#dulquersalmaan | 'ജീവിതകാലമത്രയും നമുക്ക് മിസ്റ്റർ ആൻഡ് മിസിസ് ആയിരിക്കാം'; വിവാഹവാർഷികത്തിൽ പോസ്റ്റ് പങ്കുവച്ച് ദുൽഖർ സൽമാൻ

#dulquersalmaan | 'ജീവിതകാലമത്രയും നമുക്ക് മിസ്റ്റർ ആൻഡ് മിസിസ് ആയിരിക്കാം'; വിവാഹവാർഷികത്തിൽ പോസ്റ്റ് പങ്കുവച്ച് ദുൽഖർ സൽമാൻ
Dec 22, 2024 11:01 PM | By Athira V

( moviemax.in ) വിവാഹവാർഷിക ദിനത്തിൽ ഭാര്യ അമാൽ സൂഫിയയ്ക്കൊപ്പമുള്ള പോസ്റ്റ് പങ്കുവച്ച് ദുൽഖർ സൽമാൻ. പതിമൂന്നാം വിവാഹ വാർഷികമാണ് ഇരുവരും ആഘോഷിക്കുന്നത്.

അമാലിനൊപ്പമുള്ള ഫോട്ടോയ്ക്ക് ഒപ്പം ദുൽഖർ കുറിച്ച വാക്കുകൾ ഏറെ ശ്രദ്ധനേടുകയാണ്. പിന്നാലെ നിരവധി പേരാണ് പ്രിയ ദമ്പതികൾക്ക് ആശംസകളുമായി രം​ഗത്തെത്തിയത്.

'പരസ്പരം ഭാര്യയും ഭർത്താവുമെന്ന് വിളിക്കാൻ ശീലമാക്കാൻ ശ്രമിച്ചത് മുതൽ, നിലവിൽ മറിയത്തിന്റെ പപ്പയും മമ്മയെന്നും പറയുന്നത് വരെയിലേക്ക് എത്തിനിൽക്കുകയാണ്. നമ്മൾ ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു. നമ്മുടെ ജീവിതം ഞാൻ യത്ര പോകാൻ ആ​ഗ്രഹിക്കുന്ന റോഡുകളുമായി സാമ്യമുള്ളതാണ്.

വളവും തിരിവും കയറ്റവും ഇറക്കവും.. ചില വേളകളിൽ സ്പീഡ് ബ്രേക്കുകളും കുഴികളും ഉണ്ടാകാറുണ്ട്. എന്നാൽ ഇവയെല്ലാം ശരിയായ സമയങ്ങളിൽ മികച്ച കാഴ്ചകൾ സമ്മാനിക്കും.

കോർത്തുപിടിക്കാൻ നിന്റെ കൈകൾ ഉള്ളിടത്തോളം എവിടെയും എത്താൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്. ജീവിതകാലമത്രയും നമുക്ക് മിസ്റ്റർ ആൻഡ് മിസിസ് ആയിരിക്കാം. പതിമൂന്നാം വിവാഹവാർഷികാശംസകൾ', എന്നായിരുന്നു ദുൽഖറിന്റെ വാക്കുകൾ.

2011 ഡിസംബർ 21നാണ് ദുൽഖറും അമാലും വിവാഹിതരായത്. 2017ലാണ് മറിയം അമീറ ജനിക്കുന്നത്. അന്ന് മുതല്‍ തന്റെ ജീവിതം മാറിയെന്ന് മുമ്പ് ദുല്‍ഖര്‍ വെളിപ്പെടുത്തിയിരുന്നു. നിലവില്‍ ലക്കി ഭാസ്കര്‍ എന്ന ചിത്രമാണ് ദുല്‍ഖറിന്‍റേതായി റിലീസ് ചെയ്തത്.

വെങ്കി അറ്റ്‌ലൂരി രചനയും സംവിധാനവും നിര്‍വഹിച്ച ഈ തെലുങ്ക് ചിത്രം 100 കോടി കളക്ഷനും പിന്നിട്ട് മുന്നേറിയിരുന്നു. ഭാസ്കര്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് ദുല്‍ഖര്‍ ആയിരുന്നു.മീനാക്ഷി ചൗധരിയാണ് നായികയായി എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാണം സിതാര എന്റർടെയിൻമെന്റസിന്റെ ബാനറില്‍ ആണ്. ശബരിയാണ് ദുല്‍ഖര്‍ ചിത്രത്തിന്റെ പിആര്‍ഒ.

കിംഗ് ഓഫ് കൊത്തയാണ് മലയാളത്തില്‍ ഒടുവില്‍ ദുല്‍ഖറിന്റേതായെത്തിയത്. ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്ത സംവിധാനം ചെയ്‍തത് അഭിലാഷ് ജോഷിയാണ്. ഛായാഗ്രാഹണം നിര്‍വഹിച്ചത് നിമീഷ് രവിയാണ്. ജേക്സ്‌ ബിജോയ്‍യും ഷാൻ റഹ്‍മാനുമാണ് സംഗീതം ഒരുക്കിയത്. അഭിലാഷ് എൻ ചന്ദ്രനായിരുന്നു തിരക്കഥ.

#Let's #be #Mr #and #Mrs #for #life #DulquerSalmaan #shared #post #his #wedding #anniversary

Next TV

Related Stories
#DrSoumyaSarin | 'അയാൾക്ക് കിട്ടിക്കൊണ്ടിരുന്ന വെറുപ്പ്, അത് അയാൾ അർഹിച്ചതല്ല' - ഉണ്ണിയെക്കുറിച്ച് ഡോ. സൗമ്യ സരിൻ

Dec 22, 2024 04:16 PM

#DrSoumyaSarin | 'അയാൾക്ക് കിട്ടിക്കൊണ്ടിരുന്ന വെറുപ്പ്, അത് അയാൾ അർഹിച്ചതല്ല' - ഉണ്ണിയെക്കുറിച്ച് ഡോ. സൗമ്യ സരിൻ

മോശം പറയിപ്പിച്ചവരെ കൊണ്ട് തന്നെ കയ്യടിപ്പിക്കും. അയാൾ ഒരു മഹാനാടൻ ആണെന്ന് ഒന്നും അയാൾ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. പക്ഷെ അയാൾക്ക് ഇത്രയും നാൾ...

Read More >>
#Nightriders | മാത്യു തോമസിന്റെ പുതിയ ചിത്രം; 'നൈറ്റ് റൈഡേഴ്സ്' ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

Dec 22, 2024 02:35 PM

#Nightriders | മാത്യു തോമസിന്റെ പുതിയ ചിത്രം; 'നൈറ്റ് റൈഡേഴ്സ്' ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും...

Read More >>
#unnimukundhan | 'പരാജയങ്ങൾ പഴങ്കഥകൾ മാത്രമാവട്ടെ, ഒരു പാനിന്ത്യൻ താരം ഉദിക്കട്ടെ' ; ഉണ്ണി മുകുന്ദനെ പ്രശംസിച്ച് സംവിധായകര്‍

Dec 22, 2024 02:21 PM

#unnimukundhan | 'പരാജയങ്ങൾ പഴങ്കഥകൾ മാത്രമാവട്ടെ, ഒരു പാനിന്ത്യൻ താരം ഉദിക്കട്ടെ' ; ഉണ്ണി മുകുന്ദനെ പ്രശംസിച്ച് സംവിധായകര്‍

ഇപ്പോഴിതാ മാര്‍ക്കോയുടെ വിജയത്തില്‍ ഉണ്ണി മുകുന്ദനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് രണ്ട് സംവിധായകര്‍, പത്മകുമാറും വിനയനുമാണ് താരത്തെ...

Read More >>
SShivan  |'അത്ഭുതദ്വീപി'ലൂടെ ശ്രദ്ധേയനായ നടന്‍ ശിവന്‍ അന്തരിച്ചു

Dec 22, 2024 02:10 PM

SShivan |'അത്ഭുതദ്വീപി'ലൂടെ ശ്രദ്ധേയനായ നടന്‍ ശിവന്‍ അന്തരിച്ചു

സംവിധായകന്‍ വിനയനും ഗിന്നസ് പക്രുവും ശിവന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സമൂഹമാധ്യങ്ങളില്‍...

Read More >>
#FeminichiFatima | ഐഎഫ്എഫ്കെയിലെ പുരസ്കാരത്തിളക്കം; വിജയം ആഘോഷിച്ച് ഫെമിനിച്ചി ഫാത്തിമയുടെ അണിയറ പ്രവർത്തകർ

Dec 22, 2024 09:35 AM

#FeminichiFatima | ഐഎഫ്എഫ്കെയിലെ പുരസ്കാരത്തിളക്കം; വിജയം ആഘോഷിച്ച് ഫെമിനിച്ചി ഫാത്തിമയുടെ അണിയറ പ്രവർത്തകർ

ആസിഫലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം റാസൽ ഖൈമയിൽ പുരോഗമിക്കുകയാണ്...

Read More >>
#Marco | ബുക്ക് മൈ ഷോയില്‍ തരം​ഗം തീര്‍ത്ത് 'മാര്‍ക്കോ'; അവസാന 24 മണിക്കൂറില്‍ വിറ്റ ടിക്കറ്റുകൾ

Dec 22, 2024 09:25 AM

#Marco | ബുക്ക് മൈ ഷോയില്‍ തരം​ഗം തീര്‍ത്ത് 'മാര്‍ക്കോ'; അവസാന 24 മണിക്കൂറില്‍ വിറ്റ ടിക്കറ്റുകൾ

ര്‍ഷം അവസാനിക്കുംമുന്‍പ് എത്തിയ ഒരു ചിത്രവും തിയറ്ററുകളിലേക്ക് ആളെ കൂട്ടുകയാണ്....

Read More >>
Top Stories

News Roundup