#VipinDas | ‘ആ പൃഥ്വിരാജ് ചിത്രത്തിന് ഡെപ്ത്തുള്ള കഥയോ കണ്ടന്റോ ഇല്ല’ - വിപിൻ ദാസ്

#VipinDas | ‘ആ പൃഥ്വിരാജ് ചിത്രത്തിന് ഡെപ്ത്തുള്ള കഥയോ കണ്ടന്റോ ഇല്ല’ - വിപിൻ ദാസ്
Jan 12, 2025 09:58 PM | By VIPIN P V

2024 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ഗുരുവായൂരമ്പല നടയിൽ. മികച്ച അഭിപ്രായമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.

വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിരാജ്, ബേസിൽ ജോസഫ്, നിഖില വിമൽ, അനശ്വര രാജൻ തുടങ്ങിയ വമ്പൻ താരനിര ഒന്നിച്ചിരുന്നു.

ചിത്രത്തിന് കണ്ടന്റ് ഇല്ലാത്തതിന്റെ എല്ലാ പരിമിതികളും ഉണ്ടായിരുന്നെന്നും, ഡെപ്ത്തുള്ള കഥയോ കഥാപാത്രമോ ഒന്നും സിനിമയ്ക്ക് ഇല്ലെന്നും വിപിൻ ദാസ് പറയുന്നു.

ചെയ്ത സിനിമകളിൽ ഏറ്റവും ബുദ്ധിമുട്ടിയ ചിത്രം ഗുരുവായൂരമ്പല നടയിൽ ആയിരുന്നു എന്നും വിപിൻ ദാസ് കൂട്ടിച്ചേർത്തു.

വിപിൻ ദാസിന്റെ വാക്കുകൾ:

‘ ചെയ്ത സിനിമയില്‍ ഏറ്റവും ബുദ്ധിമുട്ടുള്ള സിനിമ ഗുരുവായൂരമ്പല നടയിൽ തന്നെയായിരുന്നു. കണ്ടന്റ് ഇല്ലാത്തതിന്റെ എല്ലാ പരിമിതികളും ആ സിനിമയിലുണ്ട്.

ഡെപ്ത്തുള്ള കഥയോ കഥാപാത്രമോ ഒന്നും ഇല്ല. ആളുകളെ പിടിച്ചിരുത്തുക എന്ന ഒറ്റ ലക്ഷ്യം മാത്രമേയുണ്ടായിരുന്നു.

അതിന് വേണ്ടി എന്തൊക്കെയോ നമ്മള്‍ കാണിച്ചിട്ടുണ്ട്. അതില്‍ ചിലതൊക്കെ വര്‍ക്കായി.

ആ കാര്യത്തില്‍ എനിക്ക് ഓഡിയന്‍സിനോട് പ്രത്യേക നന്ദി പറയാനുണ്ട്. ജയ ജയ ജയ ജയഹേയായിട്ട് കംപയര്‍ ചെയ്യരുതെന്ന് ഞാന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു.

ആ പറഞ്ഞത് അക്ഷരംപ്രതി പാലിച്ച്, ലോജിക്കും ബുദ്ധിയും തിയേറ്ററിന് പുറത്തുവെച്ച് അകത്ത് കയറി വരണമെങ്കില്‍ അവര്‍ നല്ല ആളുകളായിരിക്കണം. അത് ആളുകള്‍ ചെയ്തിട്ടുണ്ട്.

സിനിമ കാണാന്‍ ചിലപ്പോള്‍ ചില ബാഗേജുമായി നമ്മള്‍ വരും. പൃഥ്വിരാജ്, ബേസില്‍, യോഗി ബാബു, നിഖില, അനശ്വര തുടങ്ങി ഇത്രയും വലിയ സ്റ്റാര്‍ കാസ്റ്റ് എന്നൊക്കെ പറയുമ്പോള്‍ ഉണ്ടാകുന്ന കുറേ ബാഗേജുണ്ട്.

അതൊക്കെ ഒഴിവാക്കി വന്നാല്‍ നന്നാവുമെന്ന് തോന്നിയിരുന്നു. അങ്ങനെ തന്നെയാണ് എല്ലാവരും വന്നത്.

നമ്മള്‍ പ്രതീക്ഷിക്കാത്ത സീനിലൊക്കെ ആളുകള്‍ ഭയങ്കരമായി ചിരിച്ചിട്ടുണ്ട്. എന്നാല്‍ ഡിലീറ്റ് ചെയ്യാമെന്ന് വിചാരിച്ച ചില സീനിലൊക്കെ ആളുകള്‍ ചിരിക്കുകയും ചെയ്തു.

ആളുകള്‍ ഭയങ്കരമായി എന്‍ജോയ് ചെയ്യുമെന്ന് വിചാരിച്ച ചില സീനുകള്‍ താഴെപ്പോയിട്ടുമുണ്ട്. ജഡ്ജ് ചെയ്യാന്‍ പറ്റാത്തതുകൊണ്ട് മാക്‌സിമം ഫില്‍ ചെയ്തിട്ടിരുന്നു,’വിപിൻ ദാസ് പറയുന്നു.

#Prithviraj #film #depth #story #content #VipinDas

Next TV

Related Stories
നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

Feb 5, 2025 02:51 PM

നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

2022ല്‍ ഇതേ നടിയുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസെടുത്തിരുന്നു....

Read More >>
മാറിടം ഫോക്കസ് ചെയത് സ്ലോമോഷനാക്കും'; ഇത്ര കഴപ്പാണെങ്കില്‍ ഇവളെ ഡല്‍ഹി ബസില്‍ കയറ്റി വിടണമെന്ന് 10ാം ക്ലാസുകാരന്‍ -സാനിയ

Feb 5, 2025 02:41 PM

മാറിടം ഫോക്കസ് ചെയത് സ്ലോമോഷനാക്കും'; ഇത്ര കഴപ്പാണെങ്കില്‍ ഇവളെ ഡല്‍ഹി ബസില്‍ കയറ്റി വിടണമെന്ന് 10ാം ക്ലാസുകാരന്‍ -സാനിയ

വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ മുന്‍നിര താരങ്ങളുടെ കൂടെ അഭിനയിക്കാന്‍ സാനിയയ്ക്ക്...

Read More >>
'വിശാലമായ സംസ്കാരത്തെ വിലമതിക്കുന്നു', കുംഭമേളയിൽ പുണ്യസ്നാനം നടത്തി നടി സംയുക്ത

Feb 5, 2025 12:08 PM

'വിശാലമായ സംസ്കാരത്തെ വിലമതിക്കുന്നു', കുംഭമേളയിൽ പുണ്യസ്നാനം നടത്തി നടി സംയുക്ത

വിശാലമായ സംസ്കാരത്തെ വിലമതിക്കുന്നു എന്നാണ് സ്നാനത്തിനു ശേഷം സംയുക്ത...

Read More >>
'ഈ കൊച്ചൊക്കെ ഇത്ര പെട്ടെന്നു വളർന്നോ?', അക്ഷര കിഷോറിന്‍റെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Feb 5, 2025 06:40 AM

'ഈ കൊച്ചൊക്കെ ഇത്ര പെട്ടെന്നു വളർന്നോ?', അക്ഷര കിഷോറിന്‍റെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ചെറുപ്രായത്തില്‍ തന്നെ അഭിനയരംഗത്തെത്തിയ അക്ഷരയുടെ ഇപ്പോളത്തെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധ...

Read More >>
ആസിഫ് അലി- താമർ ചിത്രം 'സർക്കീട്ട്'; ആസിഫ് അലിയുടെ ജന്മദിന സ്പെഷ്യൽ വീഡിയോയുമായി അണിയറ പ്രവർത്തകർ

Feb 4, 2025 09:46 PM

ആസിഫ് അലി- താമർ ചിത്രം 'സർക്കീട്ട്'; ആസിഫ് അലിയുടെ ജന്മദിന സ്പെഷ്യൽ വീഡിയോയുമായി അണിയറ പ്രവർത്തകർ

ഗംഭീര പ്രേക്ഷക- നിരൂപക ശ്രദ്ധ നേടിയ താമറിന്റെ ആദ്യ ചിത്രം നേരിട്ടുള്ള ഒടിടി റിലീസായി സോണി ലൈവിലാണ് സ്ട്രീം ചെയ്തത്. അതിനൊപ്പം അന്താരാഷ്ട്ര...

Read More >>
Top Stories