#amruthanair | ങേ.. ഞാന്‍ അറിഞ്ഞില്ലല്ലോ..! ഓ അതൊക്കെ ഇപ്പോ അമ്മയോട് ചോദിക്കണമോ? ക്യൂ ആന്‍ഡ് എയുമായി അമൃതയും അമ്മയും

#amruthanair | ങേ.. ഞാന്‍ അറിഞ്ഞില്ലല്ലോ..! ഓ അതൊക്കെ ഇപ്പോ അമ്മയോട് ചോദിക്കണമോ? ക്യൂ ആന്‍ഡ് എയുമായി അമൃതയും അമ്മയും
Dec 23, 2024 03:25 PM | By Athira V

( moviemax.in ) സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അമൃത നായര്‍. കുടുംബവിളക്കിലൂടെ ആയിരുന്നു അമൃത ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് നിരവധി സീരിയലുകളില്‍ മാറിമാറി അഭിനയിച്ചിരുന്ന നടി ഗീതാഗോവിന്ദം എന്ന സീരിയലിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്.

അമൃതയെ പോലെ നടിയുടെ അമ്മ അമ്പിളിയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ഇടയ്ക്ക് നടിയുടെ യൂട്യൂബ് ചാനലിലൂടെ അമ്മയും സംസാരിക്കാറുണ്ട്. ഏറ്റവും പുതിയതായി ക്യൂ ആന്‍ഡ് എ സെക്ഷനിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അമൃതയും അമ്മയും.

സാധാരണ വരുന്ന പോലെ എന്റെ കല്യാണത്തെ കുറിച്ചാണ് കൂടുതല്‍ ചോദ്യങ്ങളും വന്നിരിക്കുന്നത്. കമ്മിറ്റഡ് ആണോ എന്നും ആളുകള്‍ ചോദിക്കുന്നുണ്ട്. അതിനെപ്പറ്റി ഒന്നും പറയാന്‍ സമയമായിട്ടില്ല.


പക്ഷേ ഞാന്‍ കമ്മിറ്റഡ് ആണെന്നും കല്യാണം ഉടനെയൊന്നും ഉണ്ടാവില്ലെന്നും അമൃത പറയുന്നു. മകളുടെ മറുപടി കേട്ടതോടെ ഇത് ഞാന്‍ അറിഞ്ഞില്ലല്ലോ എന്ന് അമ്മ ചോദിക്കുന്നു.

ഞാന്‍ കമ്മിറ്റഡ് ആവുന്നതിന് അമ്മയോട് ചോദിക്കണമോ എന്നായിരുന്നു നടിയുടെ മറുചോദ്യം. അത് അറിഞ്ഞാലല്ലേ എനിക്കും കമ്മിറ്റഡ് ആയിരിക്കാന്‍ പറ്റുകയുള്ളൂ എന്നായിരുന്നു അമ്മയുടെ മറുപടി.

മാത്രമല്ല എന്റെ മകള്‍ ഇതുവരെ കമ്മിറ്റഡ് അല്ലെന്നും ഒരു ആലോചന വന്നാല്‍ നോക്കുമെന്നും അമ്മ പറഞ്ഞു.

പക്ഷേ അമ്മയ്ക്ക് ആലോചനകള്‍ നടക്കുന്നുണ്ട്. അയര്‍ലണ്ടില്‍ നിന്ന് വരെ ഒരു ആലോചന വന്നിരുന്നു. ആ അങ്കിളിന് 60 വയസ്സ് പ്രായമുണ്ട്. പക്ഷേ ഞങ്ങള്‍ അത് ക്യാന്‍സല്‍ ചെയ്തു എന്നാണ് നടി പറഞ്ഞത്.

ഇതിനൊപ്പം അമൃതയുടെ സാലറി എത്രയാണെന്ന് ചോദ്യവും ഉണ്ടായിരുന്നു. എനിക്കത് വെളിപ്പെടുത്താന്‍ സാധിക്കില്ല. അതിനര്‍ത്ഥം പതിനായിരങ്ങളോ ലക്ഷങ്ങളോ ഉണ്ടെന്നല്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.






#amruthanair #mother #talk #about #marriage #q #and #video

Next TV

Related Stories
അതൊക്കെ നമ്മുടെ പേഴ്സണൽ കാര്യങ്ങൾ, ട്രാൻസ് വുമണായി സീമയെ ഒരിക്കലും കണ്ടിട്ടില്ല; മനസ്സ്തുറന്ന് സീമയും നിശാന്തും

Jul 26, 2025 11:41 AM

അതൊക്കെ നമ്മുടെ പേഴ്സണൽ കാര്യങ്ങൾ, ട്രാൻസ് വുമണായി സീമയെ ഒരിക്കലും കണ്ടിട്ടില്ല; മനസ്സ്തുറന്ന് സീമയും നിശാന്തും

മനസ്സ്തുറന്ന് ട്രാൻസ് കമ്മ്യൂണിറ്റിയിലെ പ്രമുഖ വ്യക്തിത്വങ്ങളിലൊരാളും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ സീമ വിനീത്...

Read More >>
ഇനി ഒൻപത് നാൾ കൂടി; ബിഗ്‌ബോസിൽ ഇത്തവണ ഒന്നിലധികം കോമണേഴ്സ്; പ്രെഡിക്ഷൻ ലിസ്റ്റ് ഇങ്ങനെ..

Jul 26, 2025 10:34 AM

ഇനി ഒൻപത് നാൾ കൂടി; ബിഗ്‌ബോസിൽ ഇത്തവണ ഒന്നിലധികം കോമണേഴ്സ്; പ്രെഡിക്ഷൻ ലിസ്റ്റ് ഇങ്ങനെ..

ബി​ഗ് ബോസ് മലയാളം സീസൺ 7 ഓ​ഗസ്റ്റ് 3ന് ​ഗ്രാന്റ് ലോഞ്ച്...

Read More >>
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; രണ്ട് ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

Jul 25, 2025 07:33 PM

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; രണ്ട് ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

സാമ്പത്തിക തട്ടിപ്പ് കേസില്‍ നടൻ കൃഷ്ണ കുമാറിൻ്റെ മകൾ ദിയയുടെ സ്ഥാപനത്തിലെ രണ്ട് ജീവനക്കാര്‍ക്ക് മുന്‍കൂര്‍...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall