(moviemax.in) മാത്യു തോമസ് നായക വേഷത്തിലെത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും പുറത്തിറക്കി.
മാത്യു തോമസിനോടൊപ്പം വാഴയിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ മീനാക്ഷി ഉണ്ണികൃഷ്ണനും നൈറ്റ് റൈഡേഴ്‌സിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഹൊറര്‍ കോമഡി ജോണറില്‍ ഒരുങ്ങുന്നതാണ് ചിത്രം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ റിലീസ് ചെയ്യും. ഉള്ളാക്ക് ഫിലിംസിന്റെ ബാനറില്‍ നിസാര്‍ ബാബു, സജിന്‍ അലി എന്നിവരാണ് നൈറ്റ് റൈഡേഴ്‌സിന്റെ നിര്‍മാണം.
അനുരാഗ കരിക്കിന്‍ വെള്ളം, സുഡാനി ഫ്രം നൈജീരിയ, കെട്ടിയോളാണ് എന്റെ മാലാഖ, ഗ്രേറ്റ് ഫാദര്‍ എന്നി സിനിമയുടെ ചിത്രസംയോജകന്‍ നൗഫല്‍ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
പ്രണയവിലാസത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം., സുനു എ.വി. എന്നിവരാണ് ചിത്രത്തിന്റെ രചയിതാക്കള്‍.
അബു സലിം, റോണി ഡേവിഡ് രാജ്, റോഷന്‍ ഷാനവാസ് (ആവേശം ഫെയിം), ശരത് സഭ, മെറിന്‍ ഫിലിപ്പ്, സിനില്‍ സൈനുദ്ധീന്‍, നൗഷാദ് അലി, നസീര്‍ സംക്രാന്തി, ചൈത്ര പ്രവീണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നൈറ്റ് റൈഡേഴ്സ് ചിത്രത്തിന്റെ മറ്റു അണിയറപ്രവര്‍ത്തകര്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബിജേഷ് താമി, ലൈന്‍ പ്രൊഡ്യൂസര്‍ ഫൈസല്‍ അലി, ഡി ഓ പി അഭിലാഷ് ശങ്കര്‍, എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള, മ്യൂസിക് യാക്ക്‌സന്‍ ഗാരി പെരേര, നേഹ എസ്. നായര്‍, സൗണ്ട് ഡിസൈന്‍ വിക്കി, ഫൈനല്‍ മിക്‌സ് എം.ആര്‍. രാജാകൃഷ്ണന്‍,
വസ്ത്രലങ്കാരം മെല്‍വി ജെ., മേക്കപ്പ്: റോണക്‌സ് സേവ്യര്‍, ആര്‍ട്ട് ഡയറക്റ്റര്‍ നവാബ് അബ്ദുള്ള, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ഫിലിപ്പ് ഫ്രാന്‍സിസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിനു പി.കെ, സ്റ്റില്‍സ് സിഹാര്‍ അഷ്റഫ്, ഡിസൈന്‍ എസ്.കെ.ഡി, പി ആര്‍ ഒ പ്രതീഷ് ശേഖര്‍.
#New #film #starring #MatthewThomas #KnightRiders #title #poster #out