#viral | പ്രാങ്ക് വിവാഹമാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ യഥാര്‍ത്ഥ വിവാഹം കഴിച്ചു, സത്യം മനസിലാക്കിയതിന് പിന്നാലെ യുവതി ചെയ്തത്!

#viral | പ്രാങ്ക് വിവാഹമാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ യഥാര്‍ത്ഥ വിവാഹം കഴിച്ചു, സത്യം മനസിലാക്കിയതിന് പിന്നാലെ യുവതി ചെയ്തത്!
Jan 12, 2025 09:00 PM | By Athira V

(moviemax.in ) സമൂഹ മാധ്യമങ്ങൾ സജീവമായതിന് പിന്നാലെയാണ് പ്രാങ്ക് വീഡിയോകളുടെ കുത്തൊഴുക്ക് തുടങ്ങിയത്. എന്തിനെയും ഏതിനെയും പ്രാങ്ക് ചെയ്യാമെന്ന അവസ്ഥ വരെ എത്തി കാര്യങ്ങളെന്ന് ഓസ്ട്രേലിയയില്‍ നിന്നുള്ള ഒരു വാര്‍ത്ത തെളിയിക്കുന്നു. പ്രാങ്ക് വിവാഹമാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ യഥാര്‍ത്ഥ വിവാഹം കഴിച്ചെന്ന കേസാണ് സംഭവം.

ഓസ്ട്രേലിയയിലെ സിഡ്നിയില്‍ വച്ച് ഡേറ്റിംഗ് പ്ലാറ്റ്‌ഫോമിൽ നിന്നും പരിചയപ്പെട്ട 30 -കാരനാണ് 20 -കാരിയെ പ്രാങ്കാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ചതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍, നടന്നത് പ്രാങ്ക് വിവാഹമല്ലെന്നും യഥാര്‍ത്ഥ വിവാഹമാണെന്നും തിരിച്ചഞ്ഞപ്പോൾ ആ വിവാഹം റദ്ദാക്കാന്‍ യുവതി കോടതിയെ സമീപിച്ചു. ഇതോടെയാണ് പ്രാങ്ക് വിവാഹത്തിന്‍റെ നിജസ്ഥിതി നാട്ടുകാരും അറിഞ്ഞത്. മാസങ്ങള്‍ക്ക് മുമ്പ് പരിചയപ്പെട്ട യുവാവ്, സമൂഹ മാധ്യമത്തില്‍ ലൈക്കിനും ഷെയറിനും വേണ്ടി പ്രാങ്ക് വിവാഹം ചെയ്യാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തന്നെ വിവാഹം ചെയ്തതെന്നായിരുന്നു യുവതി കോടതിയില്‍ പറഞ്ഞത്.

2023 സെപ്റ്റംബറിൽ ടിൻഡറിൽ 30 വയസ്സുള്ള യുവാവിനെ കണ്ടുമുട്ടുമ്പോൾ പേര് വെളിപ്പെടുത്താത്ത യുവതിക്ക് 20 വയസ്സായിരുന്നുവെന്ന് ഓസ്‌ട്രേലിയയിലെ ഫെഡറൽ സർക്യൂട്ട് ആൻഡ് ഫാമിലി കോർട്ട് പ്രസിദ്ധീകരിച്ച രേഖകൾ പറയുന്നു. ആ പരിചയം പതുക്കെ ഡേറ്റിംഗിലേക്ക് നീങ്ങി. ഡിസംബറിൽ സിഡ്‌നിയിലേക്ക് പോകാന്‍ തയ്യാറെടുത്ത യുവാവ്, യുവതിയും ഒപ്പം കൂടി.

സിഡ്നിയില്‍ വച്ച് അയാൾ യുവതിയോട് വിവാഹാഭ്യർത്ഥന നടത്തി. പിറ്റേന്ന് തന്നെ യുവാവ് ഒരു വിവാഹ പാര്‍ട്ടിയും ആസൂത്രണം ചെയ്തു. തന്നെയാണ് വധുവായി തെരഞ്ഞെടുത്തത്. ഇതിന് മുമ്പ് ക്വീൻസ്‌ലാന്‍റിൽ വച്ചും സമാനമായ ഒരു പ്രാങ്ക് വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്തതിനാല്‍ തനിക്ക് സംശയം തോന്നിയില്ലെന്നുമായിരുന്നു യുവതി കോടതിയില്‍ പറഞ്ഞത്.

പ്രാങ്ക് വിവാഹമാണെങ്കിലും അവിടെ ആരും വിവാഹത്തിന് ധരിക്കുന്ന വെള്ള വസ്ത്രങ്ങള്‍ ധരിച്ചിരുന്നില്ല. എന്താണ് സംഭവമെന്ന് യുവാവിനോട് ചോദിച്ചപ്പോൾ, ഇന്‍സ്റ്റാഗ്രാമിന് വേണ്ടി പ്രാങ്ക് വീഡിയോ ചെയ്യുകയാണെന്നായിരുന്നു അയാൾ പറഞ്ഞതെന്നും യുവതി കോടതിയിൽ പറഞ്ഞു.

ഇന്‍സ്റ്റാഗ്രാമില്‍ നിന്നും പണം സമ്പാദിക്കാന്‍ അവന്‍ ആഗ്രഹിച്ചിരുന്നതിനാല്‍ തനിക്ക് സംശയമൊന്നും തോന്നില്ല. ഒപ്പം തനിക്ക് അസൂയ തോന്നാതിരിക്കാനാണ് തന്നെ വധുവായി തെരഞ്ഞെടുത്തതെന്നും അയാൾ തന്നെ വിശ്വസിപ്പിച്ചതായി യുവതി കോടതിയില്‍ മൊഴി നൽകി.

എന്നാല്‍, പ്രാങ്ക് വിവാഹം കഴിഞ്ഞതിന് പിന്നാലെ സിഡ്നിയില്‍ സ്ഥിര താമസത്തിനുള്ള അപേക്ഷയിൽ ആശ്രിതനായി തന്‍റെ പേര് ചേർക്കാൻ അയാൾ യുവതിയെ നിർബന്ധിച്ചു. ഒപ്പം 'തന്നെ സഹായിക്കാനാണ് വിവാഹം സംഘടിപ്പിച്ചത്' എന്നും കൂട്ടിചേര്‍ത്തു.

അപ്പോൾ മാത്രമാണ് നടന്നത് പ്രാങ്ക് വിവാഹമല്ല, മറിച്ച് യഥാര്‍ത്ഥ വിവാഹമാണെന്ന് തനിക്ക് ബോധ്യം വന്നതെന്നും യുവതി കൂട്ടിചേര്‍ത്തു. വരന്‍റെ വിവാഹ അഭ്യര്‍ത്ഥ സ്വീകരിച്ചതിന് പിന്നാലെ വിവാഹം കഴിക്കുന്നത് നല്ല രീതിയല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

പ്രാങ്ക് വീഡിയോയില്‍ യുവാവിന്‍റെ സുഹൃത്തുക്കളോ ബന്ധുക്കളോ പങ്കെടുത്തില്ലെന്നും കോടതി കണ്ടെത്തി. മാത്രമല്ല, യുവതി തികഞ്ഞ മതവിശ്വാസിയാണെന്നും കോടതി നിരീക്ഷിച്ചു. പിന്നാലെ യഥാര്‍ത്ഥമായിരുന്ന ആ പ്രാങ്ക് വിവാഹം കോടതി റദ്ദാക്കി.






















#Mistaking #it #as #prank #marriage #youngwoman #got #married #real #one #after #realizing #truth #youngwoman #did!

Next TV

Related Stories
#viral | എന്തൊക്കെയാ ഇവിടെ നടക്കുന്നെ ...! അവിശ്വസനീയം, സ്വപ്നത്തിൽ കണ്ട നമ്പറുള്ള ലോട്ടറി ടിക്കറ്റെടുത്തു, യുവതിയെ തേടിയെത്തിയ ഭാ​ഗ്യം

Jan 10, 2025 10:51 PM

#viral | എന്തൊക്കെയാ ഇവിടെ നടക്കുന്നെ ...! അവിശ്വസനീയം, സ്വപ്നത്തിൽ കണ്ട നമ്പറുള്ള ലോട്ടറി ടിക്കറ്റെടുത്തു, യുവതിയെ തേടിയെത്തിയ ഭാ​ഗ്യം

തങ്ങൾ അന്ന് ഒരുപാട് വൈകിയിരുന്നു, എങ്കിലും ലോട്ടറി എടുക്കണമെന്നും സ്വപ്നത്തിൽ താൻ കണ്ട അതേ നമ്പർ എടുക്കണമെന്നും തനിക്ക്...

Read More >>
#viral | 'കലിപ്പ് ഡാ...'; മദ്യപിച്ച യുവതി വനിതാ പോലീസ് ഉദ്യോഗസ്ഥരെ ചവിട്ടുന്ന വീഡിയോ വൈറൽ

Jan 2, 2025 10:43 PM

#viral | 'കലിപ്പ് ഡാ...'; മദ്യപിച്ച യുവതി വനിതാ പോലീസ് ഉദ്യോഗസ്ഥരെ ചവിട്ടുന്ന വീഡിയോ വൈറൽ

എന്നാല്‍ 2025 -ലെ പുതുവത്സരാഘോഷത്തോടെ മറ്റ് പലതിലും ബെംഗളൂരു പീക്കിലാണെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ...

Read More >>
#viral | ‘മരണവും മനുഷ്യത്വവും തമ്മിൽ’ , അവയവദാനവുമായി ബന്ധപ്പെട്ട കള്ളക്കളികള്‍; വൈറലായി കൺസെപ്റ്റ് ഫോട്ടോസ്റ്റോറി

Jan 2, 2025 10:57 AM

#viral | ‘മരണവും മനുഷ്യത്വവും തമ്മിൽ’ , അവയവദാനവുമായി ബന്ധപ്പെട്ട കള്ളക്കളികള്‍; വൈറലായി കൺസെപ്റ്റ് ഫോട്ടോസ്റ്റോറി

ഒരു സിനിമപോലെ കണ്ടിരിക്കാവുന്ന ചിത്രകഥ കയ്യടികളോടെയാണ് സോഷ്യൽ മീഡിയ...

Read More >>
#viral | 'എന്റെ പ്രാവാണേ സത്യം.... ഇനി എന്ത് സത്യം ഞാനിടണം? സാറ് പറ'; വൈറലായി കുട്ടിയുടെ സത്യമിടല്‍

Dec 26, 2024 04:26 PM

#viral | 'എന്റെ പ്രാവാണേ സത്യം.... ഇനി എന്ത് സത്യം ഞാനിടണം? സാറ് പറ'; വൈറലായി കുട്ടിയുടെ സത്യമിടല്‍

ഈ സമയം ആരെയാണ് എറ്റവും ഇഷ്ടമെന്ന് സാറ് ചോദിക്കുമ്പോള്‍ അത് തന്‍റെ പ്രാവാണെന്നും അത് ചത്ത് പോയെന്നും കുട്ടി മറുപടി...

Read More >>
#viral | അമ്പമ്പോ ! വെള്ളപ്പൊക്കത്തിൽ ഒഴുകി  പെരുമ്പാമ്പ്,  വീഡിയോ വൈറൽ

Dec 6, 2024 02:22 PM

#viral | അമ്പമ്പോ ! വെള്ളപ്പൊക്കത്തിൽ ഒഴുകി പെരുമ്പാമ്പ്, വീഡിയോ വൈറൽ

പെരുമ്പാമ്പ് ഒഴുക്കിന് എതിരെ നീന്തുകയാണ്...

Read More >>
Top Stories










News Roundup