അത് സിനിമയിലേയും രാഷ്ട്രീയത്തിലേയും മനുഷ്യസാമൂഹ്യ ജീവിതത്തിൻ്റെയും ഭാഗം തന്നെയാണ് ഗോസിപ്പുകൾ. ഒന്ന് കണ്ണോടിച്ചാല്‍ ചുറ്റിനും കാണാം ഗോസിപ്പുകൾ പറഞ്ഞ് നടക്കുന്ന ഒട്ടനവധി ആളുകളെ.
ഇല്ലാക്കഥകളും ഗോസിപ്പുകളും പറഞ്ഞ് പരത്തി മറ്റുള്ളവരുടെ ജീവിതത്തിന് കേടുപാടുണ്ടാക്കി ആനന്ദിക്കുന്നവർ നിരവധിയുണ്ട്. ചിലർ പരദൂഷണം അഥവാ ഗോസിപ്പ് നിത്യജീവിതത്തിൻ്റെ ഭാഗമാക്കുമ്പോൾ പരിക്കേൽക്കുന്നത് അതിന് ഇരയാവുന്നവരുടെ മാനസികാരോഗ്യത്തിനാണ്.
അതിന് ഏറ്റവും കൂടുതൽ ഇരയാകുന്നത് സമൂഹത്തിൽ ഫേസ് വാല്യുവുള്ള സിനിമാ താരങ്ങൾ അടക്കമുള്ളവരെയാണ്. വളരെ പെട്ടെന്ന് പ്രചരിക്കുന്ന ഒന്നാണ് ഗോസിപ്പുകള്‍. അവ ഒരുപക്ഷെ വേദനിപ്പിച്ചേക്കാം.
കേള്‍ക്കേണ്ടിവരുന്ന ഗോസിപ്പുകള്‍ നമ്മുടെ നിയന്ത്രണത്തിലല്ല. എന്നാല്‍ അതിനോട് പ്രതികരിക്കേണ്ടത് എങ്ങനെയെന്നത് നമ്മുടെ നിയന്ത്രണത്തിലാണ്.
അവഗണിക്കുകയോ ചിരിച്ചുതള്ളുകയോ ചെയ്യാം. സെലിബ്രിറ്റി ലൈഫ് നയിക്കുന്നവരിൽ ഭൂരിഭാഗം പേരും ഇത്തരം ഗോസിപ്പുകളാൽ പലപ്പോഴും മുറിവേറ്റിട്ടുള്ളവരാണ്. അക്കൂട്ടത്തിൽ ഒരാളാണ് നടിയും അവതാരകയും മോഡലുമെല്ലാമായ രഞ്ജിനി ഹരിദാസ്.
ഉള്ള് തുറന്ന് സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നയാളാതുകൊണ്ട് തന്നെ പലരും അതിന്റെ പേരിൽ ഗോസിപ്പുകളും വീഡിയോകളും റിപ്പോർട്ടുകളും പ്രചരിപ്പിച്ച് നടിയെ കരിവാരി തേക്കാൻ ശ്രമിച്ചിട്ടുണ്ട്.
മിക്കതും ചുട്ട മറുപടി ഉടനടി നടി നൽകിയിട്ടുമുണ്ട്. അത്തരത്തിൽ വർഷങ്ങൾക്ക് മുമ്പ് തന്റെ പേരിൽ പ്രചരിച്ച ഒരു ഗോസിപ്പിന് കുറിക്കുകൊള്ളുന്ന മറുപടി രഞ്ജിനി നൽകി.
ആ പഴയ വീഡിയോ ഇപ്പോൾ വീണ്ടും സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. വർഷങ്ങൾക്ക് മുമ്പ് പാർട്ടിക്കിടെ മദ്യപിച്ച് ലക്കുകെട്ട രഞ്ജിനിയെ ബൗൺസേഴ്സ് എടുത്ത് കൊണ്ടുപോയിയെന്ന് പ്രചരിച്ചിരുന്നു.
ഇതേ കുറിച്ച് ഒരിക്കൽ നാദിർഷ അവതാരകനായ സ്റ്റാർ റാഗിങ് ഷോയിൽ രഞ്ജിനി അതിഥിയായി എത്തിയപ്പോൾ സദസിൽ നിന്നും ഒരാൾ ചോദിച്ചിരുന്നു. അതിന് വ്യക്തമായ മറുപടിയും രഞ്ജിനി നൽകി.
താൻ മദ്യപിക്കുന്ന വ്യക്തിയാണെന്ന് രഞ്ജിനി തുറന്ന് സമ്മതിച്ചുകൊണ്ടാണ് മറുപടി നൽകിയത്. ഞാൻ മദ്യപിക്കുന്നയാളാണ്. കൂട്ടുകാർക്കൊപ്പമാണ് ഞാൻ മദ്യപിക്കുന്നത്. ഞാൻ കുറേ പാർട്ടികളിൽ പങ്കെടുത്തിട്ടുണ്ട്. പക്ഷെ എന്റെ ജീവിതത്തിൽ ഇതുവരെ മദ്യപിച്ച് ലക്കുകെട്ട് ബോധമില്ലാതെ ബൗൺസേഴ്സ് എടുത്ത് കൊണ്ടുപോകുന്ന സ്ഥിതിയുണ്ടായിട്ടില്ല.
ഇതുപോലെ വേറെയും കുറേ കഥകൾ എന്റെ പേരിൽ പ്രചരിക്കുന്നുണ്ട്. പല കഥകൾ നിങ്ങൾ എല്ലാവരും കേട്ടതിൽ ഒന്ന് മാത്രമാണ് ഇത്. പാർട്ടികൾ ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ് ഞാൻ.
ട്രിവാൻഡ്രത്തും ഗോവയിലും ന്യൂയോർക്കിലും എല്ലാം പോയി പാർട്ടികളിൽ പങ്കെടുത്തിട്ടുണ്ട്. സ്ട്രസ്സോടെ ജോലി ചെയ്യുന്ന എനിക്ക് റിലാക്സ് ചെയ്യാനുള്ള മീഡിയമാണ് ഇത്തരം പാർട്ടികൾ. പിന്നെ ഞാൻ മദ്യപിക്കില്ലെന്ന് എവിടേയും പറഞ്ഞിട്ടുമില്ല. ഞാൻ ഒരു സോഷ്യൽഡ്രിങ്കറാണ്.
മദ്യപിക്കുന്നത് ഒരോരുത്തരുടെ പേഴ്സണൽ ചോയ്സാണ്. മദ്യപിച്ച് ലക്കുകെട്ട എന്നെ ബൗൺസേഴ്സ് എടുത്ത് കൊണ്ടുപോയിരുന്നുവെങ്കിൽ ഞാൻ അത് നിങ്ങൾക്ക് സമ്മതിച്ച് തന്നേനെ. എപ്പോൾ കുടിക്കണം, എവിടെ കുടിക്കണം, എങ്ങനെ കുടിക്കണമെന്ന് നന്നായി അറിവുള്ളയാളാണ് ഞാൻ.
എന്റെ അമ്മയ്ക്കും അതിൽ പൂർണ്ണ അറിവുണ്ട്. എനിക്ക് എന്നെ നോക്കാൻ അറിയാമെന്നും അമ്മയ്ക്ക് അറിയാം. മദ്യപാനം നമ്മുടെ ശീലവും അത് മറ്റുള്ളവർക്കും നമുക്കും മോശമായി ബാധിക്കുകയും ചെയ്യുമ്പോഴാണ് അതൊരു തെറ്റായ കാര്യമാകുന്നത്.
അമിതമായാൽ അമൃതും വിഷം എന്ന തിയറിയിലാണ് ഞാൻ വിശ്വസിക്കുന്നത് എന്നാണ് രഞ്ജിനി പറഞ്ഞത്. താരത്തിന്റെ പഴയ അഭിമുഖം വീണ്ടും വൈറലായതോടെ സത്യസന്ധമായ രഞ്ജിനിയുടെ വാക്കുകളാണ് ഞങ്ങളേയും ഫാനാക്കി മാറ്റിയതെന്നാണ് കമന്റുകൾ വന്നത്.
നാൽപ്പത്തിരണ്ടുകാരിയായ രഞ്ജിനി ഐഡിയ സ്റ്റാർ സിങറിന്റെ അവതാരകയായി വന്നതോടെയാണ് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്.
#Bouncers #took #Ranjini #drunk #mother #knows #Ranjiniharidas