(moviemax.in) നടന്‍ ഇന്നസെന്റിന്റെ വിയോഗം മലയാള സിനിമയ്ക്ക് ഉണ്ടായ ഏറ്റവും വലിയ നഷ്ടങ്ങളില്‍ ഒന്നാണ്. 25 വര്‍ഷത്തോളം അമ്മയുടെ തലപ്പത്തിരുന്ന ഇന്നസെന്റ് നടന്‍ എന്നതിലുപരി രാഷ്ട്രീയക്കാരന്‍ കൂടിയായിരുന്നു.
വര്‍ഷങ്ങളോളം എംപിയായി ലോകസഭയില്‍ നിറഞ്ഞുനിന്നിരുന്ന താരം 2023 ലാണ് മരണപ്പെടുന്നത്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ക്യാന്‍സര്‍ ബാധിതനായിരുന്നു ഇന്നസെന്റിന്റെ കഥ എല്ലാവര്‍ക്കും സുപരിചിതമാണ്. നടന്റെ വിയോഗശേഷം ഭാര്യ ആലീസ് പങ്കുവെച്ച കഥകള്‍ വൈറല്‍ ആവുകയാണ് ഇപ്പോള്‍.
ഇന്നസെന്റുമായിട്ടുള്ള വിവാഹശേഷം തങ്ങളുടെ ജീവിതത്തില്‍ അമൂല്യമായ ഒരു നിധി നഷ്ടപ്പെട്ടിട്ടുണ്ടെന്നും അതൊരിക്കലും തിരിച്ചെടുക്കാന്‍ സാധിക്കാതെ പോയതിനെ കുറിച്ചുമാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ഇന്നസെന്റിന്റെ ഭാര്യ ആലീസ് പങ്കുവെച്ചത്.
'ഞങ്ങള്‍ക്ക് ജീവിതത്തില്‍ നഷ്ടപ്പെട്ട ഒരു അമൂല്യനിധിയുണ്ട്. അത് ഞങ്ങളുടെ കല്യാണ ഫോട്ടോയാണെന്ന് പറയുകയാണ് ആലീസ്.
ആ നഷ്ടപ്പെടലിന് പിന്നിലും ഒരു കഥയുണ്ട്. ആ സംഭവം ഇന്നസെന്റ് എവിടെയും പറഞ്ഞതായി ഓര്‍മ്മയിലില്ല. ഞങ്ങളന്ന് നാട്ടില്‍ വന്ന് താമസിക്കുന്ന സമയമാണ്. കല്യാണ ആല്‍ബം വളരെ വിലപിടിച്ച ഒന്നായിട്ടാണല്ലോ എല്ലാവരും കരുതുന്നത്. ടെക്‌നോളജി ഇത്രയും വിപുലമായ കാലമല്ല അത്.
അന്ന് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്നത്തെ കല്യാണങ്ങളില്‍ ഏറ്റവും ആഡംബരം ഫോട്ടോ പിടിക്കുന്നതാണ്. ഞങ്ങളുടെ കല്യാണത്തിനും ഫോട്ടോ എടുത്തിരുന്നു.
നല്ലൊരു ആല്‍ബവും കിട്ടി. അക്കാലത്ത് കല്യാണത്തിന് ഫോട്ടോ പിടിച്ചില്ലെങ്കില്‍ ഭാര്യയും ഭര്‍ത്താവും സ്റ്റുഡിയോയില്‍ പോയി ഫോട്ടോ എടുക്കുന്നതാണ് പതിവ്. അങ്ങനെയൊരു സീനാണ് ശ്രീനിവാസന്‍ വടക്കുനോക്കിയന്ത്രം എന്ന സിനിമയില്‍ ക്ലാസിക് ആക്കിയത്.
കല്യാണത്തിന് പടം പിടുത്തം ഉണ്ടായിരുന്നതുകൊണ്ട് ഞങ്ങള്‍ സ്റ്റുഡിയോയില്‍ പോയി ഫോട്ടോ എടുത്തില്ല. അങ്ങനെ ഞങ്ങളുടെ ആല്‍ബം വീട്ടിലെ അലമാരയില്‍ ഭദ്രമായി സൂക്ഷിച്ചിരിക്കുകയായിരുന്നു.
ഒരു ദിവസം അപ്പന്‍ അല്പം കൂടുതല്‍ മദ്യപിച്ചു. ആ രാത്രി അപ്പന്‍ മൂത്രമൊഴിക്കാന്‍ വേണ്ടി കതക് തുറന്നു പുറത്തിറങ്ങി മൂത്രമൊഴിച്ചശേഷം കതക് അടച്ച് തിരിച്ചുവന്ന് വീണ്ടും കിടന്നുറങ്ങി.
പിറ്റേന്ന് രാവിലെ വൈകിയാണ് അപ്പന്‍ ഉണര്‍ന്നത്. നോക്കുമ്പോള്‍ മുറിയില്‍ മൂത്രത്തിന്റെ ഗന്ധം. അലമാരയുടെ പുറംഭാഗം നനഞ്ഞു കുതിര്‍ന്നിരിക്കുന്നു. പണി പാളിയെന്ന കാര്യം അപ്പന് മനസിലായി.
ഇന്നലെ രാത്രി മൂത്രമൊഴിക്കാന്‍ തുറന്ന വാതില്‍ മാറിപ്പോയി. മൂത്രമൊഴിച്ചിരിക്കുന്നത് അലമാരയ്ക്കുളിലായിരുന്നു. സംഭവം അറിഞ്ഞതോടെ അമ്മച്ചി ദേഷ്യം കൊണ്ട് അലറി വിളിച്ചു.
'ഇതിയാനെ കൊണ്ട് തോറ്റല്ലോ കര്‍ത്താവേ നിങ്ങളുടെ തലയ്ക്കകത്ത് കളിമണ്ണ് ആണോ' എന്നൊക്കെ പറഞ്ഞ് തലയില്‍ കൈവച്ചുകൊണ്ട് അമ്മച്ചി ബഹളം ഉണ്ടാക്കി. അതിന് മുന്‍പോ ശേഷമോ അമ്മച്ചി അങ്ങനെ ഉച്ചത്തില്‍ സംസാരിച്ചു കേട്ടിട്ടില്ല.
ഒടുവില്‍ അലമാര പുറത്തെടുത്ത് അതിലെ തുണികളും മറ്റു സാധനങ്ങളും ഒക്കെ കഴുകി വൃത്തിയാക്കി. കഴുകി വൃത്തിയാക്കാന്‍ പറ്റാത്ത ഒരു സാധനം ഞങ്ങളുടെ ആല്‍ബം മാത്രമായിരുന്നു. അത് പുരപ്പുറത്ത് ഉണങ്ങാന്‍ വേണ്ടി വച്ചു.
പുരപ്പുറത്ത് ആവുമ്പോള്‍ സൂര്യപ്രകാശം നേരിട്ട് കിട്ടുമല്ലോ എന്നാണ് കരുതിയത്. നിര്‍ഭാഗ്യവശാല്‍ അന്ന് വൈകുന്നേരം മഴ പെയ്തു. ആല്‍ബത്തിന്റെ കാര്യം ആരും ഓര്‍ത്തില്ല. ഒരാഴ്ച കഴിഞ്ഞാണ് ആല്‍ബം പുരപ്പുറത്ത് ഇരിക്കുകയാണല്ലോ എന്ന് ഓര്‍മ്മിക്കുന്നത്.
അപ്പോഴേക്കും ആല്‍ബത്തിന്റെ കാര്യത്തില്‍ മഴ ഒരു തീരുമാനമെടുത്തിരുന്നു. അങ്ങനെ ഞങ്ങളുടെ കല്യാണഫോട്ടോ എന്നെന്നേക്കുമായി അപ്രത്യക്ഷമായി.
പിന്നീട് ഒരുമിച്ചൊരു ഫോട്ടോ എടുക്കാവുന്ന അവസ്ഥ ഉണ്ടായില്ല. അതുണ്ടായപ്പോഴേക്കും കാലം ഏറെ കടന്നുപോയിരുന്നു', എന്നും ആലീസ് പറയുന്നു...
#Innocent #wife #Alice #tells #story #smell #room #dad #peed #our #closet #loss #wedding #album