#unnimukundhan | 'പരാജയങ്ങൾ പഴങ്കഥകൾ മാത്രമാവട്ടെ, ഒരു പാനിന്ത്യൻ താരം ഉദിക്കട്ടെ' ; ഉണ്ണി മുകുന്ദനെ പ്രശംസിച്ച് സംവിധായകര്‍

#unnimukundhan | 'പരാജയങ്ങൾ പഴങ്കഥകൾ മാത്രമാവട്ടെ, ഒരു പാനിന്ത്യൻ താരം ഉദിക്കട്ടെ' ; ഉണ്ണി മുകുന്ദനെ പ്രശംസിച്ച് സംവിധായകര്‍
Dec 22, 2024 02:21 PM | By Athira V

( moviemax.in ) മാര്‍ക്കോയിലൂടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്കുള്ള കുതിപ്പ് ആരംഭിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. അഭിനയിച്ച ചിത്രങ്ങളില്‍ ഏറ്റവും വലിയ ഓപണിംഗ് ആണ് ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രത്തിലൂടെ അദ്ദേഹത്തിന് ലഭിച്ചത്.

ഇപ്പോഴിതാ മാര്‍ക്കോയുടെ വിജയത്തില്‍ ഉണ്ണി മുകുന്ദനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് രണ്ട് സംവിധായകര്‍, പത്മകുമാറും വിനയനുമാണ് താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരുടെയും കുറിപ്പുകള്‍.

പത്മകുമാറിന്‍റെ കുറിപ്പ്

അത്യുത്സാഹികളും കഠിനാദ്ധ്വാനികളുമായവർ ഉയരങ്ങളിലേക്കുള്ള പടവുകൾ കയറിപ്പോകുന്നത് കൗതുകമുള്ള കാഴ്ചയാണ്. ഏതെങ്കിലും വിധത്തിൽ നമ്മളോടടുത്തു നിൽക്കുന്ന, അല്ലെങ്കിൽ നമുക്ക് പ്രിയപ്പെട്ട ആരെങ്കിലുമാണെങ്കിൽ പ്രത്യേകിച്ചും. പൃഥ്വിരാജും ജോജു ജോർജുമൊക്കെ ചേർന്ന ആ ഗണത്തിലാണ് ഉണ്ണി മുകുന്ദനും.

ഉണ്ണിയെ ഞാനാദ്യം കാണുന്നതും പരിചയപ്പെടുന്നതും ബാബു ജനാർദനൻ എഴുതി സംവിധാനം ചെയ്ത 'ബോംബെ മാർച്ച് 12 'ൻ്റെ ലൊക്കേഷനിലാണ്. കാണാൻ കൗതുകമുള്ള, ഭംഗിയായി ചിരിക്കുന്ന, ജോലിയിൽ അർപ്പണബോധമുള്ള ആ ചെറുപ്പക്കാരൻ പിന്നീട് മലയാള സിനിമയുടെ അവിഭാജ്യ ഭാഗമായി.

'മല്ലുസിംഗി'ലൂടെ ഉണ്ണിയുടെ മറ്റൊരു ഭാവം നമ്മൾ കണ്ടു. പിന്നെയും ഒരുപാട് സിനിമകൾക്ക് ശേഷം 'മാളികപ്പുറം' എന്ന സൂപ്പർഹിറ്റ് സിനിമ ഉണ്ണിയെ കരിയറിലെ ഉയരങ്ങളിൽ എത്തിച്ചു. ഇപ്പോൾ ഇതാ ഉണ്ണി മുകുന്ദൻ എന്ന നടൻ 'വേറെ ലെവൽ' എന്ന് പറയാവുന്ന ഒരു ശ്രേണിയിലേക്ക് എത്തിച്ചേരുന്നു, 'മാര്‍ക്കോ' എന്ന മാസ് ചിത്രത്തിലൂടെ.

സ്വന്തം ആരാധകവൃന്ദത്തിൻ്റെ എണ്ണം പത്തിരട്ടിയും നൂറിരട്ടിയുമാക്കി മാര്‍ക്കോ' എന്ന നായകൻ കുതിച്ചുകയറുന്നു. നിറഞ്ഞു കവിഞ്ഞ തിയറ്ററില്‍ അതിന് സാക്ഷിയാവാൻ കഴിഞ്ഞതിൻ്റെ അതിരില്ലാത്ത ആഹ്ലാദം ഞാനിവിടെ പങ്കുവെക്കുന്നു.

പരാജയങ്ങൾ പഴങ്കഥകൾ മാത്രമാവട്ടെ.. കീഴടക്കാനുള്ള ഉയരങ്ങളത്രയും ഉണ്ണിമുകുന്ദൻ എന്ന അര്‍പ്പണബോധമുള്ള നടനു മുന്നിൽ തലകുനിക്കട്ടെ! അഭിനന്ദനങ്ങൾ ഉണ്ണി, ഷെറീഫ്, ഹനീഫ് അദേനി ആന്‍ഡ് ടീം.

വിനയന്‍റെ കുറിപ്പ്

അർപ്പണ ബോധവും കഠിനാധ്വാനവും ഒരു കലാകാരനെ വിജയത്തിലെത്തിച്ചിരിക്കും എന്നതിന്റെ തെളിവാണ് ‘മാർക്കോ’ എന്ന സിനിമയിലൂടെ ഉണ്ണി മുകുന്ദൻ നേടിയ വിജയം.

ഒരു സിനിമയുടെ തുടക്കം മുതൽ അത് തിയറ്ററിൽ എത്തിക്കഴിഞ്ഞൂം ഒരു സംവിധായകനേക്കാളും നിർമ്മാതാവിനെക്കാളും ആത്മാർത്ഥതയോടെ ആ സിനിമയുടെ കൂടെ സഞ്ചരിക്കുവാനും പ്രമോഷൻ കൊടുക്കുവാനും ഒക്കെ ഉണ്ണി കാണിക്കുന്ന ഉത്സാഹവും മനസ്സും മറ്റു യുവനടൻമാർക്കും അനുകരണീയമാണ്.

നിതാന്തമായ പരിശ്രമമാണല്ലോ വിജയത്തിനാധാരം. ഒരു പാനിന്ത്യൻ താരം ഉദിക്കട്ടെ. ആശംസകൾ.

#director #vinayan #padmakumarmanghat #appreciates #unnimukundan #marco #success

Next TV

Related Stories
#DrSoumyaSarin | 'അയാൾക്ക് കിട്ടിക്കൊണ്ടിരുന്ന വെറുപ്പ്, അത് അയാൾ അർഹിച്ചതല്ല' - ഉണ്ണിയെക്കുറിച്ച് ഡോ. സൗമ്യ സരിൻ

Dec 22, 2024 04:16 PM

#DrSoumyaSarin | 'അയാൾക്ക് കിട്ടിക്കൊണ്ടിരുന്ന വെറുപ്പ്, അത് അയാൾ അർഹിച്ചതല്ല' - ഉണ്ണിയെക്കുറിച്ച് ഡോ. സൗമ്യ സരിൻ

മോശം പറയിപ്പിച്ചവരെ കൊണ്ട് തന്നെ കയ്യടിപ്പിക്കും. അയാൾ ഒരു മഹാനാടൻ ആണെന്ന് ഒന്നും അയാൾ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. പക്ഷെ അയാൾക്ക് ഇത്രയും നാൾ...

Read More >>
#Nightriders | മാത്യു തോമസിന്റെ പുതിയ ചിത്രം; 'നൈറ്റ് റൈഡേഴ്സ്' ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

Dec 22, 2024 02:35 PM

#Nightriders | മാത്യു തോമസിന്റെ പുതിയ ചിത്രം; 'നൈറ്റ് റൈഡേഴ്സ്' ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും...

Read More >>
SShivan  |'അത്ഭുതദ്വീപി'ലൂടെ ശ്രദ്ധേയനായ നടന്‍ ശിവന്‍ അന്തരിച്ചു

Dec 22, 2024 02:10 PM

SShivan |'അത്ഭുതദ്വീപി'ലൂടെ ശ്രദ്ധേയനായ നടന്‍ ശിവന്‍ അന്തരിച്ചു

സംവിധായകന്‍ വിനയനും ഗിന്നസ് പക്രുവും ശിവന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സമൂഹമാധ്യങ്ങളില്‍...

Read More >>
#FeminichiFatima | ഐഎഫ്എഫ്കെയിലെ പുരസ്കാരത്തിളക്കം; വിജയം ആഘോഷിച്ച് ഫെമിനിച്ചി ഫാത്തിമയുടെ അണിയറ പ്രവർത്തകർ

Dec 22, 2024 09:35 AM

#FeminichiFatima | ഐഎഫ്എഫ്കെയിലെ പുരസ്കാരത്തിളക്കം; വിജയം ആഘോഷിച്ച് ഫെമിനിച്ചി ഫാത്തിമയുടെ അണിയറ പ്രവർത്തകർ

ആസിഫലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം റാസൽ ഖൈമയിൽ പുരോഗമിക്കുകയാണ്...

Read More >>
#Marco | ബുക്ക് മൈ ഷോയില്‍ തരം​ഗം തീര്‍ത്ത് 'മാര്‍ക്കോ'; അവസാന 24 മണിക്കൂറില്‍ വിറ്റ ടിക്കറ്റുകൾ

Dec 22, 2024 09:25 AM

#Marco | ബുക്ക് മൈ ഷോയില്‍ തരം​ഗം തീര്‍ത്ത് 'മാര്‍ക്കോ'; അവസാന 24 മണിക്കൂറില്‍ വിറ്റ ടിക്കറ്റുകൾ

ര്‍ഷം അവസാനിക്കുംമുന്‍പ് എത്തിയ ഒരു ചിത്രവും തിയറ്ററുകളിലേക്ക് ആളെ കൂട്ടുകയാണ്....

Read More >>
 #NarayaneenteMoonnaanmakkal | ജോജുവും സുരാജും ഒന്നിക്കുന്നു; 'നാരായണീന്‍റെ മൂന്നാണ്മക്കൾ' ജനുവരിയിൽ

Dec 21, 2024 08:15 PM

#NarayaneenteMoonnaanmakkal | ജോജുവും സുരാജും ഒന്നിക്കുന്നു; 'നാരായണീന്‍റെ മൂന്നാണ്മക്കൾ' ജനുവരിയിൽ

ഹൃദയ സ്പർശിയായ മുഹൂർത്തങ്ങളും ഒപ്പം നർമ്മവും ഒക്കെ കൂടിച്ചേർന്ന ഒരു ഫാമിലി ഡ്രാമയാണ്...

Read More >>
Top Stories

News Roundup