(moviemax.in) ജോജുവും സുരാജും ഒന്നിക്കുന്ന 'നാരായണീന്‍റെ മൂന്നാണ്മക്കൾ' ജനുവരിയിൽ എത്തുന്നു.ശരണ്‍ വേണുഗോപാലിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഒരു കുടുംബചിത്രമാണ്.
ജോജുവിനും സുരാജിനും പുറമെ അലന്‍സിയറും ചിത്രത്തിലെ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
തോമസ് മാത്യു, ഗാര്‍ഗി അനന്തന്‍, ഷെല്ലി എൻ കുമാർ, സജിത മഠത്തില്‍, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.
കൊയിലാണ്ടി ഗ്രാമത്തിലെ പുരാതനവും പ്രൗഡിയും നിറഞ്ഞ ഒരു കുടുംബത്തിലെ നാരായണിയമ്മയുടെ മൂന്നാണ്മക്കളെ കേന്ദ്രീകരിച്ചാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.
കുടുംബത്തിൽ നിന്നും ചില സാഹചര്യങ്ങളാൽ മാറി നിന്നിരുന്ന ഇളയ മകൻ്റെ കടന്നു വരവോടെ ആ കുടുംബത്തിൽ അരങ്ങേറുന്ന രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ ദൃശ്യവത്കരിക്കുന്നത്.
ഹൃദയ സ്പർശിയായ മുഹൂർത്തങ്ങളും ഒപ്പം നർമ്മവും ഒക്കെ കൂടിച്ചേർന്ന ഒരു ഫാമിലി ഡ്രാമയാണ് ചിത്രമെന്നാണ് അറിയാനാകുന്നത്.
#Joju #Suraj #unite #narayaniyudemoonanmakkal #January