Dec 21, 2024 11:34 AM

സിനിമയില്‍ അഭിനയിച്ചും അല്ലാതെയും പ്രശസ്തിയിലേക്ക് എത്തിയവരാണ് നടന്‍ കൃഷ്ണ കുമാറിന്റെ നാല് പെണ്‍മക്കളും. അഹാന സിനിമയില്‍ നായികയായി തിളങ്ങിയപ്പോള്‍ അനിയത്തിമാര്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. രണ്ടാമത്തെ മകള്‍ ദിയ കൃഷ്ണയുടെ വിവാഹമായിരുന്നു താര കുടുംബത്തില്‍ അടുത്തിടെ നടന്ന വലിയ സന്തോഷം.

ഇപ്പോഴിതാ ദിയ ഗര്‍ഭിണിയാണെന്ന് പ്രചരണമാണ് സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നത്. കുടുംബ ജീവിതം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് ഓസി എന്ന് വിളിക്കുന്ന ദിയ മുന്‍പ് പറഞ്ഞിരുന്നു. ഇതാണ് വിവാഹം കഴിഞ്ഞത് മുതല്‍ താരപുത്രി ഗര്‍ഭിണിയായെന്ന പ്രചരണങ്ങള്‍ വരാന്‍ കാരണം.

അതേസമയം ഇന്‍സ്റ്റാഗ്രാമിലൂടെ ദിയ പങ്കുവെച്ച പുതിയ ഫോട്ടോ ശ്രദ്ധേയമാവുകയാണ്. 2022 എടുത്ത ചിത്രത്തില്‍ സ്ലീവ്‌ലെസ് ആയിട്ടുള്ള മോഡേണ്‍ വസ്ത്രമാണ് ദിയ ധരിച്ചത്. അന്ന് താന്‍ മെലിഞ്ഞിട്ടാണെന്നും ഇപ്പോള്‍ തടി വച്ചതാണെന്നും ക്യാപ്ഷനിലൂടെ താരം സൂചിപ്പിച്ചിരുന്നു.

എന്നാല്‍ ഇതിന് താഴെ ദിയയുടെ ശരീരത്തെ കുറിച്ചും അല്ലാത്തതുമായ നിരവധി കമന്റുകളുമായിട്ടാണ് ആരാധകര്‍ എത്തിയത്. കൂട്ടത്തില്‍ ഒരാള്‍ ' ഈ പെണ്ണല്ലേ പ്രഗ്നന്റ് ആണെന്ന് പറയുന്നത് കേട്ടത്' എന്ന കമന്റുമായി ഒരു യുവതി എത്തി. ഈ കമന്റ് ശ്രദ്ധയില്‍പ്പെട്ടതോടെ തന്റെ ഇഷ്ടക്കേട് വെളിപ്പെടുത്തി ദിയ തന്നെ രംഗത്ത് വന്നു. 'എനിക്കൊരു പേരുണ്ട്. നിങ്ങള്‍ എന്നോ അഥവ ദിയ എന്നോ അഭിസംബോധന ചെയ്യുന്നത് നല്ലതായിരിക്കും' എന്നാണ് ദിയ മറുപടിയായി പറഞ്ഞത്.

ദിയയെ പിന്തുണച്ചു കൊണ്ടാണ് ആരാധകരും എത്തിയിരിക്കുന്നത്. 'കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി, ഈ ചോദ്യം കുറച്ചുകൂടി മാന്യമായി ചോദിച്ചിരുന്നെങ്കില്‍ നല്ലതായിരുന്നു... ' എന്നിങ്ങനെ പറയുകയാണ് ആളുകള്‍. മാത്രമല്ല പുതിയ ചിത്രത്തില്‍ തെലുങ്ക് നടി സാമന്ത റുത്പ്രഭുവിനെ പോലെ തോന്നുന്നത് ആയിട്ടും ചിലര്‍ സൂചിപ്പിച്ചു.

അതേസമയം ഈ ചോദിച്ചതുപോലെ ദിയ ഇനി ശരിക്കും ഗര്‍ഭിണിയാണോ എന്നും ചോദ്യങ്ങളുണ്ട്. അതിനെക്കുറിച്ച് മറുപടി പറയാത്ത സ്ഥിതിയ്ക്ക് സാധ്യത ഉണ്ടെന്നാണ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഏറെക്കാലമായി ദിയയുടെ സുഹൃത്തായിരുന്ന അശ്വിന്‍ ഗണേശിനെയാണ് താരം വിവാഹം കഴിച്ചത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചിനായിരുന്നു ഇരുവരുടെയും വിവാഹം. ദിയയും അശ്വിനും ചേര്‍ന്ന് പ്ലാന്‍ ചെയ്ത പ്രകാരമാണ് കല്യാണം നടത്തിയത്. ശേഷം സ്വന്തമായി ഒരു ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്നു ഇരുവരും.

#diyakrishna #reply #fan #about #pregnancy #related #question

Next TV

Top Stories










News Roundup






https://moviemax.in/- //Truevisionall