(moviemax.in) സുപ്പര്‍ താരങ്ങള്‍ക്കൊപ്പം വളര്‍ന്ന ഹാസ്യ നടനാണ് വടിവേലു. തമിഴില്‍ ഒരു കാലത്ത് വടിവേലു അഭിനയിക്കാത്ത സിനിമകളില്ലായിരുന്നു. എന്നാല്‍ ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് നടന് സിനിമയില്‍ നിന്നും പൂര്‍ണമായി മാറി നില്‍ക്കേണ്ടതായി വന്നിരുന്നു. കുറച്ചുകാലത്തെ ഇടവേളക്ക് ശേഷം വീണ്ടും നടന്‍ സിനിമയില്‍ സജീവമാവുകയാണ്.
പ്രശസ്ത നടന്‍ ജയമണി വടിവേലുവിനെ കുറിച്ച് ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.
വൈഗൈ കൊടുങ്കാറ്റ് എന്നാണ് വടിവേലുവിനെ തമിഴിലെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. നടന്‍ രാജ്കിരണാണ് വടിവേലുവിനെ സിനിമയിലേക്ക് പരിചയപ്പെടുത്തിയത്. ആ സമയത്ത് നടന്മാരായ ഗൗണ്ടമണി, സെന്തില്‍ എന്നീ താരങ്ങള്‍ ഹാസ്യ കഥാപാത്രങ്ങളില്‍ സജീവമായി അഭിനയിച്ചിരുന്നു.
അവരോടൊപ്പം ചേര്‍ന്ന് അഭിനയിച്ച് തുടങ്ങിയ വടിവേലു അതുല്യമായ അഭിനയവും ശരീരഭാഷയും കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു. അതിനുശേഷം വടിവേലുവിന്റെ യുഗമായിരുന്നു. ഹാസ്യനടനായി തന്റേതായൊരു സ്ഥാനം നേടിയെടുക്കാന്‍ താരത്തിന് സാധിച്ചു.
അക്കാലത്ത് ശ്രദ്ധേയനായിരുന്ന അന്തരിച്ച നടന്‍ വിവേകിനെക്കാളും മാര്‍ക്കറ്റ് വാല്യു വടിവേലു സ്വന്തമാക്കി. സൂപ്പര്‍താരങ്ങളുടെ സിനിമകളില്‍ ആദ്യം ഡേറ്റ് വാങ്ങേണ്ടത് വടിവേലുവിന്റേതായി. എന്നാല്‍ നടനും രാഷ്ട്രീയക്കാരനുമായിരുന്ന വിജയകാന്തും വടിവേലുവും തമ്മില്‍ സംഘര്‍ഷമുണ്ടായതോടെ കാര്യങ്ങല്‍ മാറി മറിഞ്ഞു.
രാഷ്ട്രീയത്തില്‍ വിജയകാന്തിനെ ആക്രമിക്കാന്‍ വടിവേലു കളിച്ചത് നടന്റെ ജീവിതത്തിനും കരിയറിനും കനത്ത പ്രഹരമായി മാറി. വടിവേലുവിനെ വച്ച് ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ച പലരും ഒരു ഘട്ടത്തില്‍ അദ്ദേഹത്തെ സിനിമയില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കി. ഇതോടെ വടിവേലുവിന്റെ കോമഡികള്‍ ഇല്ലാത്ത സിനിമകള്‍ വന്ന് തുടങ്ങി.
എന്നാല്‍ വടിവേലുവിനെതിരെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരില്‍ പലരും വലിയ ആരോപണങ്ങളാണ് ഉന്നയിച്ചത്. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജയമണി പറഞ്ഞതിങ്ങനെയാണ്.. 'വടിവേലു ഒരു അഹങ്കാരിയാണ്. സിനിമയുടെ ഷൂട്ടിംഗ് സ്ഥലത്ത് പോലും കസേരയില്‍ അദ്ദേഹം ഇരുന്നാല്‍ ബാക്കിയുള്ളവരൊക്കെ നിലത്ത് മാത്രമേ ഇരിക്കാവൂ എന്നാണ്.
സിംഗമുത്തു ഉള്‍പ്പെടെ എല്ലാവരോടും അങ്ങനെയായിരുന്നു. ആ്‌ഴ്ചകള്‍ക്ക് മുന്‍പ് നടന്‍ കോട്ടാച്ചിയും വടിവേലുവിനെതിരെ സംസാരിച്ചിരുന്നു. പ്രതിഫലമായി തങ്ങള്‍ക്ക് ലഭിക്കേണ്ട തുക വടിവേലു തട്ടി എടുക്കുന്നു എന്നായിരുന്നു നടന്റെ ആരോപണം.
#Jayamani #with #shocking #allegation #vadivelu