Featured

SShivan |'അത്ഭുതദ്വീപി'ലൂടെ ശ്രദ്ധേയനായ നടന്‍ ശിവന്‍ അന്തരിച്ചു

Malayalam |
Dec 22, 2024 02:10 PM

(moviemax.in) ക്യാരക്ടര്‍ റോളുകളിലൂടെ ശ്രദ്ധേയനായ നടന്‍ എസ്. ശിവന്‍ അന്തരിച്ചു. 45 വയസായിരുന്നു. മൂന്നാര്‍ ഇക്കാനഗര്‍ സ്വദേശിയായിരുന്നു. സംസ്‌കാരം പൂര്‍ത്തിയായി.

അത്ഭുതദ്വീപ് എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളിലൊരാളെ അവതരിപ്പിച്ച ശിവന്‍ തമിഴിലും മലയാളത്തിലും വിവിധ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പൊതുപരിപാടികളില്‍ അനൗണ്‍സര്‍ കൂടിയായിരുന്നു.

സംവിധായകന്‍ വിനയനും ഗിന്നസ് പക്രുവും ശിവന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സമൂഹമാധ്യങ്ങളില്‍ എഴുതി.

'അത്ഭുതദ്വീപില്‍ എനിക്കൊപ്പം നല്ല കഥാപാത്രം ചെയ്ത ശിവന്‍ മൂന്നാര്‍ വിട പറഞ്ഞു. പ്രിയ സുഹൃത്തിന് ആദരാഞ്ജലികള്‍' എന്നാണ് ഗിന്നസ് പക്രു കുറിച്ചത്.




സുടല-സെല്‍വി ദമ്പതികളുടെ മകനാണു ശിവന്‍. ഭാര്യ: രാജി. മക്കള്‍: സൂര്യദേവ്, സൂര്യകൃഷ്ണ.


#Actor #SShivan #passed #away.

Next TV

Top Stories










News Roundup