( moviemax.in ) അന്തരിച്ച നടൻ ദിലീപ് ശങ്കറെ അനുസ്മരിച്ച് നടൻ ഷാജു ശ്രീധർ. വിശ്വസിക്കാൻ പറ്റാത്ത വിയോഗമാണിതെന്ന് ഷാജു പറഞ്ഞു. മൂന്നുദിവസം മുൻപ് ദിലീപ് തന്നെ ഫോണിൽ വിളിച്ചിരുന്നുവെന്നും ഷാജു സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
'ഓരോ തവണയും കുടുംബത്തോടൊപ്പം ഒരു യാത്രപോകാം എന്നു പറഞ്ഞ് നീ വിളിക്കുകകയും നമ്മൾ ഒരുമിച്ച് ഒരുപാട് യാത്രകളും ചെയ്തിട്ടുണ്ട്.
ഡിസംബർ 26 ന് നിന്റെ call വന്നപ്പോൾ ഞാൻ അറിഞ്ഞില്ല കൂട്ടുകാരാ ഒരിക്കലും തീരിച്ചുവരാത്ത ഒരു യാത്രക്കാണ് നീ പോകുന്നത് എന്ന്... വിശ്വസിക്കാൻ പറ്റാത്ത വിയോഗം ... പ്രിയ കൂട്ടുകാരന് പ്രണാമം'. ഷാജു കുറിച്ചു.
ഞായറാഴ്ച ഉച്ചയോടെയാണ് സിനിമ-സീരിയല്‍ താരം എറണാകുളം തെക്കന്‍ ചിറ്റൂര്‍ മത്തശ്ശേരില്‍ തറവാട്ടില്‍ ദേവാങ്കണത്തില്‍ ദിലീപ് ശങ്കറിനെ (50) തിരുവനന്തപുരം നഗരത്തിലെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
മരണം ആത്മഹത്യയല്ലെന്നും ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പരിശോധനയില്‍ ആത്മഹത്യയിലേക്ക് നയിക്കുന്ന തെളിവുകള്‍ ലഭിച്ചില്ലെന്നും പൊലീസ് വ്യക്തമാക്കി.
ദിലീപ് മുറിയില്‍ തലയിടിച്ച് വീണതായും സംശയമുണ്ട്. ആന്തരിക അവയവങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ഇതിനിടെ മുറിയില്‍ നിന്ന് മദ്യക്കുപ്പികള്‍ ഉള്‍പ്പെടെ കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമായിരിക്കും തുടര്‍നടപടികള്‍.
#shajusreedhar #tribute #dileepsankar