Dec 23, 2024 12:20 PM

സാന്ത്വനം സീരിയലിലെ ജയന്തി എന്ന വില്ലത്തി കഥാപാത്രവും സമാനമായ നിരവധി നെഗറ്റീവ് റോളുകളും ചെയ്ത് മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയയായി മാറിയ നടിയാണ് അപ്‌സര രത്‌നാകരന്‍. രണ്ടുവര്‍ഷം മുന്‍പ് നടിയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തു വന്നതോടെ വലിയ രീതിയില്‍ വിമര്‍ശനങ്ങളും നടിയ്ക്ക് നേരിടേണ്ടതായി വന്നു.

ഇതിനിടെ ബിഗ് ബോസ് ഷോയിലും അപ്‌സര മത്സരിച്ചിരുന്നു. ഇക്കഴിഞ്ഞ ആറാം സീസണിലാണ് അപ്‌സര പങ്കെടുത്തത്. ഇതിലൂടെ വലിയ സ്വീകാര്യത നേടിയെടുക്കാന്‍ നടിയ്ക്ക് സാധിച്ചു. എന്നാല്‍ ഇപ്പോള്‍ അപ്‌സര തന്റെ ജീവിതത്തെക്കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ജീവിതത്തില്‍ ആരെയും വിശ്വസിക്കരുതെന്നും അങ്ങനെ വിശ്വസിച്ചവരില്‍ നിന്ന് തനിക്ക് സങ്കടപ്പെടേണ്ടി വന്നിട്ടുണ്ടെന്നുമാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ അപ്‌സര പറഞ്ഞത്. ഇതിനോടനുബന്ധിച്ച് നടി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞോ എന്ന് ചോദിക്കുകയാണ് സോഷ്യല്‍ മീഡിയ. നവംബര്‍ 29 ന് അപ്‌സരയും സംവിധായകന്‍ കൂടിയായ ആല്‍ബി ഫ്രാന്‍സിസും തമ്മിലുള്ള വിവാഹ വാര്‍ഷികം ആയിരുന്നു.


എന്നാല്‍ അടുത്തകാലത്തായി സോഷ്യല്‍ മീഡിയയില്‍ ഭര്‍ത്താവിനൊപ്പം ഉള്ള യാതൊരു ഫോട്ടോകളും നടി പങ്കുവെച്ചിട്ടില്ല. ഇതൊക്കെ ഇരുവര്‍ക്കിടയില്‍ പ്രശ്‌നമുണ്ടെന്ന് സൂചനകള്‍ നല്‍കിയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഒപ്പം സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ നടി പറഞ്ഞ വാക്കുകളും വൈറലാവുകയാണ്.

ഇന്ന് എന്റെ സഹോദരന്റെ വിവാഹമായിരുന്നു. വിവാഹത്തിന് എന്റെ ഭര്‍ത്താവ് വന്നില്ല. പുതിയ പ്രോജക്ടുകളെ കുറിച്ച് പറയുകയാണെങ്കില്‍ ഒന്നും ഇതുവരെ കമ്മിറ്റ് ചെയ്തിട്ടില്ല. സിനിമയുടെ കാര്യമൊക്കെ ഇങ്ങനെ നില്‍ക്കുകയാണ്. ഭഗവതി അനുഗ്രഹിച്ച് എല്ലാം പെട്ടെന്ന് നടക്കട്ടെ. ഞാന്‍ ഒരുപാട് സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇനി നല്ലൊരു വേഷം വരികയാണെങ്കില്‍ ചെയ്യാം. അതല്ലെങ്കില്‍ സിനിമ ചെയ്യാനാണ് ഇഷ്ടം.

താന്‍ പോലീസില്‍ ജോലിക്ക് പോകുന്നതിനെപ്പറ്റിയും അപ്‌സര പറഞ്ഞു. ജോലിയുടെ കാര്യമൊന്നും റെഡിയായിട്ടില്ല ഗവണ്‍മെന്റ് ഉത്തരവായി. പോലീസില്‍ ആയിരിക്കില്ല റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് ആയിരിക്കും. അത് കിട്ടാന്‍ ഒരുപാട് വര്‍ഷം എടുക്കും.

എന്റെ അച്ഛന്‍ പോലീസ് ഓഫീസര്‍ ആയിരുന്നു. സര്‍വീസില്‍ ഇരിക്കുമ്പോഴാണ് അച്ഛന്‍ മരണപ്പെടുന്നത്. എനിക്ക് ജോലിക്ക് കയറണമെങ്കില്‍ കുറച്ചുകൂടി സമയം എടുക്കും. അതുവരെ അഭിനയവുമായി മുന്നോട്ടു പോകാനാണ് ആഗ്രഹിക്കുന്നത്.

ജോലിക്ക് കയറിക്കഴിഞ്ഞ് രണ്ടുവര്‍ഷത്തേക്ക് അഭിനയിക്കാന്‍ പറ്റില്ല. അതിനുശേഷം ദൈവം അനുഗ്രഹിച്ചാല്‍ അഭിനയത്തിലേക്ക് തന്നെ വരും. എനിക്ക് ഏറ്റവും ഇഷ്ടം അഭിനയിക്കാനാണ്. അതില്‍ തുടരാണ് ആഗ്രഹവും.


ഞാനിപ്പോള്‍ അധികം സോഷ്യല്‍ മീഡിയ ഉപയോഗിക്കാറില്ല. കുറച്ച് സമാധാനത്തിനുവേണ്ടി അത് മാറ്റി വെച്ചിരിക്കുകയാണ്. നമ്മള്‍ അധികം ആരെയും വിശ്വസിക്കാതിരിക്കുകയാണ് നല്ലത്. എല്ലാവരുടെയും അടുത്ത് എപ്പോഴും ഒരു അകലം പാലിച്ചിരിക്കണം. ആരെയും അധികം വിശ്വസിക്കരുത്. പരിധിയില്‍ കൂടുതല്‍ ആരെയും വിശ്വസിക്കരുതെന്ന് എന്റെ ജീവിതത്തിലെ അനുഭവങ്ങള്‍ പഠിപ്പിച്ചതാണ്. അങ്ങനെ വിശ്വസിച്ചാല്‍ നമ്മള്‍ ഒത്തിരി സങ്കടപ്പെടേണ്ടി വരും.

എല്ലാ ആളുകളും വ്യത്യസ്തരാണ്. നമ്മുടെ അടുത്ത് സ്‌നേഹം കാണിക്കുമ്പോള്‍ അവരാണ് ഏറ്റവും നല്ലതെന്ന് വിചാരിക്കും. അടുത്ത കഴിയുമ്പോഴാണ് മനസ്സിലാകുന്നത്, എല്ലാ മനുഷ്യന്മാരും അങ്ങനെയാണ്. ഞാനും അങ്ങനെയൊക്കെ തന്നെയായിരിക്കും... അപ്‌സര പറഞ്ഞു.

കുറേ വര്‍ഷമായി ഈ മേഖലയില്‍ വര്‍ക്ക് ചെയ്യുന്ന ഒരാളാണ് ഞാന്‍. വിവാഹം കഴിഞ്ഞ സമയത്ത് എന്റെ പേരില്‍ വിവാദങ്ങള്‍ വന്നിട്ടുണ്ട്. എന്നാലും പുറത്തു പോകുമ്പോള്‍ ആളുകള്‍ എന്റെ അടുത്ത് വന്ന് സംസാരിക്കുകയും സ്‌നേഹത്തോടെ പെരുമാറുകയും ചെയ്തിട്ടുണ്ട്. ഞാന്‍ നെഗറ്റീവ് കഥാപാത്രങ്ങളാണ് കൂടുതല്‍ ചെയ്തിട്ടുള്ളതെങ്കിലും പ്രേക്ഷകരുടെ അടുത്തുനിന്ന് സ്‌നേഹമാണ് ലഭിച്ചിട്ടുള്ളത്. ആ സ്‌നേഹവും കടപ്പാടും എന്നുമുണ്ടാവുമെന്നും അപ്‌സര കൂട്ടിച്ചേര്‍ത്തു.


#apsararathnakaran #opens #up #about #trust #relationship #and #her #new #planing

Next TV

Top Stories










News Roundup