മലയാളികള്‍ക്ക് സുപരിചിതയാണ് അഹാന കൃഷ്ണ. നടന്‍ കൃഷ്ണ കുമാറിന്റെ മകളായ അഹാന സിനിമയിലെത്തുന്നത് അച്ഛന്റെ പാതയിലൂടെയാണ്. തുടക്കം ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ്. വലിയ കണ്ണുകളും നിഷ്‌കളങ്കമായ ആ മുഖവുമൊക്കെ ആരാധകരുടെ ശ്രദ്ധ നേടി. പിന്നീട് ഇടവേളയെടുത്ത അഹാന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ തിരികെ വരികയായിരുന്നു.
ഇന്ന് സിനിമയില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും സജീവമാണ് അഹാന. സിനിമയേക്കാള്‍ കൂടുതല്‍ അഹാന ആരാധകരെ നേടിയത് സോഷ്യല്‍ മീഡിയയിലൂടെയാകും. തന്റെ വ്‌ളോഗുകളിലൂടേയും റീലുകളിലൂടേയുമൊക്കെ അഹാന വൈറലായി മാറാറുണ്ട്. അഹാനയുടെ സഹോദരിമാരും ഇന്ന് സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ്.
അതേസമയം അഹാനയുടെ വ്യക്തി ജീവിതവും വാര്‍ത്തകൡ ഇടം നേടാറുണ്ട്. അഹാനയുടെ പ്രണയവും വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. എന്നാല്‍ ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായൊരു മറുപടി നല്‍കിയിട്ടില്ല അഹാന. ഇപ്പോഴിതാ ആരാധകരുടെ ചില ചോദ്യങ്ങള്‍ക്ക് അഹാന നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്.
പുതിയ വീട് വച്ചു താമസം മാറുകയാണോ എന്ന ആരാധകരുടെ ചോദ്യത്തിനാണ് അഹന മറുപടി നല്‍കുന്നത്. യൂട്യൂബ് ലൈവ് വിഡിയോയില്‍ ആരാധകര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അഹാന. നേരത്തെ കഴിഞ്ഞ വര്‍ഷം നടന്ന നല്ല കാര്യങ്ങള്‍ കോര്‍ത്തിണക്കി ഒരു വിഡിയോ അഹാന പങ്കുവച്ചിരുന്നു. അത് അവസാനിക്കുന്നത് നിര്‍മാണ ഘട്ടത്തിലിരിക്കുന്ന ഒരു കെട്ടിടത്തിന്റെ ചിത്രവുമായാണ്. അതിന്റെ അടിസ്ഥാനത്തിലായിരുന്നു ആരാധികയുടെ ചോദ്യം.
'പുതിയ വീട്ടിലേക്ക് മാറുകയാണോ? വീടുപണി തുടങ്ങിയോ?' എന്നായിരുന്നു ആരാധിക ചോദിച്ചത്. ''ചില കാര്യങ്ങള്‍ നടന്നുകഴിഞ്ഞു മാത്രമല്ലേ നമ്മള്‍ പറയാറുള്ളൂ? കുറച്ചു സമയം കൂടി കഴിഞ്ഞ വിശദമായി അത് പറയാം. വീടാണോ മറ്റെന്തിങ്കിലുമാണോ എന്ന് ഇപ്പോള്‍ വെളിപ്പെടുത്താന്‍ ആകില്ല,'' എന്നായിരുന്നു അതിന് അഹാന നല്‍കിയ മറുപടി.
അതേസമയം, ഈ വര്‍ഷം വിവാഹം ഉണ്ടാകുമോ എന്ന ചോദ്യത്തിനും അഹാന മറുപടി പറയുന്നുണ്ട്. ''ചിലപ്പോള്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഉണ്ടാകും'' എന്ന് പറഞ്ഞ അഹാന അത് തിരുത്തി 'ഇല്ല, രണ്ടു വര്‍ഷത്തിനുള്ളില്‍ എന്തായാലും വിവാഹം കാണുമെന്ന് തിരുത്തുന്നുണ്ട്.
അതേസമയം അഹാനയും ഛായാഗ്രാഹകന്‍ നിമിഷ് രവിയും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇരുവരും വര്‍ഷങ്ങളായി സുഹൃത്തുക്കളാണ്. നിമിഷിന്റെ ജന്മദിനത്തില്‍ അഹാന പങ്കുവച്ച കുറിപ്പ് വൈറലായി മാറിയിരുന്നു. എന്നാല്‍ പ്രണയത്തെക്കുറിച്ചുള്ള ചര്‍ച്ചകളോട് ഇരുവരും പ്രതികരിച്ചിട്ടില്ല. ഇതിനിടെ കുടുംബത്തിലെ അടുത്ത കല്യാണം അഹാനയുടേതായിരിക്കുമെന്ന് അമ്മ സിന്ധു നേരത്തെ പറഞ്ഞിരുന്നു.
സോഷ്യല്‍ മീഡിയയിലും താരമാണ് അഹാന. താരത്തിന്റെ ഫോട്ടോഷൂട്ടുകളും റീലുകളും വ്ളോഗുമെല്ലാം ചര്‍ച്ചയാകാറുണ്ട്. അതേസമയം, അഹാനയുടെ കുടുംബവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സഹോദരിമാരായ ദിയയും ഇഷാനിയും ഹന്‍സികയും സോഷ്യല്‍ മീഡിയിയല്‍ സ്വന്തമായൊരു ഇടം കണ്ടെത്തിയിട്ടുണ്ട്. അമ്മ സിന്ധുവും സോഷ്യല്‍ മീഡിയ താരമാണ്.
ഞാന്‍ സ്റ്റീവ് ലോപസ് ആയിരുന്നു അഹാനയുടെ ആദ്യ സിനിമ. പിന്നീട് ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള, ലൂക്ക, പതിനെട്ടാം പടി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. പാച്ചും അത്ഭുതവിളക്കും എന്ന ചിത്രത്തിലെ അതിഥി വേഷത്തിലാണ് അഹാന ഒടുവിലായി അഭിനയിച്ചത്.
#marriage #and #new #home #ahaanakrishna #hints #big #changes #2025