( moviemax.in ) സിനിമ എന്നതിനൊപ്പം കുടുംബത്തിനും പ്രധാന്യം നല്‍കുന്നവരാണ് ഇന്നത്തെ താരങ്ങള്‍. മക്കളുടെ വിദ്യാഭ്യാസത്തിനും അവരുടെ കരിയറിനും പ്രധാന്യം കൊടുക്കുന്ന അഭിമാനമുള്ള മാതാപിതാക്കന്മാരാണ് ബോളിവുഡിലെ പല താരങ്ങളും. ഇതിന് ഉദ്ദാഹരണമാണ് മുംബൈയിലെ ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വാര്‍ഷികാഘോഷം.
സ്‌കൂളിലെ വാര്‍ഷികാഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോസും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു. താരരാജാവ് ഷാരൂഖ് ഖാന്‍, ഐശ്വര്യ റായി, കരീന കപൂര്‍, സെയ്ഫ് അലി ഖാന്‍, ഷാഹിദ് കപൂര്‍, കരണ്‍ ജോഹര്‍ എന്ന് തുടങ്ങി ബോളിവുഡിലെ താര രാജാക്കന്മാരുടെ മക്കളും പഠിക്കുന്നത് ഈ സ്‌കൂളിലാണ്.
അതുകൊണ്ട് തന്നെ വാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ ഈ താരങ്ങള്‍ എത്തുന്നതും പതിവാണ്. അത്തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സിനിമാലോകം ഒന്നടങ്കം അംബാനി സ്‌കൂളിലെത്തി. ഷാരൂഖ് ഖാന്റെ മകന്‍ അബ്രാമിന്റെയും ഐശ്വര്യ റായിയുടെയും അഭിഷേകിന്റെയും മകള്‍ ആരാധ്യ ബച്ചന്റെയും സ്‌കിറ്റ് ചര്‍ച്ച ചെയ്യപെട്ടിരുന്നു. ഈ താരങ്ങള്‍ക്കിടയില്‍ മലയാളത്തില്‍ നിന്നുള്ള താരപുത്രിയും ഉണ്ടെന്നുള്ള വിശേഷമാണ് പുറത്തുവരുന്നത്.
നടന്‍ പൃഥ്വിരാജ് സുകുമാരൻ്റെയും ഭാര്യ സുപ്രിയ മേനോന്റെയും മകള്‍ അലംകൃതയാണ് അംബാനി സ്‌കൂളില്‍ പഠിക്കുന്നത്. സ്‌കൂളിലെ വാര്‍ഷികത്തിന് എത്തിയ താരങ്ങള്‍ക്കിടയില്‍ പൃഥ്വിരാജും സുപ്രിയയും ഒരുമിച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. അടുത്തിടെയാണ് പൃഥ്വിരാജ് മുംബൈയില്‍ ഒരു ഫ്‌ലാറ്റ് വാങ്ങുന്നത്. ശേഷം അവിടെ സ്ഥിരതാമസമാക്കിയ താരങ്ങള്‍ മകള്‍ അലംകൃതയെ അംബാനി സ്‌കൂളില്‍ ചേര്‍ത്തുവെന്നാണ് വ്യക്തമാവുന്നത്.
സ്‌കൂളിലേക്ക് ഇരുവരും ഒരുമിച്ച് കയറി പോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഒപ്പം വാര്‍ഷിക ആഘോഷത്തിനിടയില്‍ നിന്ന് പുറത്തുവിട്ട വീഡിയോയില്‍ പൃഥ്വിരാജിനെയും സുപ്രിയയും കാണാം. ബോളിവുഡിലെ മറ്റ് താരങ്ങള്‍ക്കൊപ്പം മക്കളുടെ പരിപാടികള്‍ കണ്ട് സന്തോഷത്തോടെ ഇരിക്കുകയാണ് ഇരുവരും.
മലയാളത്തിലെ ഏറ്റവും പവര്‍ഫുള്‍ കപ്പിള്‍സ് ആയിട്ടാണ് പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും അറിയപ്പെടാറുള്ളത്. പൃഥ്വിരാജുമായിട്ടുള്ള വിവാഹത്തിന് മുന്‍പ് സുപ്രിയ മുംബൈയിലാണ് ജീവിച്ചിരുന്നത്. ബിബിസിയിലെ റിപ്പോര്‍ട്ടറായി ജോലി ചെയ്യുകയായിരുന്നു. വിവാഹശേഷം ഇരുവര്‍ക്കും ഒരുമിച്ച് താമസിക്കാനുള്ള ബുദ്ധിമുട്ടുകള്‍ കാരണം സുപ്രിയ മുംബൈയില്‍ നിന്നും കേരളത്തിലേക്ക് വരികയായിരുന്നു.
ഇടയ്ക്ക് ജോലി വേണ്ടെന്ന് തീരുമാനിക്കുകയും മകള്‍ അലംകൃതയ്ക്ക് ജന്മം കൊടുത്തതോടെ കരിയര്‍ ഉപേക്ഷിച്ച് പൂര്‍ണ്ണമായിട്ടും കുടുംബിനിയായി മാറി. ഇടയ്ക്ക് പൃഥ്വിരാജിനൊപ്പം നിര്‍മ്മാണത്തിലേക്ക് കടന്നതോടെ സുപ്രിയ ഇന്ന് മലയാളത്തിലെ പ്രമുഖ നിര്‍മ്മാതാവായി മാറി. മകളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുക്കുന്നതുകൊണ്ടും മറ്റും ഇപ്പോള്‍ സുപ്രിയവളര്‍ന്ന നാട്ടിലേക്ക് താമസം മാറിയിരിക്കുകയാണ് താരങ്ങള്‍.
#prithvirajsukumaran #supriyamenon #attent #daughter #alamkrita #school #annual #programe