തിയറ്ററിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് മാർക്കോ. ഉണ്ണി മുകുന്ദൻ നായകനായ ചിത്രം വൻ കലക്ഷനാണ് നേടുന്നത്. ആദ്യ ദിനം പത്ത് കോടി രൂപയാണ് മാർക്കോ നേടിയത്. ഉണ്ണി മുകുന്ദന്റെ ഇതുവരെുള്ള കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറുകയാണ് മാർക്കോ. ആക്ഷൻ രംഗങ്ങൾ നടൻ മികവുറ്റതാക്കി. കംപ്ലീറ്റ് ആക്ഷൻ ചിത്രം ചെയ്യണമെന്ന് നടന്റെ ഏറെക്കാലമായുള്ള ആഗ്രഹമാണ്. മാർക്കോ നടന്റെ കരിയർ ഗ്രാഫിലുണ്ടാക്കാൻ പോകുന്ന ചലനം ചെറുതല്ല.
നേരത്തെ ഉണ്ണി മുകുന്ദന്റെ സിനിമകൾക്ക് നേരെ കടുത്ത വിമർശനം ഉന്നയിച്ച നിരൂപകരും വിമർശകരും ഇന്ന് മാർക്കോയ്ക്ക് കൈയടിക്കുന്നു. അതേസമയം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്ന വ്ലോഗർ സായ് കൃഷ്ണ എന്ന സീക്രട്ട് ഏജന്റിന് മാർക്കോയെക്കുറിച്ച് സമ്മിശ്ര അഭിപ്രായമാണ്.
ഇതേക്കുറിച്ച് കഴിഞ്ഞ ദിവസം സായ് കൃഷ്ണ തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിച്ചു. സിനിമയുടെ കഥാഗതി ആദ്യമേ മനസിലാകുന്നുണ്ട്. ഫ്രഷ് എലമെന്റുകൾ കഥയിയിലില്ല, സാധാരണ കഥയാണെന്ന് സായ് കൃഷ്ണ അഭിപ്രായപ്പെട്ടു.
വയലൻസ് ഓവറാണ്. മാർക്കോയിലെ സെന്റിമെന്റ്സ് സീനുകൾ കണക്ട് ആയില്ലെന്നും സായ് കൃഷ്ണ വിമർശിച്ചു. സിദ്ദിഖ്, ജഗദീഷ് തുടങ്ങിയവരുടെ പെർഫോമൻസിനെ പുകഴ്ത്തിയ സായ് കൃഷ്ണ ഉണ്ണി മുകുന്ദനെ കാര്യമായി പ്രശംസിച്ചുമില്ല.
ഇതാണ് മാർക്കോ ആരാധകരെ ചൊടിപ്പിച്ചത്. വ്യാപക വിമർശനവും പരിഹാസവുമാണ് സായ് കൃഷ്ണയുടെ കമന്റ് ബോക്സിൽ വരുന്നത്. നേരത്തെ മാളികപ്പുറം സിനിമയുടെ റിവ്യൂവുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദനും സായ് കൃഷ്ണയും തമ്മിൽ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്.
ഈ വൈരാഗ്യം കാരണമാണ് മാർക്കോയെ സായ് കൃഷ്ണ വിമർശിക്കുന്നതെന്ന ആരോപണം വന്നു. പരിഹാസ കമന്റുകൾ കടുത്തതോടെ വിശദീകരണവുമായെത്തിയിരിക്കുകയാണ് സായ് കൃഷ്ണ.
താൻ സിനിമയെ വ്യക്തി വൈരാഗ്യം വെച്ചല്ല റിവ്യൂ ചെയ്തതെന്ന് വ്ലോഗർ പറയുന്നു. സിനിമയെക്കുറിച്ച് ഇഷ്ടം പോലെ പോസിറ്റീവ് പറഞ്ഞിട്ടുണ്ട്. ഉണ്ണി മുകുന്ദനെക്കുറിച്ച് പോസിറ്റീവ് പറഞ്ഞില്ലെന്നതിന് കുറ്റപ്പെടുത്തേണ്ടതില്ലെന്ന് സായ് കൃഷ്ണ വാദിക്കുന്നു.
മീമുകളിൽ സിനിമയെക്കുറിച്ച് താൻ നെഗറ്റീവ് മാത്രം എടുത്തു. ഉണ്ണി മുകുന്ദനുമായി വലിയ പ്രശ്നമില്ല. ആക്ടർ, വ്യക്തി എന്നീ നിലകളിൽ അയാൾ ഒരുപാട് വളർന്നിട്ടുണ്ട്. അത് അഭിനന്ദിക്കേണ്ട കാര്യമാണ്. സംസാരത്തിൽ ആ പക്വത വന്നു. ചെയ്യുന്ന വർക്കുകളിൽ ആ ആത്മവിശ്വാസമുണ്ടെന്നും സായ് കൃഷ്ണ അഭിപ്രായപ്പെട്ടു.
എന്നാൽ വിശദീകരണത്തിന് പിന്നാലെയും സായ് കൃഷ്ണയ്ക്ക് നേരെ വ്യാപക ട്രോളുകൾ വരുന്നുണ്ട്. ഉണ്ണി മുകുന്ദനുമായി സായ് കൃഷ്ണയ്ക്ക് നേരത്തെയുണ്ടായ പ്രശ്നം ഇപ്പോഴും ആരാധകർ മറന്നിട്ടില്ല. ഇതിന് ശേഷമാണ് സായ് ബിഗ് ബോസിൽ മത്സരാർത്ഥിയായെത്തിയത്. ബിഗ് ബോസിൽ നിന്നിറങ്ങിയ ശേഷമാണ് സായ് കൃഷ്ണയ്ക്ക് നേരെ ട്രോളുകൾ കടുത്തത്. പരിഹാസങ്ങളെ സായ് കാര്യമാക്കുന്നില്ല.
#saikrishna #clarifies #after #unnimukundan #fans #lashes #out #him #not #appreciating #actors #perform