( moviemax.in ) അടുത്ത കാലത്ത് തമിഴകത്ത് ഏറെ ചർച്ചയായതാണ് ജയം രവി-ആരതി രവി വേർപിരിയൽ. 15 വർഷം നീണ്ട ബന്ധമാണ് ജയം രവി വേണ്ടെന്ന് വെച്ചത്. ജയം രവിയാണ് പിരിയാൻ തീരുമാനിച്ചത്. എന്നാൽ ആരതി രവിക്ക് താൽപര്യമില്ല.
ആരതിയുടെ നിയന്ത്രണങ്ങൾ തനിക്ക് അസഹനീയമായെന്നാണ് നടന്റെ വാദം. ജയം രവിയുമായി സംസാരിച്ച് പ്രശ്നങ്ങൾ തീർക്കാൻ ആരതി രവി ആഗ്രഹിച്ചെങ്കിലും നടനിതിന് തയ്യാറായില്ല. വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്തു. ആരാധകർക്ക് ഞെട്ടലായിരുന്നു ഈ വാർത്ത.
പൊതുവേദികളിൽ അടുത്തിടെ പോലും ഒരുമിച്ചെത്തിയവരാണിവർ. ഇവർ തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന് ആർക്കും തോന്നിയിരുന്നില്ല. സോഷ്യൽ മീഡിയയിൽ നിന്നും ഒരുമിച്ചുള്ള ഫോട്ടോകൾ നീക്കിയതോടെയാണ് അഭ്യൂഹങ്ങൾ പ്രചരിച്ചത്. പിന്നാലെ പിരിയുകയാണെന്ന് ജയം രവി അറിയിച്ചു. എന്നാൽ തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് തീരുമാനമെന്ന് വാദിച്ച് ആരവി രവി പ്രസ്താവന പുറത്ത് വിട്ടു.
വിവാഹമോചനക്കേസ് കുടുംബ കോടതിയിൽ നടന്ന് കൊണ്ടിരിക്കുകയാണ്. രണ്ട് പേരും പരസ്പരം പ്രശ്നങ്ങൾ സംസാരിക്കാൻ കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. എന്നാൽ സമവായ ചർച്ച ഫലം കണ്ടില്ല.
കഴിഞ്ഞ ദിവസം കോടതിയിൽ ജയം രവിയും ആരതിയും ഹാജരായി. ഒരിക്കൽ കൂടി ചർച്ച നടക്കുമെന്നാണ് റിപ്പോർട്ടുകൾ. ചർച്ച സമവായത്തിലെത്തിയില്ലെന്ന് മധ്യസ്ഥൻ കോടതിയെ അറിയിച്ചു. ഇതോടെ ഇരുവരോടും ഒരിക്കൽ കൂടി മനസ് തുറന്ന് സംസാരിക്കാൻ കോടതി ആവശ്യപ്പെട്ടു. കേസിലെ വിചാരണ 2025 ജനുവരി 18 ലേക്ക് മാറ്റി.
ആരതിയുമായി ഇനിയും ഒരുമിച്ച് മുന്നോട്ട് പോകാൻ ജയം രവി താൽപര്യപ്പെടുന്നേയില്ല എന്നാണ് റിപ്പോർട്ടുകൾ. 2009 ലാണ് ഇരുവരും വിവാഹിതരായത്. തമിഴ് സിനിമാ നിർമാതാവ് സുജാത വിജയകുമാറിന്റെ മകളാണ് ആരതി. ആരതിയുടെ കുടുംബത്തിന്റെ ഇടപെടലും തനിക്ക് മേലുള്ള നിയന്ത്രണവും ജയം രവിയിൽ നീരസമുണ്ടാക്കി എന്ന് റിപ്പോർട്ടുകളുണ്ട്.
സുജാത വിജയകുമാർ നിർമ്മിച്ച സിനിമകളിൽ ജയം രവി അഭിനയിച്ചിട്ടുണ്ട്. ഇവ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. സിനിമയുമായി ബന്ധപ്പെട്ടുണ്ടായ ചില പ്രശ്നങ്ങൾ വിവാഹ ജീവിതത്തെയും ബാധിച്ചു. ജയം രവിയുടെ എല്ലാ കാര്യങ്ങളിലും ആരതി കടുത്ത നിയന്ത്രണം വെച്ചിരുന്നു എന്നാണ് ആരോപണം.
അധികം പണം ചെലവഴിക്കാൻ നടന് അനുവാദമുണ്ടായിരുന്നില്ല. സോഷ്യൽ മീഡിയ അക്കൗണ്ട് കൈകാര്യം ചെയ്തത് ആരതിയാണ്. സ്വന്തം പണം ചെലവഴിക്കാൻ അനുവാദമില്ലാത്ത നടൻ ജോലിക്കാർക്ക് മുന്നിലുൾപ്പെടെ അപമാനിക്കപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഇതോടെയാണ് വേർപിരിയാനുള്ള തീരുമാനം.
വീട് വിട്ട് പോയ ജയം രവി പിന്നീട് തന്നെ കാണാൻ പോലും തയ്യാറായില്ലെന്നും സംസാരിക്കാൻ ഒരുപാട് തവണ ശ്രമിച്ചിരുന്നെന്നും ആരതി രവി നേരത്തെ പറഞ്ഞിട്ടുണ്ട്. തനിക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന വ്യക്തിഹത്യക്കെതിരെയും ആരതി പ്രതികരിച്ചു. രണ്ട് മക്കളാണ് ജയം രവിക്കും ആരതിക്കുമുള്ളത്. കരിയറിലെ തിരക്കുകളിലാണ് നടനിപ്പോൾ.
#family #court #ask #jayamravi #aarti #talk #each #other #reconcile #here #what #happened