അഭിമുഖങ്ങളിലെ താരമാണ് ധ്യാൻ ശ്രീനിവാസൻ. തുടരെ സിനിമകൾ ചെയ്യുന്ന നടൻ ഒരു സിനിമയുടെ പ്രൊമോഷനും മുടക്കാറില്ല. എപ്പോഴും രസകരമായി സംസാരിക്കുന്ന നടൻ ഏവർക്കും പ്രിയങ്കരനാണ്.
ഒന്നിന് പിറകെ ഒന്നായി സിനിമകൾ ചെയ്യുന്ന നടൻ ഇതിനകം സിനിമാ ലോകത്ത് നിരവധി സൗഹൃദങ്ങളുണ്ടാക്കിയിട്ടുണ്ട്. ഷൂട്ടിംഗിന് കൃത്യമായെത്തുന്ന നടൻ നിർമാതാക്കൾക്ക് പ്രിയങ്കരനാണ്. ഇപ്പോഴിതാ സിനിമാ ലോകത്ത് നിന്നും താനറിഞ്ഞ കാര്യം പങ്കുവെക്കുകയാണ് ധ്യാൻ.
താരമായ ഒരു മലയാള നടി ഫേക്ക് ഐഡി ഉപയോഗിക്കുന്നുണ്ടെന്ന് താൻ കേട്ടതായി ധ്യാൻ പറയുന്നു. ജാംഗോ സ്പേസ് ടിവിയോടാണ് പ്രതികരണം. ഇവിടെ തന്നെയുള്ള പ്രധാന സൂപ്പർസ്റ്റാർ നടിയാണ്. കേട്ടതിൽ എത്രത്തോളം സത്യമുണ്ടെന്ന് അറിയില്ല. നടിയായ ഈ കുട്ടി പഴയ നടിമാർ തിരിച്ച് വരുമ്പോൾ ഫേക്ക് ഐഡിയിൽ നിന്ന് ഈ നടി നീ പോടീ, ഫീൽഡ് ഔട്ട് ആയെന്ന് കമന്റിടും.
പക്ഷെ ഇവരൊക്കെ സുഹൃത്തുക്കളുമാണത്രെ. ആണുങ്ങളേക്കാൾ കൂടുതൽ ഫേക്ക് ഐഡിയുള്ളത് സ്ത്രീകൾക്കാണെന്നും ധ്യാൻ ശ്രീനിവാസൻ പറഞ്ഞു. സിനിമാ രംഗത്ത് മാത്രം നടക്കുന്ന കാര്യങ്ങളാണിതെന്നും ധ്യാൻ പറയുന്നു. നമ്മളെ വിളിച്ച് പെർഫോമൻസിനെക്കുറിച്ച് നല്ലത് പറഞ്ഞ് ഫോൺ വെച്ചാൽ മോശം പറയും. ജീവിതത്തിൽ നമ്മൾ എത്രത്തോളം ഒറിജിനലാണെന്ന് ചിന്തിച്ചാൽ ചിലപ്പോൾ നമ്മൾ വളരെ ഫേക്ക് ആയിരിക്കും.
നമ്മുടെ ദുഖത്തിലൊക്കെ പങ്കു ചേരുന്നവരുണ്ടാകും. പക്ഷെ ആത്മാർത്ഥമായി ചെയ്യുന്നവർ വളരെ കുറവായിരിക്കുമെന്നും ധ്യാൻ ശ്രീനിവാസൻ പറഞ്ഞു. കഴിഞ്ഞ ദിവസം ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ തുടരെ സിനിമകൾ ചെയ്യുന്നതിനെക്കുറിച്ച് ധ്യാൻ സംസാരിക്കുകയുണ്ടായി. ഷൂട്ടിംഗ് തനിക്കിപ്പോൾ ഓഫീസ് ജോലി പോലെയായെന്ന് നടൻ പറഞ്ഞു.
നിർത്താനും പറ്റുന്നില്ല. കുറച്ച് ദിവസം വീട്ടിലിരുന്നാൽ എനിക്കത് ഹാൻഡിൽ ചെയ്യാൻ പറ്റാതായി. നല്ല സിനിമകൾ ചെയ്യണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്.
എന്നാൽ അവസരം വന്നാലെ ചെയ്യാൻ പറ്റൂയെന്നും ധ്യാൻ ശ്രീനിവാസൻ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി. കരിയറിൽ നിന്ന് മാറി നിൽക്കുന്നത് നല്ല തീരുമാനമല്ലെന്നും നടൻ പറഞ്ഞു. ഒരു സിനിമയിൽ വർക്ക് ചെയ്ത് അടുത്ത സിനിമയിലേക്ക് പോകുക. എപ്പോഴും വർക്ക് ചെയ്ത് കൊണ്ടിരിക്കുക.
കരിയറിൽ സജീവമല്ലെങ്കിൽ അവസരം നഷ്ടപ്പെടുമെന്നും ധ്യാൻ ശ്രീനിവാസൻ അഭിപ്രായപ്പെട്ടു. ധ്യാനിന്റെ അടുത്തിടെ റിലീസ് ചെയ്ത പല സിനിമകളും പരാജയപ്പെട്ടെങ്കിലും നടന് തുടരെ അവസരങ്ങൾ വീണ്ടും ലഭിക്കുന്നുണ്ട്.
മാനേജരില്ലാതെ താൻ തന്നെയാണ് ഷൂട്ടിംഗ് തിരക്കുകൾ നോക്കുന്നതെന്നാണ് ധ്യാൻ പറയുന്നത്. നടന്റെ പുതിയ സിനിമകളിൽ പ്രേക്ഷകർക്ക് പ്രതീക്ഷയുണ്ട്. സിനിമകളുടെ വിജയ പരാജയത്തിനപ്പുറത്താണ് ധ്യാൻ ശ്രീനിവാസന് ഇന്ന് പ്രേക്ഷകർക്കിടയിലുള്ള സ്വീകാര്യത.
#dhyansreenivasan #shares #rumour #he #heard #about #big #actress #says #everybody #not #genuine