 02:50 PM

സന്നിധാനത്തെ ഷൂട്ടിംഗ് വിവാദം; സംവിധായകൻ അനുരാജ് മനോഹറിന്റെ മൊഴിയെടുത്തു

സന്നിധാനത്തെ ഷൂട്ടിംഗ് വിവാദം; സംവിധായകൻ അനുരാജ് മനോഹറിന്റെ...

Read More >>
രൗദ്രഭാവത്തിൽ തെയ്യം, തീക്ഷ്ണ നോട്ടവുമായി പ്രവീൺ ,'വവ്വാൽ' പുതിയ പോസ്റ്റർ വൈറൽ

Jan 28, 2026 01:04 PM

രൗദ്രഭാവത്തിൽ തെയ്യം, തീക്ഷ്ണ നോട്ടവുമായി പ്രവീൺ ,'വവ്വാൽ' പുതിയ പോസ്റ്റർ വൈറൽ

രൗദ്രഭാവത്തിൽ തെയ്യം, തീക്ഷ്ണ നോട്ടവുമായി പ്രവീൺ ,'വവ്വാൽ' പുതിയ പോസ്റ്റർ...

Read More >>
പദയാത്ര'യുടെ സെറ്റിൽ പത്മഭൂഷൺ തിളക്കം; മമ്മൂട്ടിയെ ആദരിച്ച് അടൂർ ഗോപാലകൃഷ്ണൻ

Jan 28, 2026 12:37 PM

പദയാത്ര'യുടെ സെറ്റിൽ പത്മഭൂഷൺ തിളക്കം; മമ്മൂട്ടിയെ ആദരിച്ച് അടൂർ ഗോപാലകൃഷ്ണൻ

പദയാത്ര'യുടെ സെറ്റിൽ പത്മഭൂഷൺ തിളക്കം മമ്മൂട്ടിയെ ആദരിച്ച് അടൂർ...

Read More >>
ജോർജുകുട്ടിയും റാണിയും വരും മുൻപേ 'റോസ്‍ലിൻ' എത്തുന്നു; ആകാംക്ഷയുണർത്തി ജീത്തു ജോസഫിന്റെ പുതിയ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ

Jan 28, 2026 09:36 AM

ജോർജുകുട്ടിയും റാണിയും വരും മുൻപേ 'റോസ്‍ലിൻ' എത്തുന്നു; ആകാംക്ഷയുണർത്തി ജീത്തു ജോസഫിന്റെ പുതിയ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ

ജോർജുകുട്ടിയും റാണിയും വരും മുൻപേ 'റോസ്‍ലിൻ' എത്തുന്നു; ആകാംക്ഷയുണർത്തി ജീത്തു ജോസഫിന്റെ പുതിയ ഇൻവെസ്റ്റിഗേറ്റീവ്...

Read More >>
'അനാർക്കലിയ്ക്ക്’ ശേഷം; കബീർ ബേദി വീണ്ടും മലയാളത്തിലേക്ക്, ചിത്രം 'കൊറഗജ്ജ'

Jan 27, 2026 06:41 PM

'അനാർക്കലിയ്ക്ക്’ ശേഷം; കബീർ ബേദി വീണ്ടും മലയാളത്തിലേക്ക്, ചിത്രം 'കൊറഗജ്ജ'

; കബീർ ബേദി വീണ്ടും മലയാളത്തിലേക്ക്, ചിത്രം...

Read More >>
Top Stories