#Identity | രണ്ടാം ദിവസം 40+ എക്സ്ട്രാ സ്‌ക്രീനുകൾ, മഞ്ഞുമ്മൽ ബോയ്‌സിന് ശേഷം തമിഴ് നാട്ടിൽ തരംഗം സൃഷ്ട്ടിച്ച് 'ഐഡന്റിറ്റി'

#Identity | രണ്ടാം ദിവസം 40+ എക്സ്ട്രാ സ്‌ക്രീനുകൾ, മഞ്ഞുമ്മൽ ബോയ്‌സിന് ശേഷം തമിഴ് നാട്ടിൽ തരംഗം സൃഷ്ട്ടിച്ച് 'ഐഡന്റിറ്റി'
Jan 3, 2025 01:45 PM | By Athira V

( moviemax.in ) 'ഫോറൻസിക്' എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് 'ഐഡന്റിറ്റി'. ചിത്രത്തിന് ഗംഭീര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിക്കുന്നത്.

2025 ലെ തുടക്കം ഗംഭീരമായെന്നാണ് പ്രേക്ഷക പ്രതികരണം. നിലവാരമുള്ള ചിത്രമാണെന്നും, നല്ല മേക്കിങ് ആണെന്നുമാണ് ഐഡന്റിറ്റിയെ കുറിച്ച് പ്രേക്ഷകരുടെ അഭിപ്രായം.

കേരളത്തിൽ മാത്രമല്ല തമിഴ് നാട്ടിലും ചിത്രത്തിന് മികച്ച വരവേൽപ്പാണ് ലഭിക്കുന്നത്. രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ നാൽപതോളം എക്സ്ട്രാ സ്‌ക്രീനുകളാണ് മികച്ച പ്രതികാരം കാരണം കൂട്ടിയിരിക്കുന്നത്.

തൃഷ, വിനയ് റായ് എന്നിവർ തമിഴ് പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഹിറ്റ് താരങ്ങളാണ് കൂടാതെ 'മാരി 2' എന്ന ഒറ്റ ചിത്രത്തിലൂടെ ടോവിനോ തോമസും തമിഴ് നാട്ടിൽ ആരാധക വൃത്തം സൃഷ്ടിച്ചിരുന്നു. എ ആർ എമ്മിനും മികച്ച ബോക്സ് ഓഫീസ് പ്രതികരണമാണ് തമിഴ് നാട്ടിൽ ലഭിച്ചത്.

രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്ത്, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ.റോയി സി ജെ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. സംവിധായകരായ അഖിൽ പോൾ -അനസ് ഖാൻ എന്നിവർ ചേർന്നാണ് ഐഡന്റിറ്റിയുടെ തിരക്കഥയും രചിച്ചിരിക്കുന്നത്.

ഐഡന്റിറ്റിയില്‍ നിറഞ്ഞുനില്‍ക്കുന്നത് മൂന്ന് കഥാപാത്രങ്ങളാണ്. ഹരനും ആലിഷയും അലനും. ഹരനായി നിറഞ്ഞാടിയിരിക്കുകയാണ് ടൊവിനോ തോമസ്. തന്റെ ചെറു ചലനം പോലും കഥാപാത്രത്തിന്റെ സ്വഭാവത്തില്‍ നിന്ന് വിട്ടുനില്‍ക്കാത്ത വിധം ജാഗ്രത കാട്ടിയിട്ടുണ്ട് പ്രകടനത്തില്‍ ടൊവിനോ തോമസ്.

അലൻ ജേക്കബായി വിനയ് റായ് സിനിമയുടെ നെടുംതൂണാകുന്നു. രൂപത്തിലും ഭാവത്തിലും സൂക്ഷ്‍മത പുലര്‍ത്തിയാണ് ചിത്രത്തില്‍ വിനയ് റായ് പകര്‍ന്നാടിയിരിക്കുന്നത്. ആലിഷയായ തൃഷ തന്റെ കഥാപാത്രത്തിന് സിനിമയില്‍ ലഭ്യമായ സ്ഥാനം ഉറപ്പിക്കുകയും ചെയ്യുന്നുണ്ട്.

ഐഡന്റിയെ ചടുലമാക്കുന്നത് പശ്ചാത്തല സംഗീതമാണ്. ഐഡന്റിറ്റിയുടെ പ്രമേയത്തിന് അടിവരയിരുന്ന പശ്ചാത്തല സംഗീതം ജേക്ക്‍സ് ബിജോയ്‍യുടേതാണ്. അഖില്‍ ജോര്‍ജിന്റെ ഛായാഗ്രാഹണവും ടൊവിനോ ചിത്രത്തിന്റെ പ്രമേയത്തിനൊത്തുള്ളതാണ്.

മൻ ചാക്കോയുടെ കട്ടുകള്‍ ഐഡന്റിറ്റി സിനിമയുടെ താളത്തിന് നിര്‍ണായകമാകുന്നു. ആദ്യാവസാനം പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്ന രീതിയിലുള്ള സാങ്കേതികത്തികവില്‍ സസ്‍പെൻസ് കഥയുമായി അന്യഭാഷാ സിനിമകളോട് മത്സരിക്കാൻ പോന്ന വിധത്തില്‍ ഒരുങ്ങിയിരിക്കുന്ന ചിത്രമാകുന്നു ഐഡന്റിറ്റി. 2025ലെ തുടക്കം ഗംഭീരമാക്കി എന്ന് ടി തീർത്തും പറയാം.

#40+ #extra #screens #day2 #Identity #creates #waves #TamilNadu #after #ManjummalBoys

Next TV

Related Stories
'വി എസ് ജനകീയ ചാമ്പ്യനെ'ന്ന് കമല്‍ഹാസന്‍, മലയാളിയുടെ മനസ്സില്‍ മരണമില്ലെന്ന് മോഹന്‍ലാൽ, 'പ്രിയ സഖാവെ'ന്ന് മമ്മൂട്ടിയും

Jul 21, 2025 09:08 PM

'വി എസ് ജനകീയ ചാമ്പ്യനെ'ന്ന് കമല്‍ഹാസന്‍, മലയാളിയുടെ മനസ്സില്‍ മരണമില്ലെന്ന് മോഹന്‍ലാൽ, 'പ്രിയ സഖാവെ'ന്ന് മമ്മൂട്ടിയും

വി എസ് അച്യുതാനന്ദന്‍റെ വിയോഗത്തില്‍ അനുശോചിച്ച് കമല്‍ഹാസനും മമ്മുട്ടിയും...

Read More >>
 'ആ ഫോൺ കോൾ കൈപിടിച്ചുയർത്തിയത് ‍മൂന്ന് പേരുടെ ജീവിതം'; വിഎസിന്റെ ഓർമയിൽ അഭിലാഷ് പിള്ള

Jul 21, 2025 06:37 PM

'ആ ഫോൺ കോൾ കൈപിടിച്ചുയർത്തിയത് ‍മൂന്ന് പേരുടെ ജീവിതം'; വിഎസിന്റെ ഓർമയിൽ അഭിലാഷ് പിള്ള

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ വിയോ​ഗത്തിൽ അനുശോചനം അറിയിച്ച് തിരക്കഥാകൃത്ത് അഭിലാഷ്...

Read More >>
'മരിക്കാനുള്ള പകുതി ധൈര്യം പോരെ ജീവിക്കാൻ? ഗൾഫിൽ രണ്ട് ലക്ഷം ശമ്പളമുള്ള ജോലി നോക്കുന്നത് തെറ്റല്ല, പക്ഷേ പയ്യന്റെ സ്വഭാവം കൂടി നോക്കണം' -സന്തോഷ് പണ്ഡിറ്റ്

Jul 20, 2025 04:54 PM

'മരിക്കാനുള്ള പകുതി ധൈര്യം പോരെ ജീവിക്കാൻ? ഗൾഫിൽ രണ്ട് ലക്ഷം ശമ്പളമുള്ള ജോലി നോക്കുന്നത് തെറ്റല്ല, പക്ഷേ പയ്യന്റെ സ്വഭാവം കൂടി നോക്കണം' -സന്തോഷ് പണ്ഡിറ്റ്

​ഗാർഹിക പീഢനങ്ങളെ തുടർന്നുള്ള ആത്മഹത്യകൾ കൂടിയ സാഹചര്യത്തിൽ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്....

Read More >>
മനോഹരമായ മെലഡി ഗാനം 'സന്തത സഖിയെ'; 'സാഹസ'ത്തിലെ പുതിയ പ്രണയ ഗാനം പുറത്ത്

Jul 20, 2025 10:21 AM

മനോഹരമായ മെലഡി ഗാനം 'സന്തത സഖിയെ'; 'സാഹസ'ത്തിലെ പുതിയ പ്രണയ ഗാനം പുറത്ത്

സന്തത സഖിയെ 'സാഹസ'ത്തിലെ പുതിയ പ്രണയ ഗാനം...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall