(moviemax.in) ഈ അടുത്ത ഇറങ്ങിയ മുറ സിനിമയിൽ നെഗറ്റീവ് വേഷത്തിലെത്തി സിനിമ പ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ് മാല പാർവതി.
രമാദേവി എന്ന വനിത ഗുണ്ടാ നേതാവായാണ് മാലാ പാർവതി ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്.എന്നാലിപ്പോൾ നടിയുടെ ഒരു ക്ലിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്
മാലാ പാർവതിയുടെ കഥാപാത്രം ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.എന്നാല്‍ അത് തന്റേത് അല്ല എന്ന് പറയുകയാണ് മാല പാര്‍വതി ഇപ്പോള്‍.
‘‘മുറ എന്ന സിനിമയില്‍ ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന ഒരു രംഗമുണ്ട്. അത് എന്റെ വര്‍ക്ക്ഔട്ട് വീഡിയോ ആയി തെറ്റിദ്ധരിച്ച് പല മെസേജ് ലഭിക്കുന്നുണ്ട്.മുറ എന്ന ചിത്രത്തിലെ ഒരു രംഗമാണത്. സിനിമ കാണൂ. ആമസോണ്‍ പ്രൈം വിഡിയോയില്‍ കാണാം എന്നാണ് മാല പറയുന്നത്.
അതേസമയം ഈ രംഗത്തിൽ മറ്റൊരാളാണോ അഭിനയിച്ചത് എന്ന ചോദ്യത്തിന് താൻ തന്നെയാണ് സിനിമയിലെ വർക്ക്ഔട്ട് രംഗത്തില്‍ പ്രത്യക്ഷപ്പെടുന്നതെന്ന് നടി മറുപടി നൽകി.
#workout #video #scene #movie #MalaParvathy