#Arya | 'ആ കേസ് വാനിഷ് ആയിപ്പോയി, എന്റെ ശരീരഭാഗത്തെക്കുറിച്ച് അശ്ലീലം പറയുന്നത് എനിക്ക് സര്‍ക്കാസമല്ല -ആര്യ

#Arya | 'ആ കേസ് വാനിഷ് ആയിപ്പോയി, എന്റെ ശരീരഭാഗത്തെക്കുറിച്ച് അശ്ലീലം പറയുന്നത് എനിക്ക് സര്‍ക്കാസമല്ല -ആര്യ
Jan 11, 2025 10:34 PM | By Jain Rosviya

(moviemax.in)മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെ കടന്ന് വന്ന ആര്യ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും സാന്നിധ്യം അറിയിച്ച താരമാണ്.

അവതാരകയായി കയ്യടി നേടിയ ആര്യ ബിഗ് ബോസ് മത്സരാര്‍ത്ഥിയായും ടെലിവിഷന്‍ രംഗത്ത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് ആര്യ. അതേസമയം സോഷ്യല്‍ മീഡിയയില്‍ നിന്നും നിരന്തരം അധിക്ഷേപങ്ങളും ആര്യയ്ക്ക് നേരിടേണ്ടി വരാറുണ്ട്.

ഇപ്പോഴിതാ തന്നെ പിന്തുടര്‍ന്ന് നടത്തുന്ന സൈബര്‍ ആക്രമണത്തിനെതിരെ ആര്യ രംഗത്തെത്തിയിരിക്കുകയാണ്. ആര്യ പങ്കുവച്ച വീഡിയോയുടെ കമന്റ് ബോക്‌സിലാണ് ചിലര്‍ അശ്ലീല കമന്റുകളുമായി എത്തിയത്. അതിന് ആര്യ മറുപടി നല്‍കുകയും ചെയ്തിരുന്നു.

പിന്നാലെ തന്റെ കമന്റ് ബോക്‌സില്‍ പ്രതികരണങ്ങളിലുള്ള പാറ്റേണ്‍ ചൂണ്ടിക്കാണിച്ച് ആക്രമണത്തെക്കുറിച്ച് വിശദമായി സംസാരിക്കുകയാണ് ആര്യ.

''എന്റെ റീലില്‍ പോസ്റ്റ് ചെയ്‌തൊരു കമന്റാണിത്. സൈബര്‍ വെര്‍ബല്‍ ബുള്ളിയിംഗിനേയും അധിക്ഷേപത്തേയും ബന്ധപ്പെട്ട് സമീപകാലത്തായി നടക്കുന്ന സംഭവങ്ങളെപ്പറ്റി നമുക്കെല്ലാം അറിവുണ്ടല്ലോ. ഏതാണ്ട് ഒരു വര്‍ഷം മുമ്പ് എനിക്കൊരു പ്രശ്‌നമുണ്ടായിരുന്നു.

ഒരു വ്യക്തി ഫോണിലൂടെ എന്റെ സ്വകാര്യഭാഗത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു. ഞാനതില്‍ കേസ് നല്‍കുകയും ചെയ്തു. പ്രതീക്ഷിച്ചത് പോലെ തന്നെ, ഒന്നും സംഭവിച്ചില്ല. ആ കേസ് വാനിഷ് ആയിപ്പോവുകയും ചെയ്തു.'' ആര്യ പറയുന്നു.

''എനിക്ക് നേരിടേണ്ടി വന്നതിനെക്കുറിച്ച് ഞാനന്ന് വ്‌ളോഗ് ചെയ്തിരുന്നു. അന്ന് മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഈ പ്രശ്‌നം ഞാന്‍ നേരിടുന്നുണ്ട്. മിക്ക കമന്റുകളുമിടുന്നത് കുട്ടികളാണ്.

അന്ന് മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഞാന്‍ എന്ത് പോസ്റ്റ് ചെയ്താലും ചില അക്കൗണ്ടില്‍ നിന്നും ഈ കമന്റ് വരുന്നുണ്ട്. എന്റെ എല്ലാ പോസ്റ്റുകളുടേയും താഴെ വരുന്നുണ്ട്. അതുണ്ടാക്കുന്ന മാനസിക ബുദ്ധിമുട്ട് എത്രയെന്ന് ഇവര്‍ മനസിലാകുന്നില്ല. ഒരു പരിധിയ്ക്ക് അപ്പുറത്തേക്ക് ഒന്നും അവഗണിക്കാന്‍ സാധിക്കില്ല'' എന്നും ആര്യ പറയുന്നു.

പിന്നാലെ തന്റെ വീഡിയോയ്ക്ക് ലഭിച്ച അശ്ലീല കമന്റുകളെല്ലാം താരം സ്‌ക്രീന്‍ഷോട്ടായി പങ്കുവെക്കുന്നുണ്ട്. കമന്റിട്ട ഇവരെല്ലാം സുഹൃത്തുക്കളാണ്. ഇതൊരു സംഘടിത ആക്രമണമാണെന്നുമാണ് ആര്യ പറയുന്നത്.

കമന്റുകള്‍ക്ക് തുടക്കമിട്ട അക്കൗണ്ട് ഇപ്പോള്‍ തന്നെ ബ്ലോക്ക് ചെയ്തിരിക്കുന്നുവെന്നും താരം പറയുന്നു. ആ അക്കൗണ്ടിന്റെ സ്‌ക്രീന്‍ഷോട്ടും താരം പങ്കുവെക്കുന്നുണ്ട്. കുടാതെ മറ്റൊരു അക്കൗണ്ടിന്റെ സ്‌ക്രീന്‍ഷോട്ടും ആര്യ പങ്കുവച്ചിട്ടുണ്ട്.

ഇത് അവന്റെ സുഹൃത്താണ്. അവനെ സംബന്ധിച്ച് അത് സര്‍ക്കാസമായിരുന്നു. എന്റെ ശരീരഭാഗത്തെക്കുറിച്ച് അശ്ലീലം പറയുന്നത് എനിക്ക് സര്‍ക്കാസമായി തോന്നില്ലെന്നും താരം വ്യക്തമാക്കുന്നുണ്ട്.



#case #vanished #not #funny #for# me #say #obscenities #about #body #part #Arya

Next TV

Related Stories
'പ്രതിനായകൻ' വിളയാട്ടം....! കളങ്കാവൽ ഡിസംബർ അഞ്ച് മുതൽ, കേരള പ്രീ സെയിൽ ഒന്നര കോടിയിലേക്ക്

Dec 3, 2025 05:40 PM

'പ്രതിനായകൻ' വിളയാട്ടം....! കളങ്കാവൽ ഡിസംബർ അഞ്ച് മുതൽ, കേരള പ്രീ സെയിൽ ഒന്നര കോടിയിലേക്ക്

മമ്മൂട്ടി, കളങ്കാവൽ ഡിസംബർ അഞ്ച് മുതൽ, കേരള പ്രീ സെയിൽ ഒന്നര...

Read More >>
Top Stories










News Roundup