Dec 22, 2024 04:16 PM

ണ്ണി മുകുന്ദൻ നായകനായി തിയറ്ററുകളിലെത്തിയ 'മാർക്കോ' മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. നിരവധിപേരാണ് താരത്തിന് അഭിനന്ദനങ്ങളുമായി രം​ഗത്തെത്തിയത്.

ഇപ്പോൾ താരം അനുഭവിച്ച അവ​ഗണനയെ കുറിച്ചും ഹേറ്റ് ക്യാമ്പയിനുകളെ കുറിച്ചും ഡോ. സൗമ്യ സരിൻ പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

'ഉണ്ണി മുകുന്ദൻ എന്ന നടന്റെ കരിയറിലെ മാറ്റം കാണുന്നുണ്ട്. തനിയെ വഴി വെട്ടി വന്നവൻ എന്ന് ഉറപ്പിച്ചു വിളിക്കാവുന്ന ഒരുത്തൻ! അയാൾ വർഗീയത സംസാരിച്ചു ഞാൻ കേട്ടിട്ടില്ല.

ആരെയും വെറുക്കാൻ അയാൾ പറഞ്ഞിട്ടില്ല. തന്റെ ചില വ്യക്തിപരമായ താല്പര്യങ്ങൾ പറഞ്ഞു എന്നത് കൊണ്ട് മാത്രം ഊഹിക്കാവുന്നതിലും അപ്പുറം വെറുപ്പ് സമ്പാദിച്ചവൻ.

അതുകൊണ്ട് മാത്രം ചെയ്ത നല്ല സിനിമകളിൽ പോലും ഹേറ്റ് ക്യാമ്പയിൻ വഴി പൊതുജന മധ്യത്തിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ടവൻ! മേപ്പടിയാൻ തന്നെ ഉദാഹരണം.'

'എത്രയൊക്കെ വെറുപ്പും ചെളിയും വാരി എറിഞ്ഞാലും സ്വന്തം കഠിനധ്വാനത്തിലും മനസാക്ഷിയിലും അവനവനിലും വിശ്വാസം എന്നൊന്നുണ്ടെങ്കിൽ നമ്മൾ തിരിച്ചു വരിക തന്നെ ചെയ്യും.

മോശം പറയിപ്പിച്ചവരെ കൊണ്ട് തന്നെ കയ്യടിപ്പിക്കും. അയാൾ ഒരു മഹാനാടൻ ആണെന്ന് ഒന്നും അയാൾ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. പക്ഷെ അയാൾക്ക് ഇത്രയും നാൾ കിട്ടിക്കൊണ്ടിരുന്ന വെറുപ്പ്, അത് അയാൾ അർഹിച്ചതല്ല.

സൗമ്യ ഫെയ്സ്ബുക്കിൽ കുറിച്ചു.'

മാർക്കോ കണ്ടില്ല.

കാണണോ എന്ന് തീരുമാനിച്ചിട്ടുമില്ല. എന്റെ അഭിരുചിയുമായി ഒത്തു പോകുമോ എന്നുള്ള ഒരു ആശങ്ക കൊണ്ട് മാത്രമാണ് ഇതുവരെ കാണാത്തത്.

Over violence എനിക്ക് താല്പര്യമുള്ള മേഖല അല്ല. പക്ഷെ മാർക്കോയുടെ റിവ്യൂ കാണുന്നുണ്ട്. അതിനേക്കാൾ ഉപരി ഉണ്ണി മുകുന്ദൻ എന്ന നടന്റെ കരിയറിലെ മാറ്റവും കാണുന്നുണ്ട്. എന്തായാലും പടം ഹിറ്റ്‌ അടിച്ചിട്ടുണ്ട്. ഉണ്ണിയുടെ മൊത്തം ഗ്രാഫും.

എനിക്ക് പറയാനുള്ളത് ഉണ്ണി എന്ന ഈ ചെറുപ്പക്കാരനെ കുറിച്ച് മാത്രമാണ്. തനിയെ വഴി വെട്ടി വന്നവൻ എന്ന് ഉറപ്പിച്ചു വിളിക്കാവുന്ന ഒരുത്തൻ!

അയാൾ വർഗീയത സംസാരിച്ചു ഞാൻ കേട്ടിട്ടില്ല. ആരെയും വെറുക്കാൻ അയാൾ പറഞ്ഞിട്ടില്ല. തന്റെ ചില വ്യക്തിപരമായ താല്പര്യങ്ങൾ പറഞ്ഞു എന്നത് കൊണ്ട് മാത്രം ഊഹിക്കാവുന്നതിലും അപ്പുറം വെറുപ്പ് സമ്പാദിച്ചവൻ. അതുകൊണ്ട് മാത്രം ചെയ്ത നല്ല സിനിമകളിൽ പോലും hate campaign വഴി പൊതുജന മധ്യത്തിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ടവൻ! മേപ്പടിയാൻ തന്നെ ഉദാഹരണം.

ഇത് അയാൾ നമുക്ക് തരുന്ന ഒരു statement ആണ്... എത്രയൊക്കെ വെറുപ്പും ചെളിയും വാരി എറിഞ്ഞാലും സ്വന്തം കഠിനധ്വാനത്തിലും മനസാക്ഷിയിലും അവനവനിലും വിശ്വാസം എന്നൊന്നുണ്ടെങ്കിൽ നമ്മൾ തിരിച്ചു വരിക തന്നെ ചെയ്യും എന്നതിന്.

മോശം പറയിപ്പിച്ചവരെ കൊണ്ട് തന്നെ കയ്യടിപ്പിക്കും എന്നതിന്... ഒരു കാര്യം പറയാതെ പോകുന്നത് നമ്മൾ അയാളോട് ചെയ്യുന്ന തെറ്റ് തന്നെയാകും...അയാൾ ഒരു മഹാനാടൻ ആണെന്ന് ഒന്നും അയാൾ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. പക്ഷെ അയാൾക്ക് ഇത്രയും നാൾ കിട്ടിക്കൊണ്ടിരുന്ന വെറുപ്പ്, അത് അയാൾ അർഹിച്ചതല്ല.  

#hate #getting #deserve #Unni #DrSoumyaSarin

Next TV

Top Stories










News Roundup