#mallikasukumaran | 'ലക്ഷ്മണ രേഖ കടന്ന് പോയാൽ ചിലപ്പോൾ അതും കുഴപ്പമാകും, മരുമക്കൾക്ക് സ്വന്തം അമ്മയോടുള്ള അടുപ്പം അമ്മായിയമ്മയോട് ഉണ്ടാവില്ല'

#mallikasukumaran |  'ലക്ഷ്മണ രേഖ കടന്ന് പോയാൽ ചിലപ്പോൾ അതും കുഴപ്പമാകും,  മരുമക്കൾക്ക് സ്വന്തം അമ്മയോടുള്ള അടുപ്പം അമ്മായിയമ്മയോട് ഉണ്ടാവില്ല'
Dec 23, 2024 01:15 PM | By Susmitha Surendran

(moviemax.in) മലയാളികൾക്ക് അത്രയേറെ പ്രിയപ്പെട്ട നടിയാണ് മല്ലിക സുകുമാരൻ . കുടുംബത്തെക്കുറിച്ച് സംസാരിക്കാൻ മല്ലിക സുകുമാരന് എപ്പോഴും ഇഷ്ടമാണ്. 

മക്കളായ ഇന്ദ്രജിത്തിന്റെയും പൃഥിരാജിന്റെയും കരിയറിലെ വളർച്ചയിൽ മല്ലിക സുകുമാരന് വലിയ അഭിമാനമുണ്ട്.  മക്കളുടെ കു‌ടുംബ ജീവിതത്തിലെ കല്ലുകടിയാകാൻ തനിക്ക് താൽപര്യമില്ലെന്നാണ് നടി പറയാറുള്ളത്.

 മക്കളോടൊപ്പം ഒന്നിച്ച് താമസിക്കാനുള്ള ആഗ്രഹം തനിക്കില്ല. ആൺപിള്ളേരാണ് കെട്ടിക്കഴിഞ്ഞാൽ അവരെ അവരുടെ പാട്ടിന് വിട്ടേക്കണമെന്ന് സുകുവേട്ടൻ എന്നോട് പറഞ്ഞിട്ടുണ്ട്.

ആ വാക്കുകൾ ഇപ്പോഴും മനസിലുണ്ടെന്ന് മല്ലിക സുകുമാരൻ പറയുന്നു. മക്കൾക്കൊപ്പം യാത്ര പോകാറില്ല. സ്ഥലങ്ങൾ കാണാനുള്ള ആഗ്രഹം ഇപ്പോഴില്ല.

ഞാൻ എന്റേതായ സ്ഥാനത്ത് നിൽക്കുന്ന വ്യക്തിയാണ്. അത്യാവശ്യം എനിക്കുള്ളതെല്ലാം സുകുവേട്ടൻ ഉണ്ടാക്കിയിട്ടുണ്ട്. അദ്ദേഹം ഉണ്ടാക്കിയത് വിറ്റാൽ ഒരു വലിയ തുക ബാങ്കിലിട്ട് എനിക്ക് കാലും നീട്ടി ഇരിക്കാം.

അത് വിൽക്കാത്തത് എന്റെ കുഞ്ഞുങ്ങൾക്കുള്ളതായത് കൊണ്ടാണ്. തിരുവനന്തപുരത്തും എറണാകുളത്തും എനിക്ക് വീടുണ്ട്. മദ്രാസിലെ വീട് കൊടുത്തു. മൂന്നാറിലും മറ്റും സുകുവേട്ടൻ വാങ്ങിച്ച സ്ഥലങ്ങളുണ്ട്. പൈസയ്ക്ക് വലിയ അതിമോഹം എനിക്കില്ല. അച്ഛനുണ്ടാക്കിയത് മക്കൾ അനുഭവിച്ചോട്ടെ.

സുപ്രിയയും പൂർണിമയും അമ്മമാരെ യാത്രകളിൽ ഒപ്പം കൊണ്ട് പോകാറുണ്ട്. ഇവിടെയൊന്നും എടുത്ത് ചാടി പോകുന്ന അമ്മയല്ല ഞാൻ. എന്നാൽ പിന്നെ എനിക്ക് മക്കളുടെ ഷൂട്ടിംഗ് സ്ഥലത്തൊക്കെ രണ്ട് ദിവസം താമസിച്ച് മോനെ, സുഖമാണോ എന്നൊക്കെ ചോദിച്ചൂടെ. സിനിമയിൽ ഞാനില്ലെങ്കിൽ പോലും രണ്ട് ദിവസം സെറ്റിലേക്ക് വിളിക്കുന്നവരുണ്ട്.

നമ്മൾ ഇരിക്കേണ്ടിടത്ത് ഇരുന്നാൽ സ്നേഹം താനെ വരും. ലക്ഷ്മണ രേഖ കടന്ന് പോയാൽ ചിലപ്പോൾ അതും കുഴപ്പമാകും. ഇപ്പോൾ സന്തോഷത്തോടെയും സമാധാനത്തോടെയും കു‌ട‍ുംബം മുന്നോട്ട് പോകുകയാണ്. ഇത് ഇങ്ങനെ അങ്ങ് പോയാൽ മതി. ആവശ്യമുണ്ടെങ്കിൽ എന്റെ രണ്ട് മക്കളും പറന്നെത്തുമെന്ന പൂർണ വിശ്വാസം തനിക്കുണ്ടെന്നും മല്ലിക സുകുമാരൻ പറഞ്ഞു.

മക്കൾ രണ്ട് പേരും യാത്രകൾ ഇഷ്‌ടപ്പെടുന്നവരാണ്. കുറച്ച് ദിവസം ഷൂട്ടില്ലെങ്കിൽ യാത്ര പോകും. മരുമക്കൾ സഹായത്തിന് സ്വന്തം അമ്മമാരെ കൊണ്ട് പോകും.

ചേച്ചിക്ക് പോകണമെന്നില്ലേ എന്ന് ഒരുപാട് പേർ ചോദിക്കാറുണ്ട്. മരുമക്കൾക്ക് സ്വന്തം അമ്മയോടുള്ള അടുപ്പം അമ്മായിയമ്മയോട് ഉണ്ടാവില്ല.

സമൂഹം അങ്ങനെയാണ്. ആ അകലം മനപ്പൂർവം അല്ല. എന്നാൽ പെൺമക്കളുടെ അമ്മമാർ അത് പറഞ്ഞ് മനസിലാക്കിക്കൊടുക്കേണ്ടതുണ്ടെന്നും മല്ലിക സുകുമാരൻ പറഞ്ഞു.

#He #has #no #desire #live #together #with #his #children #mallikasukumaran .

Next TV

Related Stories
 #EdavelaBabu | ലൈംഗികാതിക്രമക്കേസ്; നടന്‍ ഇടവേള ബാബുവിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

Dec 23, 2024 02:56 PM

#EdavelaBabu | ലൈംഗികാതിക്രമക്കേസ്; നടന്‍ ഇടവേള ബാബുവിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

നടനും എംഎല്‍എയുമായ മുകേഷിനെതിരെ നേരത്തേ കുറ്റപത്രം...

Read More >>
#viral | 'മാർക്കോ'യിലെ സീൻ കണ്ട് സീറ്റിനടുത്തിരുന്ന സ്ത്രീ ഛർദിച്ചു: യുവാവിന്റെ പ്രതികരണം വൈറൽ

Dec 23, 2024 02:51 PM

#viral | 'മാർക്കോ'യിലെ സീൻ കണ്ട് സീറ്റിനടുത്തിരുന്ന സ്ത്രീ ഛർദിച്ചു: യുവാവിന്റെ പ്രതികരണം വൈറൽ

കുഞ്ഞു കുട്ടികളോടുവരെ ഇത്രയും അടുത്ത ക്രൂരത കാണിക്കുന്ന വില്ലനെ നമ്മൾ കണ്ടിട്ടേയുണ്ടാകില്ല. കുട്ടികളും വൃദ്ധരും ഈ സിനിമ കാണാതിരിക്കുന്നതാണ്...

Read More >>
#mohanlal | മോഹൻലാൽ മാമോദീസ മുങ്ങി?  ഇനി ക്രിസ്തു മതത്തിലേക്ക്.., കാരണം അദ്ദേഹം ദൈവ വിശ്വാസിയാണ്; കുരിശ് മലയ്ക്ക് പിന്നാലെ ആരാധകർ

Dec 23, 2024 02:43 PM

#mohanlal | മോഹൻലാൽ മാമോദീസ മുങ്ങി? ഇനി ക്രിസ്തു മതത്തിലേക്ക്.., കാരണം അദ്ദേഹം ദൈവ വിശ്വാസിയാണ്; കുരിശ് മലയ്ക്ക് പിന്നാലെ ആരാധകർ

ആഭരണങ്ങളോട് പ്രിയമുള്ള മോഹൻലാൽ മാല, മോതിരം, വാച്ചുകൾ, ബ്രേസ് ലെറ്റുകൾ എന്നിവ സ്ഥിരമായി ഉപയോ​ഗിക്കാറുണ്ട്. പക്ഷെ ആദ്യമായാണ് കുരിശുള്ള മാല ധരിച്ച്...

Read More >>
#dhyansreenivasan | നിർത്താനും പറ്റുന്നില്ല, ആ നടി അത് ഇടും! കേട്ടതിൽ എത്രത്തോളം സത്യമുണ്ടെന്ന് അറിയില്ല; ധ്യാൻ ‌ശ്രീനിവാസൻ

Dec 23, 2024 10:17 AM

#dhyansreenivasan | നിർത്താനും പറ്റുന്നില്ല, ആ നടി അത് ഇടും! കേട്ടതിൽ എത്രത്തോളം സത്യമുണ്ടെന്ന് അറിയില്ല; ധ്യാൻ ‌ശ്രീനിവാസൻ

ഒന്നിന് പിറകെ ഒന്നായി സിനിമകൾ ചെയ്യുന്ന നടൻ ഇതിനകം സിനിമാ ലോകത്ത് നിരവധി...

Read More >>
#Malaparvathi | അതെന്റെ വർക്ക്ഔട്ട് വീഡിയോ അല്ല, സിനിമയിലെ ഒരു രംഗം മാത്രമാണ് -മാലാ പാർവതി

Dec 23, 2024 09:54 AM

#Malaparvathi | അതെന്റെ വർക്ക്ഔട്ട് വീഡിയോ അല്ല, സിനിമയിലെ ഒരു രംഗം മാത്രമാണ് -മാലാ പാർവതി

മാലാ പാർവതിയുടെ കഥാപാത്രം ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി...

Read More >>
#dulquersalmaan | 'ജീവിതകാലമത്രയും നമുക്ക് മിസ്റ്റർ ആൻഡ് മിസിസ് ആയിരിക്കാം'; വിവാഹവാർഷികത്തിൽ പോസ്റ്റ് പങ്കുവച്ച് ദുൽഖർ സൽമാൻ

Dec 22, 2024 11:01 PM

#dulquersalmaan | 'ജീവിതകാലമത്രയും നമുക്ക് മിസ്റ്റർ ആൻഡ് മിസിസ് ആയിരിക്കാം'; വിവാഹവാർഷികത്തിൽ പോസ്റ്റ് പങ്കുവച്ച് ദുൽഖർ സൽമാൻ

അമാലിനൊപ്പമുള്ള ഫോട്ടോയ്ക്ക് ഒപ്പം ദുൽഖർ കുറിച്ച വാക്കുകൾ ഏറെ ശ്രദ്ധനേടുകയാണ്. പിന്നാലെ നിരവധി പേരാണ് പ്രിയ ദമ്പതികൾക്ക് ആശംസകളുമായി...

Read More >>
Top Stories

News Roundup