#keerthysuresh | അങ്ങോട്ട് ചെന്ന് സംസാരിക്കാനാവില്ല, ധൈര്യമുണ്ടെങ്കിൽ പ്രൊപ്പോസ് ചെയ്യെന്ന് പറഞ്ഞു, ഒരുമിച്ച് താമസിച്ചത് അന്ന് മുതൽ'

#keerthysuresh | അങ്ങോട്ട് ചെന്ന് സംസാരിക്കാനാവില്ല, ധൈര്യമുണ്ടെങ്കിൽ പ്രൊപ്പോസ് ചെയ്യെന്ന് പറഞ്ഞു, ഒരുമിച്ച് താമസിച്ചത് അന്ന് മുതൽ'
Jan 1, 2025 11:08 PM | By Jain Rosviya

(moviemax.in) കഴിഞ്ഞ വർഷം ഡിസംബർ മാസത്തിലാണ് കീർത്തിയും ആന്റണി തട്ടിലും വിവാഹിതരായത്.

15 വർഷത്തോളം നീണ്ട പ്രണയകാലത്തിന് ശേഷമാണ് വിവാഹം. ഇരുവരും പ്രണയത്തിലാണെന്ന വിവരം സിനിമാ ലോകത്ത് പലർക്കും അറിയില്ലായിരുന്നു. വളരെ സ്വകാര്യമായാണ് കീർത്തി തന്റെ പ്രണയ ബന്ധം മുന്നോട്ട് കാെണ്ട് പോയത്.

പ്ലസ് ടുവിന് പഠിക്കുന്ന കാലത്താണ് നടി ആന്റണി തട്ടിലുമായി അടുക്കുന്നത്. കീർത്തിയേക്കാൾ ഏഴ് വയസ് കൂടുതലുണ്ട് ആന്റണിക്ക്.

ഇപ്പോഴിതാ പ്രണയം തുടങ്ങിയ നാളുകളെക്കുറിച്ച് ഒരു അഭിമുഖത്തിൽ കീർത്തി സുരേഷ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ഞങ്ങൾക്ക് മ്യൂച്വൽ ഫാമിലി ഫ്രണ്ട്സുണ്ട്. അങ്ങനെയാണ് കാണുന്നത്. അന്ന് ഓർക്കൂട്ടാണ്. താനാണ് ആന്റണി തട്ടിലുമായി അടുക്കാൻ ആദ്യം ശ്രമിച്ചതെന്ന് കീർത്തി പറയുന്നു. ഒരു മാസത്തോളം ചാറ്റ് ചെയ്തു.

കൊച്ചിയിലെ ഒരു റെസ്റ്റോറന്റിൽ വെച്ചാണ് രണ്ടാമത് കണ്ടത്. എനിക്ക് അങ്ങോട്ട് ചെന്ന് സംസാരിക്കാനാവില്ലായിരുന്നു. ഞാൻ പോകുമ്പോൾ തിരിഞ്ഞ് നോക്കി കണ്ണിറുക്കി. ആരാണ് ഈ പെൺകുട്ടി, എന്താണിവൾ ചെയ്യുന്നതെന്ന് ആന്റണി ചിന്തിച്ചു.

അടുത്ത ദിവസം ഒരു മാളിൽ വെച്ച് കണ്ടു. പിന്നീട് ധൈര്യമുണ്ടെങ്കിൽ എന്നെ പ്രൊപ്പോസ് ചെയ്യെന്ന് പറഞ്ഞു. ആ ന്യൂ ഇയർ രാത്രിയിൽ എന്നെ പ്രൊപ്പോസ് ചെയ്തു. ഞാൻ യെസ് പറഞ്ഞു.

2010 ലാണ് ആന്റണി തന്നെ പ്രൊപ്പോസ് ചെയ്തതെന്നും കീർത്തി ഓർത്തു.

അന്ന് ഒരു മാസത്തെ പരിചയമേയുള്ളൂ. 2016 ഓടെ കാര്യങ്ങൾ കുറച്ച് സീരിയസായി. പ്രോമിസ് റിം​ഗ് എന്റെ നിരവധി സിനിമകളിൽ കയ്യിൽ കാണാം. ആ മോതിരം ഞാൻ അഴിച്ചിട്ടില്ല. ഇപ്പോൾ വെഡ്ഡിം​ഗ് റിം​ഗ് ഉള്ളതിനാൽ അത് ഒഴിവാക്കിയെന്നും കീർത്തി വ്യക്തമാക്കി.

ഒരുമിച്ച് ഒരുപാട് കാലം ഉണ്ടായിരുന്നതിനാൽ പരസ്പരം പ്രശ്നങ്ങളൊന്നുമില്ലെന്ന് കീർത്തി പറയുന്നു.

ഇപ്പോൾ ഞാൻ ദേഷ്യപ്പെട്ടാൽ ശാന്തമായി നേരിടാൻ അദ്ദേഹത്തിനറിയാം. ആന്റണി ​ദേഷ്യപ്പെട്ടാൽ അവിടെ നിന്നും ഞാൻ രക്ഷപ്പെടും.

ചില പ്രഭാതങ്ങൾ മോശമായിരിക്കും. ഒരിക്കൽ ഞാൻ സ്റ്റാഫുകളോട് ദേഷ്യപ്പെടവെ ആന്റണി പതിയെ ജിമ്മിലേക്ക് പോയെന്നും കീർത്തി ചിരിയോടെ ഓർത്തു.

ചില സമയത്ത് മറ്റാരെങ്കിലും ഇടപെട്ട് ഞങ്ങളുടെ വഴക്ക് പരിഹരിക്കേണ്ടി വരും. പക്ഷെ അപൂർമായേ അങ്ങനെ സംഭവിക്കാറുള്ളൂ. കൊവിഡിന്റെ സമയത്താണ് ഞങ്ങൾ ഒരുമിച്ച് താമസിച്ചത്. അതുവരെയും ഓരോ വിശേഷ ദിവസങ്ങളിലും കാണാൻ വരികയായിരുന്നു.

കൊവിഡിന് ഇത് നമ്മുടെയിടമാണ് നമുക്ക് ഒരുമിച്ച് താമസിക്കാം എന്ന് തീരുമാനിക്കുകയായിരുന്നെന്നും കീർത്തി പറഞ്ഞു. ​ബേബി ജോണാണ് കീർത്തിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.

നടിയുടെ ആദ്യ ബോളിവുഡ് സിനിമയാണിത്. വരുൺ ധവാനാണ് നായകൻ. തമിഴ് ചിത്രം തെരിയുടെ ഹിന്ദി റീമേക്കാണ് ബേബി ജോൺ.

#keerthysuresh #says #about #she #antonythattil #started #dating

Next TV

Related Stories
 #AparnaMalladi |  നടിയും ചലച്ചിത്രകാരിയുമായ അപർണ മല്ലാടി അന്തരിച്ചു

Jan 4, 2025 12:37 PM

#AparnaMalladi | നടിയും ചലച്ചിത്രകാരിയുമായ അപർണ മല്ലാടി അന്തരിച്ചു

ചികിത്സയ്ക്കായി രണ്ട് വർഷം മുമ്പാണ് അമേരിക്കയിലേക്ക് താമസം മാറിയത്. തുടക്കത്തിൽ ക്യാന്‍സര്‍ ചികില്‍സയില്‍ നല്ല ഫലം ലഭിച്ചെങ്കിലും. കഴിഞ്ഞ...

Read More >>
#reghachithram | സൂപ്പർ 2024, ഇനി മികവിന്റെ രേഖചിത്രവുമായി 2025ൽ തുടക്കം കുറിക്കാൻ ആസിഫ് അലി

Jan 4, 2025 12:24 PM

#reghachithram | സൂപ്പർ 2024, ഇനി മികവിന്റെ രേഖചിത്രവുമായി 2025ൽ തുടക്കം കുറിക്കാൻ ആസിഫ് അലി

ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിക്കുന്ന ഈ സിനിമ കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് നിർമ്മിക്കുന്നത്. അനശ്വര...

Read More >>
#GayatriVarsha | സംഭവം ഉണ്ടായതിൽ ഖേദിക്കുന്നുവെന്ന് പറയാൻ ദിവ്യക്ക് മനസുണ്ടായില്ല - വിമർശിച്ച് നടി ഗായത്രി വർഷ

Jan 4, 2025 10:21 AM

#GayatriVarsha | സംഭവം ഉണ്ടായതിൽ ഖേദിക്കുന്നുവെന്ന് പറയാൻ ദിവ്യക്ക് മനസുണ്ടായില്ല - വിമർശിച്ച് നടി ഗായത്രി വർഷ

സംഭവം ഉണ്ടായതിൽ ഖേദിക്കുന്നുവെന്ന് പറയാൻ ദിവ്യക്ക് മനസുണ്ടായില്ല....

Read More >>
 #Marko2 | മാര്‍ക്കോ 2-ല്‍ ഉണ്ണിമുകുന്ദന് വില്ലനാവാകാൻ  ചിയാന്‍ വിക്രം? ആവേശത്തോടെ ഏറ്റെടുത്ത് ആരാധകർ

Jan 4, 2025 08:03 AM

#Marko2 | മാര്‍ക്കോ 2-ല്‍ ഉണ്ണിമുകുന്ദന് വില്ലനാവാകാൻ ചിയാന്‍ വിക്രം? ആവേശത്തോടെ ഏറ്റെടുത്ത് ആരാധകർ

തിയേറ്ററുകളില്‍ മൂന്നാമത്തെ ആഴ്ച പിന്നിടുമ്പോള്‍ മികച്ച കളക്ഷനുമായി എല്ലാ ഭാഷകളിലും നിറഞ്ഞ സദസ്സില്‍ മാര്‍ക്കോ കുതിപ്പ്...

Read More >>
#AMMA | എഎംഎംഎയുടെ കുടുംബസംഗമം ഇന്ന്; മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും ചേർന്ന് തിരിതെളിയിക്കും

Jan 4, 2025 07:04 AM

#AMMA | എഎംഎംഎയുടെ കുടുംബസംഗമം ഇന്ന്; മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും ചേർന്ന് തിരിതെളിയിക്കും

സംഘടനയയുടെ 30 വർഷ ചരിത്രത്തിൽ അംഗങ്ങളും കുടുംബങ്ങളും ആദ്യമായാണ് ഒത്തുചേരുന്നത്....

Read More >>
#Alice | മുറിയില്‍ ഗന്ധം, അപ്പൻ മൂത്രമൊഴിച്ചത് ഞങ്ങളുടെ അലമാരയില്‍, വിവാഹ ആല്‍ബം നഷ്ടപ്പെട്ടതിന്റെ കഥ പറഞ്ഞ് ഇന്നസെന്റിന്റെ ഭാര്യ ആലീസ്

Jan 3, 2025 08:35 PM

#Alice | മുറിയില്‍ ഗന്ധം, അപ്പൻ മൂത്രമൊഴിച്ചത് ഞങ്ങളുടെ അലമാരയില്‍, വിവാഹ ആല്‍ബം നഷ്ടപ്പെട്ടതിന്റെ കഥ പറഞ്ഞ് ഇന്നസെന്റിന്റെ ഭാര്യ ആലീസ്

വര്‍ഷങ്ങള്‍ക്കു മുന്‍പ് ക്യാന്‍സര്‍ ബാധിതനായിരുന്നു ഇന്നസെന്റിന്റെ കഥ എല്ലാവര്‍ക്കും സുപരിചിതമാണ്....

Read More >>
Top Stories

News Roundup