(moviemax.in) വിഗ്‌നേഷ് ശിവനും ആയിട്ടുള്ള വിവാഹം കഴിഞ്ഞതോടുകൂടി നയന്‍താര പൂര്‍ണമായും തമിഴ് സംസ്‌കാരങ്ങള്‍ പാലിച്ചാണ് ജീവിക്കുന്നത്. ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച നടി പിന്നീട് വിവാഹത്തിനു വേണ്ടിയാണ് ഹിന്ദുമതം സ്വീകരിക്കുന്നത്. ഏറ്റവും പുതിയതായി പൊങ്കല്‍ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് നയന്‍താര ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുറത്തുവിട്ടത്.
മക്കളോട് കൂടെ വളരെ സന്തുഷ്ടരായി നില്‍ക്കുന്ന താരങ്ങളുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുകയും താര കുടുംബത്തിന് ആശംസകള്‍ നേരുകയും ചെയ്തു. എന്നാല്‍ ഇതിനിടയില്‍ ചില വിമര്‍ശനങ്ങളും വിവാദങ്ങളും ഒക്കെ നയന്‍താരയുടെ പേരില്‍ ഉയര്‍ന്നുവരികയാണ്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ അഭിനയത്തിന് പുറമേ നയന്‍താര ചില ബിസിനസുകളും ആരംഭിച്ചിരുന്നു. നടിയുടെ സാനിറ്ററി നാപ്കിന്‍ കമ്പനിയായ ഫെമി 9 മായി ബന്ധപ്പെട്ട് അടുത്തിടെ ഒരു പരിപാടി നടന്നിരുന്നു. രാവിലെ 9 മണിക്ക് ആരംഭിച്ച് ഉച്ചയ്ക്ക് 2 മണിക്ക് അവസാനിക്കേണ്ട പരിപാടിയാണെങ്കിലും ഇതില്‍ നയന്‍താരയും ഭര്‍ത്താവും വൈകിയാണ് വന്നത്. ആറ് മണിക്കൂര്‍ വൈകി ഉച്ചകഴിഞ്ഞ് 3 മണിക്കാണ് താരദമ്പതിമാര്‍ ഈ ഷോയില്‍ പങ്കെടുത്തത്.
ഇതിനെ തുടര്‍ന്ന് ഉച്ചയ്ക്ക് തീരേണ്ട പരിപാടി വൈകുന്നേരം 6 മണി വരെ നീണ്ട് പോവുകയും നടിയ്്‌ക്കെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വരികയും ചെയ്തു. നടിയ്‌ക്കെതിരെ ഇന്‍ഫ്‌ളുവന്‍സര്‍മാരും പ്രതികരിച്ചിരുന്നു. ഇതിനിടയില്‍ നയന്‍താര സാധാരണക്കാരിയല്ലെന്ന് വേദിയില്‍ പറയുന്നതിന്റെ ഒരു വീഡിയോ ഇന്റര്‍നെറ്റിലൂടെ വൈറലാവുകയാണിപ്പോള്‍. മാത്രമല്ല പലരും ഇത് ചൂണ്ടി കാണിച്ച് ലേഡി സൂപ്പര്‍സ്റ്റാറിനെ ട്രോളുകയാണ്.
സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെയും സാനിറ്ററി നാപ്കിന്‍ അടക്കമുള്ള ബിസിനസുകളിലാണ് നയന്‍താര പങ്കാളിയായിരിക്കുന്നത്. സ്ത്രീകള്‍ക്ക് കുറഞ്ഞ വിലയ്ക്ക് സാനിറ്ററി നാപ്കിനുകള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ചതാണ് ഫെമി 9 എന്ന കമ്പനി. ഇതിന്റെ വാര്‍ഷികത്തോടനുബന്ധിച്ചാണ് അടുത്തിടെ പരിപാടി സംഘടിപ്പിച്ചത്. സാധാരണക്കാര്‍ മുതല്‍ ഇന്‍ഫ്‌ലുവന്‍മാര്‍ക്ക് വരെ ആ പരിപാടിയിലേക്ക് ക്ഷണം ഉണ്ടായിരുന്നു.
എന്നാല്‍ പരിപാടിയുടെ മുഖ്യ സംഘാടകയായ നയന്‍താരയും ഭര്‍ത്താവും ആറുമണിക്കൂറോളം വൈകിയാണ് എത്തിയത്. അത് അവിടെ കൂടിയിരുന്ന ആളുകളെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് വിമര്‍ശനങ്ങള്‍. മാത്രമല്ല പരിപാടിക്ക് നടി എത്തിയതിനുശേഷം ആളുകള്‍ ബഹളം ഉണ്ടാക്കുകയും ചെയ്തു. ഈ സമയത്ത് കോഡിനേറ്റര്‍മാരില്‍ ഒരാള്‍ രംഗം ശാന്തമാക്കാന്‍ വേണ്ടി പറഞ്ഞ കാര്യമാണ് ഇപ്പോള്‍ വൈറലാകുന്നത്.
ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനിടെ 'ആരും ശബ്ദം ഉണ്ടാക്കരുതെന്നും നയന്‍താര മേഡം നമ്മള്‍ക്ക് വേണ്ടി വളരെ കഷ്ടപ്പെട്ടാണ് ഇവിടെ വന്നതെന്നും എല്ലാവരും ഞാന്‍ പറയുന്നത് ശാന്തമായി കേള്‍ക്കണം എന്നും ഇദ്ദേഹം പറയുന്നു. മാത്രമല്ല നയന്‍താര മേഡം നമ്മളെപ്പോലെ സാധാരണക്കാരി അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്.
ഈ വാക്കുകള്‍ കേട്ട് നയന്‍താര അനങ്ങാതെ പുറകില്‍ നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ നയന്‍താര ഒരു സാധാരണ സ്ത്രീയല്ലേ എന്ന് ചോദിച്ചുകൊണ്ടാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. നയന്‍താരയുടെ ഏത് പരിപാടികളിലും സമാനമായ രീതിയിലുള്ള ബില്‍ഡപ്പുകള്‍ കൊടുക്കുന്നത് കാണാറുണ്ട്. അത്രയ്‌ക്കൊക്കെ വേണോ എന്ന് ചോദിക്കുകയാണ് ആരാധകര്‍.
#nayanthara #get #trolls #after #coordinator #says #she #is #not #normal #people