Dec 21, 2024 07:38 AM

(moviemax.in)ബറോസ് എന്ന സിനിമയിലൂടെ സംവിധായകനായി മലയാളികളെ ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ് മോഹന്‍ലാല്‍. ഇതിനൊപ്പം നായകനായ അഭിനയിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങളും അടുത്തവര്‍ഷം തിയേറ്ററുകളിലേക്ക് എത്തും.

അതേസമയം മോഹന്‍ലാലിനെ കുറിച്ചുള്ള രസകരമായ ചില കഥകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്.

വളരെ സാധാരണക്കാരനായ ഒരു ചെറുപ്പക്കാരനായി സിനിമയിലേക്ക് എത്തി ഇന്ന് മലയാള സിനിമ ഭരിക്കുന്ന താര രാജാവായി മാറിയ ആളാണ് മോഹന്‍ലാല്‍. എന്നാല്‍ ഒരുകാലത്ത് മുഖ സൗന്ദര്യം ഇല്ലാത്തതിന്റെ പേരില്‍ കളിയാക്കലുകള്‍ നേരിടേണ്ടി വന്നിട്ടുള്ള ആളാണ് മോഹന്‍ലാല്‍ എന്ന് പറയുകയാണ് നടനും നിര്‍മാതാവുമായ ദിനേശ് പണിക്കര്‍.

അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലിനെ പരിചയപ്പെട്ടതു മുതലുള്ള കാര്യങ്ങള്‍ സംസാരിക്കുകയായിരുന്നു താരം.

'1980ലാണ് മോഹന്‍ലാലിനെ താന്‍ ആദ്യമായി കാണുന്നത്‌. മോഹന്‍ലാല്‍ അഭിനയിച്ച 'മഞ്ഞില്‍ വിരിഞ്ഞ പൂക്കളൊന്നും' അന്ന് റിലീസ് ചെയ്തിട്ടില്ല. അന്ന് മോഹന്‍ലാലിന് നല്ല തടിയുണ്ട്. കൂടാതെ ചുരുളന്‍ മുടി നീട്ടി വളര്‍ത്തിയിട്ടുമുണ്ട്.

ഒരു ഉണക്ക മനുഷ്യന്‍ തന്നെയായിരുന്നു അന്ന് മോഹന്‍ലാല്‍. മുഖത്തിന്റെ ഷേപ്പിന്റെ പേരില്‍ 'കശുവണ്ടി മോഹന്‍' എന്നാണ് മോഹന്‍ലാലിനെ എല്ലാവരും കളിയാക്കിയിരുന്നത്.

ഒരു വിധത്തിലും സിനിമയ്ക്ക് പറ്റുന്ന സുന്ദരനായിരുന്നില്ല അന്ന് മോഹന്‍ലാല്‍. അവിടെ വെച്ച് പരിചയപ്പെട്ട് സംസാരിച്ച് തങ്ങള്‍ നല്ല സുഹൃത്തുക്കളായി.

1980 മുതല്‍ അത്രത്തോളം അടുപ്പം മോഹന്‍ലാലുമായി എനിക്കുണ്ട്. ആ അടുപ്പം ഉള്ളതു കൊണ്ടാകും താന്‍ സഹനിര്‍മാതാവ് ആയ കിരീടത്തിന് ഡേറ്റ് തന്നത്.

വളരെ പോസിറ്റീവും ഡെഡിക്കേറ്റഡുമായി സിനിമയെ അദ്ദേഹം അപ്രോച്ച് ചെയ്യുന്നുവെന്നതാണ് മോഹന്‍ലാലിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്.

ആറ് മണിക്കാണ് ആദ്യ ഷോട്ടെന്ന് പറഞ്ഞാല്‍ ഓണ്‍ ടൈം മോഹന്‍ലാല്‍ ആ സെറ്റിലുണ്ടാകും. പക്ഷെ ഇന്നത്തെ പല താരങ്ങളെയും ആറ് മണിക്ക് ഒന്നും സെറ്റില്‍ കിട്ടില്ലെന്നും ദിനേശ് പണിക്കര്‍ പറയുന്നു.

അന്ന് ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്ന ഡാന്‍സ് അറിയാവുന്ന സുഹൃത്തില്‍ നിന്നും സമയം കണ്ടെത്തി മോഹന്‍ലാല്‍ ഡാന്‍സ് പഠിക്കുമായിരുന്നു.

ഡെഡിക്കേഷന്‍ അത് മോഹന്‍ലാലിനെയുള്ളു. മൂന്നു നാല് സുഹൃത്തുക്കള്‍ക്കിടയില്‍ വന്നാല്‍ ലാലിനോളം രസികനായ മറ്റൊരു വ്യക്തിയില്ല. എന്നാല്‍ ഇതേ മോഹന്‍ലാല്‍ ആള് കൂടിയാല്‍ ഉള്‍വലിയും.

ഡിപ്ലോമസി പഠിക്കണമെങ്കില്‍ അത് മോഹന്‍ലാലില്‍ നിന്നും പഠിക്കണം. ആള്‍ക്കൂട്ടത്തില്‍ പോയാല്‍ പുള്ളി ഷൈ ആണ്. ഇപ്പോഴും അങ്ങനെ തന്നെയാണ്.

പക്ഷെ ക്യാമറയ്ക്ക് മുമ്പില്‍ അയ്യായിരം പേരെ അഭിമുഖീകരിച്ച് നിന്നാലും അപ്പോള്‍ ലാല്‍ വേറൊരാളാണ്. മീറ്റിങ്ങുകളില്‍ സംസാരിക്കാനും മോഹന്‍ലാലിന് താല്‍പര്യമില്ലെന്നും ദിനേശ് പണിക്കര്‍ പറയുന്നു.



#Mohanlal #not #handsome #enough #movie #Dineshpanicker

Next TV

Top Stories










News Roundup