#philomina | ചാരായം കുടിക്കും, ബീഡി വലിക്കും, ആണുങ്ങളോട് പഞ്ചാരയടിക്കും! ഫിലോമിനയുടെ കഥാപാത്രങ്ങള്‍ അങ്ങനെയായിരുന്നു

#philomina | ചാരായം കുടിക്കും, ബീഡി വലിക്കും, ആണുങ്ങളോട് പഞ്ചാരയടിക്കും! ഫിലോമിനയുടെ കഥാപാത്രങ്ങള്‍ അങ്ങനെയായിരുന്നു
Jan 2, 2025 01:01 PM | By Athira V

മലയാള സിനിമയിലെ അതുല്യ പ്രതിഭകളായിരുന്ന പല താരങ്ങളും ഇന്നില്ല. അതില്‍ നടി ഫിലോമിനയുടെ വിയോഗം ഇന്നും നികത്താന്‍ ആവാത്ത വലിയൊരു നഷ്ടം തന്നെയാണ്. കോമഡിയും സീരിയസ് വേഷങ്ങളും ഒരുപോലെ കൈകാര്യം ചെയ്യാന്‍ പ്രാപ്തയായിരുന്നു ഫിലോമിന.

പ്രമേഹ രോഗബാധിതയായിരുന്ന നടി 2006 ജനുവരി രണ്ടിന് 79-ാമത്തെ വയസിലാണ് മരണപ്പെടുന്നത്. ഏകമകന്‍ ജോസഫിനൊപ്പം ചെന്നൈയിലായിരുന്നു ഫിലോമിനയുടെ അവസാനകാലം. ഇന്ന് ഫിലോമിനയുടെ പത്തൊന്‍പതാം ചരമവാര്‍ഷികത്തില്‍ നടിയെ കുറിച്ച് സിദ്ധാര്‍ഥ് സിദ്ധു എന്നയാള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

'ശ്യാം പുഷ്‌ക്കരന്‍ ഒരു ഇന്റര്‍വ്യൂവില്‍ പറയുന്നുണ്ട്; മികച്ച ആക്ടര്‍സിന്റെ കുറവ് ഇന്ന് സിനിമയിലെ എഴുത്തുകാരും സംവിധായകരും നേരിടുന്നു എന്ന്. ഭരത് ഗോപി സാര്‍, തിലകന്‍, കരമന, അടൂര്‍ ഭവാനി, മീന, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ചേട്ടന്‍, കുതിരവട്ടം പപ്പു, ശങ്കരാടി ചേട്ടന്‍.. അങ്ങനെയുള്ളവര്‍ ഇന്നില്ല എന്നതുകൊണ്ട് അല്‍പമെങ്കിലും കഴിവുള്ളവരെ വളരെ കഷ്ടപ്പെട്ട് തപ്പി നടക്കേണ്ട ഒരവസ്ഥ ഉണ്ടാവുന്നുണ്ട്.

അതുകൊണ്ട് പ്രേക്ഷകര്‍ തങ്ങളുടെ കാസ്റ്റിംഗിലോ അല്ലെങ്കില്‍ അഭിനേതാക്കളിലോ പോരായ്മകള്‍ കണ്ടെത്തിയാല്‍ ഈ പറഞ്ഞ പരിമിതികളും മനസ്സിലാക്കണമെന്ന് അദ്ദേഹം മുന്‍കൂര്‍ ജാമ്യമെടുത്ത് പറഞ്ഞു നിര്‍ത്തുന്നു.

എനിക്ക് തോന്നുന്നു ഒരു നടനെ സംബന്ധിച്ചു ഏറ്റവും ബുദ്ധിമുട്ടുള്ളതും കൊളമാകാന്‍ സാധ്യതയുള്ളതും പൊട്ടിക്കരയുന്ന സീന്‍ ആണെന്ന്. നടിയുടെ കാര്യത്തില്‍ കോമഡി രംഗങ്ങള്‍ തന്മയത്വത്തോടെ അഭിനയിച്ചു ഫലിപ്പിക്കാനുള്ള കഴിവും. സിനിമയില്‍, പല നടന്മാരുടെയും പൊട്ടിക്കരച്ചില്‍ കണ്ട് പൊട്ടിച്ചിരിയും, നടിമാരുടെ കോമഡി കണ്ട് പൊട്ടിക്കരച്ചിലുമുണ്ടായിട്ടുണ്ട്.

ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഭംഗിയായി കോമഡി അവതരിപ്പിക്കുന്ന നടി ഫിലോമിന ചേച്ചിയാണെന്ന് നിസംശയം പറയാം. അതോടൊപ്പം വളരെയേറെ കഴിവുണ്ടായിരുന്ന ഒരു നടിയായിരിന്നിട്ട് കൂടി, ഒരു നിശ്ചിതകാലത്തിനു ശേഷം കോമഡി റോളുകളിലേക്ക് മാത്രം ചേച്ചി ടൈപ്പ്കാസ്റ്റ് ചെയ്യപ്പെട്ടു എന്നുള്ളതും ഒരു ദുഖമാണ്. കാരണം 'ഓളവും തീരവും', 'ചുരം', 'വിയറ്റ്‌നാം കോളനി', 'മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്‌നവും'... എന്നീ സിനിമകളിലൊക്കെ ഫിലോമിന ചേച്ചിയുടെ വ്യത്യസ്തവും ശക്തവുമായ അഭിനയമികവ് നമ്മള്‍ കണ്ടിട്ടുണ്ട്.

എന്തിരുന്നാലും ചേച്ചിയുടെ ചെറുതോ വലുതോ ആയിട്ടുളള നിരവധി റോളുകള്‍ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇന്നും തങ്ങിനില്‍ക്കുന്നു എന്നത് വാസ്തവം. ആണധികാരമോ പെണ്ണധികാരമോ എന്ത് മണ്ണാങ്കട്ടയിലെ വ്യവസ്ഥിതിയായാലും ഫിലോമിന ചേച്ചിയുടെ കഥാപാത്രങ്ങള്‍ അവയൊന്നിനെയും, ആരെയും കൂസാറില്ല.

ചേച്ചിയുടെ കഥാപാത്രങ്ങള്‍ ചാരായം കുടിക്കും, ബീഡി വലിക്കും, ആണുങ്ങളോട് പഞ്ചാരയടിക്കും, തെറി വിളിക്കും, സ്‌നേഹിക്കും, ദേഷ്യപ്പെടും,.. അതാണ് ചേച്ചിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തയാക്കുന്നത്. ചെറിയ സീനിലെ ഉള്ളെങ്കിലും, പുള്ളിക്കാരി ചുമ്മാ വന്നങ്ങു പൊളിച്ചടുക്കി സീന്‍ മൊത്തത്തില്‍ കൊണ്ടുപോകുന്നത് കണ്ടിട്ടുണ്ട്. 'തലയണമന്ത്രം' എന്ന സിനിമ, മലയാള സിനിമയിലെ അഞ്ചു ലെജന്‍ഡറി നടിമാരുടെ സാന്നിധ്യം കൊണ്ടുകൂടി ശ്രദ്ധിക്കപ്പെട്ടിരുന്നല്ലോ. കെ പി എ സി ലളിത, ഫിലോമിന ചേച്ചി, സുകുമാരി ചേച്ചി, മീന & ഉര്‍വശി. ഇതില്‍ ഫിലു ചേച്ചി കുറച്ചു സീനിലെ പടത്തില്‍ വരുന്നുള്ളു.

ആദ്യ സീന്‍; ഫിലു ചേച്ചി: ഓ..രാജകുമാരി ഇവിടെ ഉണ്ടായിരുന്നോ? പാറു അമ്മായിയെ കല്യാണത്തിന് ക്ഷണിക്കണെന്ന് നീ എന്തെടി സുകുമാരനോട് പറയാത്തെ?

ഉര്‍വശി: അയ്യോ ഞാന്‍ പറഞ്ഞു. അപ്പോള്‍ സുകുവേട്ടന്‍ പറഞ്ഞു അമ്മായി നമ്മുടെ ആരുവല്ല.. വിളിക്കണ്ടാന്ന്. ഫിലു ചേച്ചി: ങേ.. അവന്‍ അങ്ങനെ പറഞ്ഞോ? ദേ ഞാന്‍ അവനെ ശപിച്ചാലുണ്ടല്ലോ, ഒരുകാലത്തും അവന്‍ ഗുണംപിടിക്കില്ല.

അടുക്കളയില്‍ എന്തൊക്കെയുണ്ടെടീ.. ഇതും പറഞ്ഞൊരു പോക്കാ ചേച്ചി അടുക്കളയിലോട്ട്. ചേച്ചിക്ക് പ്രായത്തെകുറിച്ചു ഓര്‍മ്മിപ്പിക്കുന്നത് തീരെ ഇഷ്ടമല്ലാത്ത കാര്യമാണല്ലോ. അത് ഓര്‍മിപ്പിച്ച രാജന്‍ പി ദേവിനും, പപ്പുവിനും മൂക്കില്ലാരാജ്യത്ത് എന്ന പടത്തില്‍ കണക്കിന് കിട്ടിയിട്ടുമുണ്ട്.

ഈ പടത്തില്‍ ശങ്കരാടി ചേട്ടനെ അടിച്ചൊതുക്കി പോമറെനിയന്‍ പട്ടിയാക്കിയിട്ടിരിക്കുന്ന സുകുമാരി ചേച്ചിയ്ക്കും കിട്ടി ഫിലു ചേച്ചിയുടെ വായീന്നു നല്ല ഉഗ്രനൊരു കൌണ്ടര്‍. ആ സീനിലെ എന്‍ട്രി ആയിരുന്നു കിടിലം. കഷത്തിലൊരു സഞ്ചിയും ഒരു കുടയുമൊക്കെയായി, ചുറ്റുമുള്ള കാഴ്ചയൊക്കെ കണ്ട് 'ബൂര്‍ഷ്വ'കോളനിയിലേക്ക് തലയുയര്‍ത്തിപ്പിച്ചു വന്ന നമ്മുടെ 'വര്‍ക്കിംഗ് ക്ലാസ് ഹീറോയിന്‍' ആയ പാറു അമ്മായി...'.

#viral #facebook #post #actress #philomina #remembrance #day

Next TV

Related Stories
#Basooka | ആക്ഷന്‍ ത്രില്ലര്‍ മമ്മൂട്ടി ചിത്രം  ‘ബസൂക്ക’ ഫെബ്രുവരി 14 ന് തിയേറ്ററുകളിൽ

Jan 4, 2025 10:05 PM

#Basooka | ആക്ഷന്‍ ത്രില്ലര്‍ മമ്മൂട്ടി ചിത്രം ‘ബസൂക്ക’ ഫെബ്രുവരി 14 ന് തിയേറ്ററുകളിൽ

നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ബസൂക്ക ഒരു ഗെയിം ത്രില്ലര്‍ സ്വഭാവത്തിലെത്തുന്ന...

Read More >>
 #Alleppeyashraf | അന്നത്തെ നഷ്ടത്തിന് പകരം വീട്ടിയതായിരുന്നു; നടിയുടെ മനസില്‍ പകയെന്ന് ആലപ്പി അഷ്‌റഫ്

Jan 4, 2025 09:54 PM

#Alleppeyashraf | അന്നത്തെ നഷ്ടത്തിന് പകരം വീട്ടിയതായിരുന്നു; നടിയുടെ മനസില്‍ പകയെന്ന് ആലപ്പി അഷ്‌റഫ്

എല്ലാവരും പറഞ്ഞു ആ കുട്ടി ഒന്നും ചെയ്തില്ല. വേദിയുള്ളവരെല്ലാം പറഞ്ഞു എനിക്കായിരുന്നു...

Read More >>
 #AparnaMalladi |  നടിയും ചലച്ചിത്രകാരിയുമായ അപർണ മല്ലാടി അന്തരിച്ചു

Jan 4, 2025 12:37 PM

#AparnaMalladi | നടിയും ചലച്ചിത്രകാരിയുമായ അപർണ മല്ലാടി അന്തരിച്ചു

ചികിത്സയ്ക്കായി രണ്ട് വർഷം മുമ്പാണ് അമേരിക്കയിലേക്ക് താമസം മാറിയത്. തുടക്കത്തിൽ ക്യാന്‍സര്‍ ചികില്‍സയില്‍ നല്ല ഫലം ലഭിച്ചെങ്കിലും. കഴിഞ്ഞ...

Read More >>
#reghachithram | സൂപ്പർ 2024, ഇനി മികവിന്റെ രേഖചിത്രവുമായി 2025ൽ തുടക്കം കുറിക്കാൻ ആസിഫ് അലി

Jan 4, 2025 12:24 PM

#reghachithram | സൂപ്പർ 2024, ഇനി മികവിന്റെ രേഖചിത്രവുമായി 2025ൽ തുടക്കം കുറിക്കാൻ ആസിഫ് അലി

ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിക്കുന്ന ഈ സിനിമ കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് നിർമ്മിക്കുന്നത്. അനശ്വര...

Read More >>
#GayatriVarsha | സംഭവം ഉണ്ടായതിൽ ഖേദിക്കുന്നുവെന്ന് പറയാൻ ദിവ്യക്ക് മനസുണ്ടായില്ല - വിമർശിച്ച് നടി ഗായത്രി വർഷ

Jan 4, 2025 10:21 AM

#GayatriVarsha | സംഭവം ഉണ്ടായതിൽ ഖേദിക്കുന്നുവെന്ന് പറയാൻ ദിവ്യക്ക് മനസുണ്ടായില്ല - വിമർശിച്ച് നടി ഗായത്രി വർഷ

സംഭവം ഉണ്ടായതിൽ ഖേദിക്കുന്നുവെന്ന് പറയാൻ ദിവ്യക്ക് മനസുണ്ടായില്ല....

Read More >>
 #Marko2 | മാര്‍ക്കോ 2-ല്‍ ഉണ്ണിമുകുന്ദന് വില്ലനാവാകാൻ  ചിയാന്‍ വിക്രം? ആവേശത്തോടെ ഏറ്റെടുത്ത് ആരാധകർ

Jan 4, 2025 08:03 AM

#Marko2 | മാര്‍ക്കോ 2-ല്‍ ഉണ്ണിമുകുന്ദന് വില്ലനാവാകാൻ ചിയാന്‍ വിക്രം? ആവേശത്തോടെ ഏറ്റെടുത്ത് ആരാധകർ

തിയേറ്ററുകളില്‍ മൂന്നാമത്തെ ആഴ്ച പിന്നിടുമ്പോള്‍ മികച്ച കളക്ഷനുമായി എല്ലാ ഭാഷകളിലും നിറഞ്ഞ സദസ്സില്‍ മാര്‍ക്കോ കുതിപ്പ്...

Read More >>
Top Stories