തന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്റെ റിലീസിന് രണ്ട് ദിവസം മാത്രം ശേഷിക്കെ നടൻ മോഹൻലാൽ പ്രമേഷൻ തിരക്കുകളിലാണ്. വർഷങ്ങളുടെ പ്രയത്നത്തിനുശേഷമാണ് ബറോസ് തിയേറ്ററുകളിൽ എത്താൻ പോകുന്നത്.
താൻ ഇതുവരെ സിനിമയിൽ നിന്നും പഠിച്ചതും നേടിയതുമായ അറിവുകൾ എല്ലാം ഉപയോഗിച്ചാണ് മോഹൻലാൽ ബറോസ് ഒരുക്കിയിരിക്കുന്നത്. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് ബറോസ്. 2021 മാര്‍ച്ച് 24ന് ആയിരുന്നു ഒഫീഷ്യല്‍ ലോഞ്ച്.
ബാറോസ് പ്രമോഷന്റെ ഭാഗമായി ഗലാട്ട പ്ലസ്സിന് മോഹൻലാൽ നൽകിയ അഭിമുഖവും ചില ഫോട്ടോകളും പുതിയൊരു ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. അടുത്തിടെയായി മോഹൻലാൽ പൊതു ചടങ്ങുകളിൽ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം കഴുത്തിൽ ഒരു ചെറിയ സിൽവർ കുരിശ് കാണാം.
ആഭരണങ്ങളോട് പ്രിയമുള്ള മോഹൻലാൽ മാല, മോതിരം, വാച്ചുകൾ, ബ്രേസ് ലെറ്റുകൾ എന്നിവ സ്ഥിരമായി ഉപയോഗിക്കാറുണ്ട്. പക്ഷെ ആദ്യമായാണ് കുരിശുള്ള മാല ധരിച്ച് താരത്തെ ആരാധകർ കാണുന്നത്.
അതുകൊണ്ട് തന്നെ ഇതെല്ലാം സോഷ്യൽമീഡിയയിൽ ഒരു ചർച്ചാ വിഷയമായി. മോഹൻലാൽ ക്രിസ്തു മതം സ്വീകരിച്ചോ?, മാമോദീസ മുങ്ങിയോ? എന്നിങ്ങനെയൊക്കെയാണ് ഒരു വിഭാഗത്തിന്റെ സംശയങ്ങൾ. ആന്റണി പെരുമ്പാവൂർ നിർബന്ധിച്ച് ധരിപ്പിച്ചതാവും, ഫാഷന് വേണ്ടി ഉപയോഗിക്കുന്നതാകും എന്നിങ്ങനെയാണ് മറ്റൊരു വിഭാഗത്തിന്റെ കണ്ടെത്തൽ.
മോഹൻലാൽ കുരിശുമാല ധരിച്ച വീഡിയോയും അതോട് അനുബന്ധിച്ചുള്ള ചർച്ചകൾക്കും ചൂടുപിടിച്ചതോടെ സിനിമാ റിവ്യൂവറും യുട്യൂബറും ബിഗ് ബോസ് സീസൺ ആറ് മത്സരാർത്ഥിയുമായിരുന്ന സീക്രട്ട് ഏജന്റ് എന്ന സായ് കൃഷ്ണ പ്രതികരിച്ച് പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധനേടുന്നത്. ഫാഷന് വേണ്ടി കുരിശിട്ട് നടക്കുന്ന വ്യക്തിയല്ല മോഹൻലാൽ എന്ന് സായ് കൃഷ്ണ പറയുന്നു.
കുരിശ് കഴുത്തിൽ ഇടുന്നത് മതവുമായി കൂട്ടികുഴക്കേണ്ടതില്ല. ചിലർ ഒരു പോസിറ്റിവിറ്റി കിട്ടാനായി കുരിശ് കഴുത്തിൽ അണിയാറുണ്ട്. കയ്യിൽ കൊന്ത സൂക്ഷിക്കുന്നവരുണ്ട്. മോഹൻലാലിനെ പോലൊരു നടൻ ഫാഷന് വേണ്ടി റിയൽ ലൈഫിൽ കുരിശിട്ട് നടക്കുമെന്ന് തോന്നുന്നില്ല. സിനിമയിൽ ഇട്ടേക്കും. പക്ഷെ റിയൽ ലൈഫിൽ ഒരിക്കലും അതൊന്നും ചെയ്യില്ല. കാരണം മതം, മതപരമായ ചിഹ്നങ്ങൾ എന്നിവയോടെല്ലാം ബഹുമാനമുള്ളയാളാണ് അദ്ദേഹം.
ബ്ലെസ്സിങ്സിലൊക്കെ വിശ്വസിക്കുന്നയാളുമാണ്. കുരിശ് ധരിച്ചത് കോൺഫിഡൻസിന് വേണ്ടിയാകും. കാരണം അദ്ദേഹം ദൈവ വിശ്വാസിയാണ്. അതേ കുറിച്ച് സംസാരിക്കാറുള്ളയാളുമാണ്. പ്രകൃതിയെ കുറിച്ച് വരെ സംസാരിക്കുകയും അദൃശ്യശക്തിയിൽ വിശ്വസിക്കുന്നയാളുമാണ് സീക്രട്ട് ഏജന്റ് പറയുന്നു.
സായ് കൃഷ്ണയുടെ നിരീക്ഷണത്തെ മോഹൻലാൽ ആരാധകരും ശരിവെക്കുന്നുണ്ട്. ലോകം അറിയുന്ന മികച്ച നടന്മാരിൽ ഒരാളായിട്ടും അതിന്റെ പേരിൽ ഒരിക്കൽ പോലും അഹങ്കരിക്കാതെ എല്ലാം ഒരു അദൃശ്യ ശക്തി തന്നെ സഹായിക്കുന്നതിനാൽ ചെയ്യാൻ കഴിയുന്നതാണ് എന്നാണ് മോഹൻലാൽ പറയാറുള്ളത്. ഈ എളിമയും വിനയവും തന്നെയാണ് മോഹൻലാലിനെ മലയാളിയുമായി അടുപ്പിക്കുന്നത്.
#mohanlal #appeared #recent #interviews #wearing #cross #around #his #neck #make #discussion