#dileep | മാമാട്ടിയ്ക്ക് കൂട്ടായി ഒരാളെ കൊണ്ട് വരുന്നു! കാവ്യയുടെയും ദിലീപിന്റെയും വീഡിയോ കോള്‍ ദൃശ്യങ്ങള്‍ വൈറല്‍

#dileep | മാമാട്ടിയ്ക്ക് കൂട്ടായി ഒരാളെ കൊണ്ട് വരുന്നു! കാവ്യയുടെയും ദിലീപിന്റെയും വീഡിയോ കോള്‍ ദൃശ്യങ്ങള്‍ വൈറല്‍
Jan 11, 2025 09:00 PM | By Athira V

മലയാളം സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട താര ജോഡികളാണ് കാവ്യ മാധവനും ദിലീപും. നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ നായിക നായകന്മാരായ അഭിനയിച്ച ഇരുവരും ഹിറ്റ് കോമ്പോ സൃഷ്ടിച്ചു. എന്നാല്‍ വിവാഹം കഴിച്ചതിന്റെ പേരില്‍ പിന്നീട് നിരന്തരം വിമര്‍ശനങ്ങളാണ് ഇരവര്‍ക്കും നേരിടേണ്ടതായി വന്നത്.

ഇപ്പോള്‍ മക്കളായ മാമാട്ടിക്കും മീനാക്ഷിയ്ക്കുമൊപ്പം സന്തുഷ്ടരായി ജീവിക്കുകയാണ് ഇരുവരും. ഇടയ്ക്ക് ചില താരങ്ങളുടെ കല്യാണത്തിനും പൊതു പരിപാടികള്‍ക്കും ഒക്കെയാണ് കാവ്യ വരാറുള്ളത്. അല്ലാത്തപക്ഷം കുടുംബിനിയായി ജീവിക്കുകയാണ്.

ഇപ്പോഴിതാ ദിലീപും കാവ്യ മാധവനും തമ്മില്‍ ഒരു വീഡിയോ കോളില്‍ സംസാരിക്കുന്നതിന്റെ വീഡിയോ പുറത്തു വന്നിരിക്കുകയാണ്. ദിലീപ് ഒരു സിനിമയുടെ ഷൂട്ടിങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ഒരു കുട്ടി ആരാധികയെ കാണുകയായിരുന്നു. സ്‌കൂള്‍ യൂണിഫോമില്‍ ഉള്ള കുട്ടിയോട് വര്‍ത്തമാനം പറയുന്നതിനൊപ്പം ഭാര്യ കാവ്യയെ വീഡിയോ കോളില്‍ വിളിച്ചു കാണിച്ചു കൊടുത്തു.

എന്താ മോളുടെ പേര് എന്ന് കാവ്യ ചോദിക്കുമ്പോള്‍ കുട്ടി പേര് പറയുന്നുണ്ട്. എന്നാല്‍ അത് മനസ്സിലാവാതെ വന്നതോടെ ദിലീപ് തിരുത്തി പറഞ്ഞു കൊടുത്തു. ഞാന്‍ ഇവ എന്നാണ് വിളിക്കുന്നതെന്നും നടന്‍ പറഞ്ഞു. എത്രയിലാ പഠിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ യുകെജിയില്‍ ആണെന്ന് കുട്ടി മറുപടി പറഞ്ഞു.

ഇവള്‍ എന്റെ കൂടെ വരികയാണെന്ന് പറഞ്ഞ് നില്‍ക്കുകയാണ്. അതുകൊണ്ട് ഞാന്‍ ടിക്കറ്റ് ഒക്കെ എടുത്തിട്ടുണ്ടെന്ന് ദിലീപ് പറയുമ്പോള്‍ എന്ന അവളെ ഇങ്ങോട്ടേക്ക് കൊണ്ടുപോരെ എന്നായിരുന്നു കാവ്യയുടെ മറുപടി. മാമാട്ടിക്ക് കൂടെ കളിക്കാന്‍ ഒരു കൂട്ടുകാരിയായെന്നും ദിലീപ് പറഞ്ഞു. ഒപ്പം മാമാട്ടിയെ വിളിച്ചു കാണിച്ചു കൊടുക്കുകയും ചെയ്തിരിക്കുവാണ്.

വിവാഹം കഴിഞ്ഞ് 10 വര്‍ഷത്തിനുശേഷം ദിലീപ്- കാവ്യ പ്രണയം ഇങ്ങനെയാണെന്ന് പറഞ്ഞാണ് ഈ വീഡിയോ വൈറലാകുന്നത്. മാത്രമല്ല ഇരുവരും ഒരേ രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയും തമാശയോടെ സംസാരിക്കുകയും ചെയ്യുന്നവരാണ്. ദിലീപിന്റെ ഇതുപോലുള്ള പല തമാശകളും മുന്‍പ് പുറത്തു വന്നിരുന്നു.

2016 നവംബറിലായിരുന്നു ദിലീപും കാവ്യ മാധവനും വിവാഹിതരാവുന്നത്. ഇക്കാര്യം വളരെ രഹസ്യമാക്കി വെക്കുകയും വിവാഹത്തിന് തൊട്ടു മുന്‍പാണ് പുറം ലോകത്തെ അറിയിക്കുകയും ചെയ്തത്. 2018 ലാണ് താരങ്ങള്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നത്. മഹാലക്ഷ്മി എന്ന പേരിട്ടിരിക്കുന്ന മകളെ മാമാട്ടി എന്നാണ് സ്‌നേഹത്തോടെ വിളിക്കുന്നത്. ദിലീപിന്റെ മൂത്ത മകളും ഇരുവര്‍ക്കും ഒപ്പമാണ്.

വിവാഹത്തോടെ സിനിമയില്‍ നിന്ന് പിന്മാറിയ കാവ്യ ഇപ്പോള്‍ കുടുംബിനിയായി നില്‍ക്കുകയാണ്. മാത്രമല്ല കഴിഞ്ഞ കുറച്ച് നാളുകളായി കാവ്യയുടെ ബിസിനസ് സംരംഭമായ ലക്ഷ്യയുടെ മോഡലായി പ്രത്യക്ഷപ്പെടാറുണ്ട്.

#Mamati #comes #with #partner #Kavya #and #Dileep #video #call #scenes #go #viral

Next TV

Related Stories
'വിജേഷേട്ടൻ നിർത്തിയിടത്തുനിന്ന് ഞങ്ങൾ തുടങ്ങുന്നു'; തേവരയിൽ നാടകം തുടരുമെന്ന് ഭാര്യ കബനി

Jan 31, 2026 03:00 PM

'വിജേഷേട്ടൻ നിർത്തിയിടത്തുനിന്ന് ഞങ്ങൾ തുടങ്ങുന്നു'; തേവരയിൽ നാടകം തുടരുമെന്ന് ഭാര്യ കബനി

നാടകം താനും മകളും സുഹൃത്തുക്കളും ചേർന്ന് പൂർത്തിയാക്കുമെന്ന് ഭാര്യ...

Read More >>
'സുഹൃത്തിനുപ്പറത്തെ അടുപ്പമായ ബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ, അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും' - മോഹൻലാൽ

Jan 31, 2026 07:58 AM

'സുഹൃത്തിനുപ്പറത്തെ അടുപ്പമായ ബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ, അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും' - മോഹൻലാൽ

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ്‌യുടെ ആത്മഹത്യ , റോയിയെ അനുസ്മരിച്ച് നടൻ...

Read More >>
Top Stories










News Roundup