#dasettankozhikode | 'കുളിക്കാന്‍ പോകുന്നത് കണ്ടു, ഞാന്‍ പോയി നോക്കിയപ്പോള്‍ തോര്‍ത്ത്' ; നടന്നു വരിക പിടിക്കുക...; തുറന്ന് പറഞ്ഞ് ദാസേട്ടന്‍ കോഴിക്കോട്

#dasettankozhikode | 'കുളിക്കാന്‍ പോകുന്നത് കണ്ടു, ഞാന്‍ പോയി നോക്കിയപ്പോള്‍ തോര്‍ത്ത്' ; നടന്നു വരിക പിടിക്കുക...; തുറന്ന് പറഞ്ഞ് ദാസേട്ടന്‍ കോഴിക്കോട്
Jan 20, 2025 02:11 PM | By Athira V

( moviemax.in ) സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് ദാസേട്ടന്‍ കോഴിക്കോട്. തന്റെ റീലുകളിലൂടെയാണ് ദാസേട്ടന്‍ താരമാകുന്നത്. ടിക് ടോക്കിലൂടെ ആരംഭിച്ച് പിന്നീട് ഇന്‍സ്റ്റഗ്രാമിലെ നിറ സാന്നിധ്യമായി മാറുകയായിരുന്നു ഷണ്‍മുഖദാസ് എന്ന ആരാധകരുടെ ദാസേട്ടന്‍. താരത്തിന്റെ വൈറലായി മാറിയ റീലുകളിലൊന്നായിരുന്നു നിള നമ്പ്യാരുമൊത്തുള്ളത്. അതേസമയം കയ്യടികളേക്കാള്‍ ദാസേട്ടന് വിമര്‍ശനങ്ങളാണ് ഈ റീല്‍ നേടിക്കൊടുത്തത്.

ഇപ്പോഴിതാ നിള നമ്പ്യാര്‍ക്കൊപ്പമുള്ള റീല്‍ ചെയ്തത് തനിക്ക് പറ്റിയ അബദ്ധമാണെന്നും ഇപ്പോഴും അതില്‍ കുറ്റബോധമുണ്ടെന്നും തുറന്ന് പറയുകയാണ് ദാസേട്ടന്‍ കോഴിക്കോട്. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. നിള നമ്പ്യാരെക്കുറിച്ചും അവരുടെ വീഡിയോ കണ്ടന്റിനെക്കുറിച്ചും തനിക്ക് അറിവുണ്ടായിരുന്നില്ലെന്നാണ് ദാസേട്ടന്‍ കോഴിക്കോട് പറയുന്നത്.

''നിള നമ്പ്യാരുടെ അക്കൗണ്ട് ഞാന്‍ കണ്ടിരുന്നു. കുളിക്കാന്‍ പോകുന്നതൊക്കെയെ അതില്‍ ഞാന്‍ കണ്ടിരുന്നുള്ളൂ. അന്ന് ബിബിന്‍ ജോര്‍ജിന്റേയും വിഷ്ണു ഉണ്ണികൃഷ്ണന്റേയും സിനിമയുടെ ഭാഗമായി ബിബിന്‍ എന്നോട് കാണാന്‍ ചെല്ലാന്‍ പറഞ്ഞിരുന്നു. ഇതിനിടെ ഒരു വീഡിയോഗ്രാഫര്‍ ആണ് ഒന്ന് രണ്ട് റീല്‍സ് എടുത്താലോ എന്ന് ചോദിച്ചത്. ഞാന്‍ പോയി. നോക്കിയപ്പോള്‍ തോര്‍ത്തുമൊക്കെയായി പോകുന്ന വീഡിയോയാണ് കണ്ടത്. സ്‌റ്റോറിയൊന്നും കണ്ടിരുന്നില്ല. എനിക്കാണേല്‍ ബിബിനെ കാണാന്‍ പോകാനുണ്ട്. അതിന് മുമ്പ് രാവിലെ വന്ന് രണ്ട് റീല്‍സ് എടുത്തിട്ട് പോകാം എന്നേ കരുതിയിട്ടുള്ളൂ.'' താരം പറയുന്നു.

അവര്‍ തന്നെ വന്നാണ് എന്നെ പിക്ക് ചെയ്യുന്നതും. ആ റീലുകളില്‍ വേറൊന്നുമില്ല. നടന്നു വരിക. താടിയില്‍ പിടിക്കുക, കൈ പിടിച്ച് നടക്കുക, അത്രയേയുള്ളൂ. ഞാനത് ചെയ്തു. ചെയ്ത സമയത്ത് പ്രശ്‌നമൊന്നുമില്ലായിരുന്നു. രാത്രി 11 മണിയ്ക്ക് വിളിച്ച് വീഡിയോ അപ്പ്‌ലോഡ് ചെയ്യണ്ടേന്ന് ചോദിച്ചു. വീഡിയോ അപ്പ്‌ലോഡ് ചെയ്യുന്നതിനൊക്കെ ഒരു സമയമില്ലേ, വൈകുന്നേരം ആറു മണിയ്‌ക്കോ ഏഴ്മണിയ്‌ക്കോ ശേഷമായിരിക്കില്ലേ! അവര്‍ അര്‍ധരാത്രി 12 മണിയ്ക്കാണ് അപ്പ് ചെയ്യുന്നതെന്നും ദാസ് ചൂണ്ടിക്കാണിക്കുന്നു.

രാവിലെ എഴുന്നേറ്റ് നോക്കിയപ്പോഴേക്കും മൂന്നോ നാലോ ലക്ഷം ആളുകള്‍ വീഡിയോ കണ്ടിട്ടുണ്ട്. എനിക്ക് സംഗതി മനസിലായില്ല. അപ്പോള്‍ സുഹൃത്ത് വിളിച്ച് നിങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലേ എന്ന് ചോദിച്ചു. എനിക്ക് അറിയില്ലായിരുന്നു. അവരുടെ സ്‌റ്റോറിയിലെ ലിങ്ക് തുറന്നാല്‍ പേമെന്റ് ആപ്പിലേക്ക് പോവുമായിരുന്നു. ഇതൊന്നും ഞാന്‍ നോക്കിയിരുന്നില്ല. പിറ്റേദിവസം വീഡിയോഗ്രാഫര്‍ വന്നപ്പോള്‍ ഞാന്‍ ചോദിച്ചു. ദാസേട്ടന് ഇതൊന്നും അറിയില്ലായിരുന്നോ എന്ന് അയാള്‍ ചോദിച്ചുവെന്നും താരം പറയുന്നു.

എന്നെക്കൊണ്ട് റീച്ച് ഉണ്ടാക്കാന്‍ നോക്കുകയായിരുന്നു. അത് പിന്നീടാണ് ഞാന്‍ മനസിലാക്കിയത്. കെണി ആയിരുന്നുവോ എന്ന് ചോദിച്ചാല്‍ അതെ എന്ന് പറയാനാകില്ല. ഞാന്‍ പൂര്‍ണമായും അതേക്കുറിച്ച് മനസിലാക്കിയിരുന്നുവെങ്കില്‍ ഒരിക്കലും അങ്ങനെ സംഭവിക്കില്ലായിരുന്നു. എന്റെ ഭാഗത്തു നിന്നും ശ്രദ്ധിച്ചില്ല. തിരക്കുകാരണം സംഭവിച്ചതാണ്. അതേസമയം ചെയ്ത റീലില്‍ വൃത്തികേടില്ലായിരുന്നു. ട്രാപ്പ് ഒന്നുമല്ല. പിന്നാലെ ഞാന്‍ വീഡിയോ കളഞ്ഞു. ഭാര്യയെ വിളിച്ച് കാര്യം പറയുകയും ചെയ്തു. വീഡിയോയില്‍ വന്ന് കാര്യം പറയണമോ എന്ന് ചോദിച്ചപ്പോള്‍ വേണ്ടെന്ന് അവളാണ് പറഞ്ഞതെന്നും താരം പറയുന്നുണ്ട്.

പിറ്റേന്ന് അവര്‍ വന്നിരുന്നു. ദാസേട്ടന് ഇതൊന്നും അറിയില്ലായിരുന്നോ എന്ന അവരുടെ ചോദ്യത്തിന് എനിക്ക് മറുപടിയില്ലാതായിപ്പോയി. ഇപ്പോഴും ഞാനതില്‍ വിഷമിക്കുന്നുണ്ട്. അറിഞ്ഞു കൊണ്ട് ചെയ്തതല്ല. ചെയ്തു പോയതാണ്. 100 ശതമാനം അറിയാതെ പോയി ചെയ്തതാണെന്നും ഷണ്‍മുഖദാസ് പറയുന്നുണ്ട്.

#dasettankozhikode #reveals #why #he #did #instagram #reel #with #nilanambiar

Next TV

Related Stories
'ഈ കൊച്ചൊക്കെ ഇത്ര പെട്ടെന്നു വളർന്നോ?', അക്ഷര കിഷോറിന്‍റെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Feb 5, 2025 06:40 AM

'ഈ കൊച്ചൊക്കെ ഇത്ര പെട്ടെന്നു വളർന്നോ?', അക്ഷര കിഷോറിന്‍റെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ചെറുപ്രായത്തില്‍ തന്നെ അഭിനയരംഗത്തെത്തിയ അക്ഷരയുടെ ഇപ്പോളത്തെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധ...

Read More >>
ആസിഫ് അലി- താമർ ചിത്രം 'സർക്കീട്ട്'; ആസിഫ് അലിയുടെ ജന്മദിന സ്പെഷ്യൽ വീഡിയോയുമായി അണിയറ പ്രവർത്തകർ

Feb 4, 2025 09:46 PM

ആസിഫ് അലി- താമർ ചിത്രം 'സർക്കീട്ട്'; ആസിഫ് അലിയുടെ ജന്മദിന സ്പെഷ്യൽ വീഡിയോയുമായി അണിയറ പ്രവർത്തകർ

ഗംഭീര പ്രേക്ഷക- നിരൂപക ശ്രദ്ധ നേടിയ താമറിന്റെ ആദ്യ ചിത്രം നേരിട്ടുള്ള ഒടിടി റിലീസായി സോണി ലൈവിലാണ് സ്ട്രീം ചെയ്തത്. അതിനൊപ്പം അന്താരാഷ്ട്ര...

Read More >>
ഇന്നുവരെയുള്ള സാമൂഹ്യമാറ്റം; യഥാർത്ഥ പാൻ ഇന്ത്യൻ കഥയുമായി  'അരിക്'; ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് പൃഥ്വിരാജ്

Feb 4, 2025 08:56 PM

ഇന്നുവരെയുള്ള സാമൂഹ്യമാറ്റം; യഥാർത്ഥ പാൻ ഇന്ത്യൻ കഥയുമായി 'അരിക്'; ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് പൃഥ്വിരാജ്

വി എസ് സനോജ് സംവിധാനത്തിൽ ഒരുങ്ങുന്ന അരിക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ...

Read More >>
'എനിക്ക് വേണ്ടി ദിലീപേട്ടന്‍ ഒരു കാര്യവുമില്ലാതെ, മിണ്ടാന്‍ പറ്റാത്ത ഒരാളെ കുനിച്ചിട്ട് തല്ലി' - നവ്യ നായര്‍

Feb 4, 2025 01:20 PM

'എനിക്ക് വേണ്ടി ദിലീപേട്ടന്‍ ഒരു കാര്യവുമില്ലാതെ, മിണ്ടാന്‍ പറ്റാത്ത ഒരാളെ കുനിച്ചിട്ട് തല്ലി' - നവ്യ നായര്‍

നമ്മളെ ഇറിറ്റേറ്റ് ചെയ്യിക്കുന്ന രീതിയില്‍ എന്തെങ്കിലും പുള്ളിയെക്കൊണ്ട് ചെയ്യിപ്പിക്കും....

Read More >>
'രേഖാചിത്രം' വിജയചരിത്രം ; ബോക്സ് ഓഫീസിൽ 75കോടി കടന്നു...

Feb 4, 2025 07:16 AM

'രേഖാചിത്രം' വിജയചരിത്രം ; ബോക്സ് ഓഫീസിൽ 75കോടി കടന്നു...

ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയത്. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തിരക്കഥയാണ്...

Read More >>
Top Stories