#sreelakshmi | കാത്തിരുന്ന ദിവസം ദാ ഇങ്ങെത്തി .....വിവാഹ തിയതി പുറത്തുവിട്ട് കുടുംബവിളക്ക് താരം

#sreelakshmi | കാത്തിരുന്ന ദിവസം ദാ ഇങ്ങെത്തി .....വിവാഹ  തിയതി പുറത്തുവിട്ട് കുടുംബവിളക്ക് താരം
Dec 21, 2024 10:11 AM | By Susmitha Surendran

(moviemax.in) കുടുംബവിളക്കിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ നടിയാണ് തിരുവനന്തപുരം സ്വദേശിനിയായ ശ്രീലക്ഷ്മി ശ്രീകുമാർ. ഇപ്പോൾ താരം ഇഷ്ടം മാത്രം എന്ന സീരിയലിലാണ് അഭിനയിക്കുന്നത്.

അതേസമയം മറ്റൊരു പ്രധാന ദിവസം ജീവിതത്തിലേക്ക് കടന്ന് വരാൻ പോകുന്ന സന്തോഷത്തിലാണ് നടി. ശ്രീലക്ഷ്മി വിവാഹിതയാകാൻ ഒരുങ്ങുകയാണ്.


കഴിഞ്ഞ ദിവസമാണ് താരം വിവാഹ തിയ്യതി പുറത്തുവിട്ടത്. ജനുവരി 15ന് തിരുവനന്തപുരത്ത് വെച്ചാണ് വിവാഹം. ഇക്കഴിഞ്ഞ മെയ്യിൽ താൻ പ്രണയത്തിലാണെന്ന് അറിയിച്ച് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ നടി പങ്കുവെച്ചിരുന്നു. ബാംഗ്ലൂരിൽ ലക്ചററായ ജോസ് ഷാജിയാണ് വരന്‍.

ഇരുവരുടെയും പ്രണയ വിവാഹമാണ്. സ്കൂൾ കാലഘട്ടം മുതലുള്ള പ്രണയം പൂവണിയാകുന്ന പോകുന്ന ത്രില്ലിലാണ് നടിയും. ഇപ്പോഴിതാ വിവാഹ തിയ്യതി പുറത്ത് വിട്ടതിന് പിന്നാലെ വിവാഹ ഒരുക്കങ്ങളെ കുറിച്ചും വരനെ കുറിച്ചും എല്ലാം സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ശ്രീലക്ഷ്മി.

രണ്ട് മതത്തിൽപ്പെട്ടവരായതിനാൽ തങ്ങളുടെ വിവാഹത്തിന് മതാചാരപ്രകാരമുള്ള വിവാഹങ്ങളൊന്നും ഉണ്ടായിരിക്കില്ലെന്ന് ശ്രീലക്ഷ്മി പറഞ്ഞു.

പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ തൊട്ടാണ് ഞങ്ങൾ റിലേഷനിലാകുന്നത്. എട്ട് വർഷമായി ബന്ധം തുടങ്ങിയിട്ട്. തുടക്ക സമയത്ത് വീട്ടിൽ എതിർപ്പ് ഉണ്ടായിരുന്നു. എല്ലാവർക്കും അറിയാമായിരുന്നു.

ഫീൽഡിൽ വന്ന സമയം നാട്ടിലും ഞങ്ങളുടെ കാര്യങ്ങൾ അറിഞ്ഞ് തുടങ്ങി. അവന്റെ വീട്ടിലായിരുന്നു പ്രധാന പ്രശ്നം. അവരെ കൺവിൻസ് ചെയ്യിച്ചെടുക്കാൻ അവൻ ഒരുപാട് കഷ്ടപ്പെട്ടു.

എന്റെ വീട്ടിലും വലിയ എതിർപ്പ് ആയിരുന്നു. പക്ഷെ ഞങ്ങളുടെ ഇഷ്ടങ്ങൾക്ക് അവർ കൂട്ടായി. വിവാഹശേഷവും അഭിനയം തുടരുമെന്നും താരം പറയുന്നു.

#family #light #star #released #wedding #date

Next TV

Related Stories
അതൊക്കെ നമ്മുടെ പേഴ്സണൽ കാര്യങ്ങൾ, ട്രാൻസ് വുമണായി സീമയെ ഒരിക്കലും കണ്ടിട്ടില്ല; മനസ്സ്തുറന്ന് സീമയും നിശാന്തും

Jul 26, 2025 11:41 AM

അതൊക്കെ നമ്മുടെ പേഴ്സണൽ കാര്യങ്ങൾ, ട്രാൻസ് വുമണായി സീമയെ ഒരിക്കലും കണ്ടിട്ടില്ല; മനസ്സ്തുറന്ന് സീമയും നിശാന്തും

മനസ്സ്തുറന്ന് ട്രാൻസ് കമ്മ്യൂണിറ്റിയിലെ പ്രമുഖ വ്യക്തിത്വങ്ങളിലൊരാളും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ സീമ വിനീത്...

Read More >>
ഇനി ഒൻപത് നാൾ കൂടി; ബിഗ്‌ബോസിൽ ഇത്തവണ ഒന്നിലധികം കോമണേഴ്സ്; പ്രെഡിക്ഷൻ ലിസ്റ്റ് ഇങ്ങനെ..

Jul 26, 2025 10:34 AM

ഇനി ഒൻപത് നാൾ കൂടി; ബിഗ്‌ബോസിൽ ഇത്തവണ ഒന്നിലധികം കോമണേഴ്സ്; പ്രെഡിക്ഷൻ ലിസ്റ്റ് ഇങ്ങനെ..

ബി​ഗ് ബോസ് മലയാളം സീസൺ 7 ഓ​ഗസ്റ്റ് 3ന് ​ഗ്രാന്റ് ലോഞ്ച്...

Read More >>
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; രണ്ട് ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

Jul 25, 2025 07:33 PM

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; രണ്ട് ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

സാമ്പത്തിക തട്ടിപ്പ് കേസില്‍ നടൻ കൃഷ്ണ കുമാറിൻ്റെ മകൾ ദിയയുടെ സ്ഥാപനത്തിലെ രണ്ട് ജീവനക്കാര്‍ക്ക് മുന്‍കൂര്‍...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall