(moviemax.in) പുഷ്‌പ 2 പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും യുവതി മരിക്കുകയും മകന് മസ്തിഷ്ക മരണം സംഭവിക്കുകയും ചെയ്ത സംഭവത്തിൽ വിശദീകരണവുമായി തെന്നിന്ത്യൻ താരം അല്ലു അർജുൻ.
അപകടം നടന്ന സന്ധ്യാ തിയറ്ററിൽ പോയത് അനുമതിയോടെയെന്നാണ് അല്ലുവിന്റെ പ്രതികരണം. മൂന്ന് വർഷം പുഷ്പ 2വിന് വേണ്ടി പ്രവർത്തിച്ചു.
അതിന്റെ ഫലം കാണാനാണ് തിയറ്ററിൽ പോയത്. സന്ധ്യാ തിയറ്ററിൽ അന്ന് നടന്നത് ദൗർഭാഗ്യകരമായ സംഭവമാണെന്നും അല്ലു പറഞ്ഞു. ഹൈദരബാദിൽ പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിന്നാലെ അല്ലു അർജുനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. താൻ മുഖ്യമന്ത്രി ആയിരിക്കുന്ന കാലത്തോളം ഇത്തരം സംഭവങ്ങൾ കണ്ടില്ലെന്ന് നടിക്കില്ലെന്നും ആർക്കും പ്രത്യേക പരിഗണന നൽകില്ലെന്നും മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും പറഞ്ഞിരുന്നു.
പിന്നാലെ മറുപടിയുമായി എത്തിയിരിക്കുകയാണ് അല്ലു അർജുൻ.
സന്ധ്യാ തിയറ്ററിൽ പോകുന്നതിന് പൊലീസ് വിലക്കേർപ്പെടുത്തിയിരുന്നില്ലെന്നും അല്ലു പറഞ്ഞു. പൊലീസ് ഭാഷ്യവും സർക്കാർ ഭാഷ്യവും തെറ്റിദ്ധാരണ പരത്തുന്നതാണ്.
കഠിനാദ്ധ്വാനം ചെയ്താണ് ഇതുവരെ എത്തിയത്. തനിക്കെതിരെ സ്വഭാവഹത്യ നടത്താനാണ് ശ്രമം. ആരാധകർ അഭിവാദ്യം ചെയ്തപ്പോൾ ആദരവോടെ കൈവീശി കാണിച്ചു.
തിയറ്ററിന് മുന്നിൽ ജാഥയോ പ്രകടനമോ നടത്തിയിട്ടില്ലെന്നും അല്ലു പറഞ്ഞു. കുട്ടിയുടെ ആരോഗ്യ പുരോഗതിയെക്കുറിച്ച് അറിയാൻ കുടുംബവുമായി ഓരോ മണിക്കൂറിലും ബന്ധപ്പെടുന്നുണ്ടെന്നും അല്ലു അർജുൻ പറഞ്ഞു.
'എനിക്കും അതേ പ്രായത്തിലുള്ള ഒരു കുട്ടിയുണ്ട്, ഞാൻ ഒരു പിതാവല്ലേ? അച്ഛൻ്റെ വികാരം എനിക്ക് മനസ്സിലാകില്ലേ?” അദ്ദേഹം ചോദിച്ചു.
#AlluArjun #response #he #went #Sandhya #theater #accident #happened #with #permission.