(moviemax.in) മമ്മൂട്ടി അഭിനയിക്കാത്ത ചിത്രമായിട്ടും മമ്മൂട്ടി നിറഞ്ഞ് നില്‍ക്കുന്ന ചിത്രമാണ് രേഖാചിത്രം. 2025ലെ മലയാളത്തിലെ ആദ്യത്തെ ബ്ലോക്ബസ്റ്ററായി ആസിഫ് അലി പ്രധാന വേഷത്തില്‍ എത്തിയ ചിത്രം മാറിയിരിക്കുകയാണ്.
അടുത്തിടെ കൊച്ചിയില്‍ ചിത്രത്തിന്‍റെ സക്സസ് മീറ്റ് നടന്നിരുന്നു. അതില്‍ മുഖ്യ അതിഥിയായി മമ്മൂട്ടിയാണ് പങ്കെടുത്തത്.
ഇതില്‍ മമ്മൂട്ടി ധരിച്ച ഷൂവിന്‍റെയും കണ്ണടയുടെയും വിലയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
മമ്മൂട്ടി ധരിച്ചിരിക്കുന്ന ലോഫേര്‍സ് ക്രിസ്ത്യന്‍ ലൊബോര്‍ട്ട എന്ന ഫ്രഞ്ച് കമ്പനിയുടെ ഓഫീസേര്‍സ് വെയറില്‍ പെടുന്നതാണ്. ബ്ലാക് പാറ്റേണ്‍ ലെതറില്‍ തീര്‍ത്തിരിക്കുന്ന ഈ ലോഫേര്‍സിന് ചിത്ര പണികളും ഉണ്ട് മുന്നില്‍ ഗ്ലോസിയും പിന്നില്‍ മാറ്റ് ടെച്ചുമാണ് ഇവയ്ക്ക്. 1,12000 രൂപയാണ് ഈ ഷൂസിന്‍റെ വില വരുന്നത്.
ഇതേ ചടങ്ങില്‍ മമ്മൂട്ടി ധരിച്ച സണ്‍ഗ്ലാസിനും വലിയ വിലയാണ്. കാര്‍ട്ടിയെര്‍ എന്ന ബ്രാന്‍റിന്‍റെ റൗണ്ട് ഷേപ്പ് സണ്‍ ഗ്ലാസാണ് മമ്മൂട്ടി ധരിച്ചിരിക്കുന്നത്.
ഒരു യുവി പ്രൊട്ടക്ഷന്‍ സണ്‍ഗ്ലാസാണ് ഇത്. 178 വര്‍ഷത്തെ പാരമ്പര്യമുള്ള ഈ കമ്പനിയുടെ ഈ സണ്‍ഗ്ലാസിന് ഒരു ലക്ഷത്തി പന്ത്രണ്ടായിരം രൂപയാണ് വില വരുന്നത്. സിഎആര്‍ കാര്‍ബിയോ എസ്ബി 6174 എന്നാണ് ഈ സണ്‍ഗ്ലാസിന്‍റെ മോഡല്‍.
#price #shoes #glasses #worn #Mammootty #now #being #discussed.